കാംപസ് ഡയറീസ്; കോളേജുകള്‍ക്കായി ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്

Posted By:

യുവാക്കളെ ലക്ഷ്യംവച്ച് പുതിയൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് ഇന്ത്യയില്‍ തരംഗമാകുന്നു. പേര് 'കാംപസ് ഡയറീസ്'. മനരില്‍ അറിയാവുന്നവരും പരിചയമുള്ളവരും കലാലയങ്ങളില്‍ പഠിക്കുന്നവരുമായ എല്ലാവര്‍ക്കും ഒത്തുചേരുന്നതിനുള്ള വേദിയാണ് ഈ സൈറ്റ്.

മറ്റു സോഷ്യല്‍ സൈറ്റുകളില്‍ നിന്നു വ്യത്യസ്തമായി കണ്ടന്റിനു പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോ അംഗങ്ങള്‍ക്കും അവരവരുടെ ആശയം പങ്കു വയ്ക്കാനും അത് മറ്റുള്ളവരുമായി ചര്‍ച്ചചെയ്യാനുമാണ് ഈ സൈറ്റ് കൂടുതലായി ഉപകരിക്കുക.

കാംപസ് ഡയറീസ്; കോളേജുകള്‍ക്കായി ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്

അതുകൊണ്ടുതന്നെ ആര്‍ക്കും കയറി അംഗമാകാന്‍ കഴിയില്ല. നിലവില്‍ അംഗമായ ഒരാള്‍ ഇന്‍വൈറ്റ് ചെയ്താല്‍ മാത്രമെ പുതിയൊരാള്‍ക്ക് കാംപസ് ഡയറീസില്‍ ചേരാന്‍ സാധിക്കു.

നിലവില്‍ രാജ്യത്തെ 300 കാംപസുകളില്‍ നിന്നുള്ള അംഗങ്ങള്‍ ഈ സൈറ്റിലൂടെ ആശയവിനിമയം നടത്തുന്നുണ്ട്. ഒരുമാസം 2 ലക്ഷം ഹിറ്റുകളും സൈറ്റിന് ലഭിക്കുന്നുണ്ട്. പ്രതിദിനം ശരാശരി 40 സ്‌റ്റോറികള്‍ ലഭിക്കുന്നുമുണ്ട്.

സുമിത് സൗരവ് എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥി തന്റെ സഹോദരനായ ശശാങ്ക് ശേഖര്‍, സുഹൃത്തുക്കളായ രാജ് ചൗരസ്യ, സോണിക് പ്രഭുദേശായ് എന്നിവര്‍ചേര്‍ന്ന് രണ്ടുവര്‍ഷം മുമ്പാണ് സൈറ്റ് ആരംഭിച്ചത്.

ഇന്ത്യയിലെ വിവിധ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണലുകള്‍, നഗരങ്ങള്‍ എന്നിവയെല്ലാം പരസ്പരം ബന്ധിപ്പിക്കാന്‍ കാംപസ് ഡയറീസിന് സാധിക്കുന്നുണ്ട്. വിദ്യാര്‍ഥികളെ മാത്രം ഉദ്ദേശിച്ച് തുടങ്ങിയ സൈറ്റ് അല്ലെങ്കിലും നിലവില്‍ 85 ശതമാനം അംഗങ്ങളും കാംപസുകളില്‍ നിന്നുള്ളവരാണ്.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലുള്ള യൂത്ത് കമ്മ്യൂണിറ്റീസ് തമ്മില്‍ ബന്ധപ്പെടുത്തുന്നതിനുള്ള സംവിധാനവും ഈ സൈറ്റില്‍ ഉണ്ട്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot