Home
News

ഈ മെസേജ് കണ്ടാൽ ഉടൻ എന്നെ തിരിച്ചുവിളിക്കണം: വാട്സ്ആപ്പിൽ പുതിയ തട്ടിപ്പ്, ഇത്തവണ സൂക്ഷിക്കേണ്ടത് യുഎസ് കോഡ്!

വാട്സ്ആപ്പ് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് രാജ്യാന്തര നമ്പരുകൾ ഉപയോഗിച്ചുകൊണ്ടുള്ള സ്പാം കോൾ തട്ടിപ്പ് പുതിയ രൂപത്തിൽ വീണ്ടും സജീവമാകുന്നു. രണ്ട് മാസം മുൻപ് വരെ രാജ്യാന്തര നമ്പരുകളിൽനിന്നുള്ള സ്പാം കോളുകൾ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉറക്കം കെടുത്തിയിരുന്നു. ഏതാണ്ട് ഇതിന് സമാനമായ തട്ടിപ്പാണ് ഇപ്പോൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

അ‌മേരിക്കൻ കോഡുകളുള്ള നമ്പരുകളിൽനിന്നാണ് കോളുകളും മെസേജുകളും എത്തുന്നത് എന്നതാണ് ഇത്തവണത്തെ വ്യത്യാസം. ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഈ നമ്പരുകളിൽനിന്ന് വിളിക്കുന്ന ആളുകൾ സംസാരിക്കുന്നതെന്ന് IANS റിപ്പോർട്ട് ചെയ്യുന്നു. ''ഈ മെസേജ് കണ്ടാൽ ഉടൻ എനിക്ക് മറുപടി നൽകുക, നന്ദി'' തുടങ്ങിയ രീതിയിലുള്ള സന്ദേശങ്ങളും ആളുകൾക്ക് എത്തുന്നുണ്ട്.

ഈ മെസേജ് കണ്ടാൽ എന്നെ തിരിച്ചുവിളിക്കണം:വാട്സ്ആപ്പിൽ പുതിയ തട്ടിപ്പ്

തന്റെ മേലധികാരിയാണ് എന്ന് ആളുകളെ വിശ്വസിപ്പിക്കുന്ന വിധത്തിൽ ജോലിക്കാർക്കാണ് ഇത്തരം മെസേജുകൾ എത്തുന്നത് എന്നതാണ് ഇതിൽ ശ്രദ്ധേയമായിട്ടുള്ള കാര്യം. ജോർജിയയിലെ അറ്റ്‌ലാന്റയുടെ +1 (404), ഇല്ലിനോയിയിലെ ചിക്കാഗോയുടെ +1 (773) എന്നീ കോഡുകളുള്ള അമേരിക്കൻ നമ്പറുകളിൽ നിന്നാണ് വ്യാജ കോളുകളും മെസേജുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

അ‌ടുത്തിടെ ഇന്ത്യയൽ അ‌നുഭവപ്പെട്ട സ്പാം കോൾ സ്കാമിന്റെ മറ്റൊരു പതിപ്പാണ് ഇത് എന്നാണ് കരുതപ്പെടുന്നത്. നിലവിൽ ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഈ നമ്പരുകളിൽനിന്ന് സ്പാം കോളുകൾ എത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും ഓൺ​ലൈൻ തട്ടിപ്പുകളുടെ വിളനിലമായ ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കളും ഇത്തരം രാജ്യാന്തര നമ്പരുകളിൽനിന്നുള്ള കോളുകൾ സൂക്ഷ്മതയോടെ ​കൈകാര്യം ചെയ്യേണ്ടതുണ്ട്.

രാജ്യാന്തര നമ്പരുകളിൽനിന്നുള്ള കോളുകൾ സ്വീകരിക്കുമ്പോൾ ജാഗ്രത പാലിക്കണം എന്ന കേന്ദ്ര നിർദേശം ഇപ്പോഴും പ്രസക്തമാണ് എന്ന് ഈ വാട്സ്ആപ്പ് സ്പാം കോൾ തട്ടിപ്പ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരം വ്യാജ നമ്പരുകളിൽനിന്നുള്ള സ്പാം കോളുകൾ ആളുകളുടെ അ‌ക്കൗണ്ടിലെ പണം മോഷ്ടിക്കുകയോ, സ്വകാര്യവിവരങ്ങൾ ചോർത്തിയെടുത്ത് പണം തട്ടുകയോ, വിൽക്കുകയോ ചെയ്യുന്നതിലേക്ക് നയിക്കുന്നു.

അ‌ജ്ഞാത നമ്പരുകളിൽനിന്നുള്ള കോളുകളും മെസേജുകളും ​കൈകാര്യം ചെയ്യുമ്പോൾ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ, പ്രത്യേകിച്ച് വാട്സ്ആപ്പ് ഉപയോക്താക്കൾ ഏറെ ജാഗ്രത പുലർത്തണം. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഇന്ത്യയിൽ ഏകദേശം 500 ദശലക്ഷത്തിലധികം ആളുകൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. ഉപയോക്താക്കളുടെ ഈ ബാഹുല്യം തട്ടിപ്പുകാർക്ക് ചാകരയാകാറുണ്ട്.

തട്ടിപ്പിലേക്ക് നയിക്കുന്ന വ്യാജ ലിങ്കുകൾ വാട്സ്ആപ്പലൂടെ വളരെ വേഗം പ്രചരിപ്പിക്കാനും അ‌തുവഴി ആളുകളുടെ വിവരങ്ങൾ ചോർത്താനും തട്ടിപ്പുകാർക്ക് കഴിയുന്നു. ഇതിന് പുറമേ ആകർഷകമായ പാർട്ട്​ടൈം/ ഫുൾ​ടൈം ജോലി അ‌വസരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകളും വാട്സ്ആപ്പിൽ സജീവമാണ്. അ‌തിനാൽ ഉപയോക്താക്കൾ ഇവയുടെ അ‌പകടം മനസിലാക്കിക്കൊണ്ടു വേണം വാട്സ്ആപ്പ് ​കൈകാര്യം ചെയ്യാൻ.

ഈ മെസേജ് കണ്ടാൽ എന്നെ തിരിച്ചുവിളിക്കണം:വാട്സ്ആപ്പിൽ പുതിയ തട്ടിപ്പ്

ഇന്ത്യയിൽ സ്പാം കോൾ തട്ടിപ്പുകൾ രൂക്ഷമാകുകയും കേന്ദ്ര സർക്കാർ അ‌ടക്കം വിഷയത്തിൽ ഇടപെടുകയും ചെയ്തപ്പോൾ, സ്പാം കോളുകൾ തടയാൻ എഐ, മെഷീൻ ലേണിങ് എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിക്കും എന്ന് വാട്സ്ആപ്പ് പ്രഖ്യാപിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. തുടർന്നും നിരവധി പേർക്ക് സ്പാം കോളുകൾ എത്തിയിരുന്നു.

മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), എത്യോപ്യ (+251), വിയറ്റ്‌നാം (+84) തുടങ്ങിയ വിവിധ രാജ്യങ്ങളിലെ നമ്പരുകളിൽനിന്നാണ് ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് തട്ടിപ്പ് കോളുകൾ എത്തിയിരുന്നത്. എന്നാൽ ഈ രാജ്യങ്ങളിലെ കോഡുകൾ ഉപയോഗിക്കുന്നു എങ്കിലും ഇത് യഥാർഥത്തിൽ ആ രാജ്യങ്ങളിൽനിന്ന് എത്തുന്ന കോളുകൾ ആയിരിക്കില്ല എന്നാണ് അ‌ധികൃതരുടെ നിഗമനം.

ഇത്തരം ഓൺ​ലൈൻ തട്ടിപ്പുകളിൽ ഇരയാകാതിരിക്കാൻ ഓൺ​ലൈൻ പണമിടപാടുകളിലും ഉപയോക്താക്കൾ ഏറെ ശ്രദ്ധിക്കണം എന്നാണ് അ‌ധികൃതർ മുന്നറിയിപ്പ് നൽകുന്നത്. വാട്സ്ആപ്പ് കോൾ വഴിയോ സന്ദേശമായോ വാഗ്ദാനങ്ങൾ എത്തിയാൽ അ‌തിൽ വീഴരുത്. പരിചയമില്ലാത്ത ഇൻർനാഷണൽ നമ്പരിൽ നിന്ന് തുടർച്ചയായി കോളുകൾ എത്തുന്നുണ്ടെങ്കിൽ അ‌തിനോട് പ്രതികരിക്കാതിരിക്കുന്നതിനൊപ്പം ആ നമ്പർ ബ്ലോക്ക് ചെയ്യുന്നതും നന്നായിരിക്കും.

More from GizBot

Best Mobiles in India

English summary
Spam call scams using international numbers are reviving in a new form, worrying WhatsApp users. These WhatsApp calls and messages are now coming from numbers with American codes. Such messages reach people in such a way that they believe that they are their boss.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X