എല്ലാത്തിനെയും കാണിച്ചുതരാമെന്ന് ആപ്പിൾ; സംഗീതം, ​വൈ​ഫൈ സിഗ്നൽ... മറഞ്ഞിരുന്നതെല്ലാം കൺമുന്നിലേക്ക്?

|

ജീവിതത്തിൽ എപ്പോഴെങ്കിലും നിങ്ങൾ ​വൈ​ഫൈ സിഗ്നലുകൾ കണ്ടിട്ടുണ്ടോ?,പോ​ട്ടെ ഗ്യാസ് ചോരുന്നതു കണ്ടിട്ടുണ്ടോ? ഇല്ലല്ലേ! സാരമില്ല ഇനി കാണാത്ത കാഴ്ചകളുടെ ലോകം ലോകത്തിനു മുന്നിൽ തുറക്കാൻ ​പോകുകയാണ്. ​അ‌പ്പോൾ ഇ​തെല്ലാം നമുക്ക് കൺമുന്നിൽ കാണാം. അ‌തിനുള്ള വഴിവെട്ടാൻ ആപ്പിൾ തുടങ്ങിക്കഴിഞ്ഞു എന്നാണ് വിവരം. പുത്തൻ മിക്സഡ് റിയാലിറ്റി അ‌ഥവാ എംആർ (mixed reality or MR) ഹെഡ്സെറ്റ് ആണ് ഇതിനായി ആപ്പിൾ വികസിപ്പിക്കുന്നത്.

 

മായിക ലോകം

കാണാക്കാഴ്ചകളുടെ മായിക ലോകം നമുക്കു ചുറ്റും എപ്പോഴുമുണ്ട്. വായു, ​വൈ​ഫൈ ഗ്യാസ് തുടങ്ങിയ രൂപമില്ലാത്ത ഒരുപാട് സംഗതികൾ. കണ്ണുകൊണ്ട് കാണാനായില്ലെങ്കിലും ഇവയെ എല്ലാം മെരുക്കി നമുക്ക് ഉപകാരപ്പെടും വിധത്തിൽ ഉപയോഗിക്കാൻ മനുഷ്യന് സാധിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്റെ കരുത്തിൽ ആണ് നാം ഈ മുന്നേറ്റങ്ങൾ നടത്തിയത്. അ‌തുപോലെ കാഴ്ചയുടെ ലോകത്ത് പുത്തൻ കുതിച്ചുചാട്ടം കൊണ്ടുവരാൻ പോകുന്നൊരു സാങ്കേതിക വിദ്യയാണ് ആപ്പിൾ ഇപ്പോൾ വികസിപ്പിക്കുന്നത്.

ഇങ്ങനെയുണ്ടോ ഒരു ആപ്പിൾ കൊതി; ഐഫോണിനായി ഇടിച്ചുകയറിയ ജനത്തെ കണ്ട് സ്തംഭിച്ച് ആപ്പിൾ വെബ്​സൈറ്റ്ഇങ്ങനെയുണ്ടോ ഒരു ആപ്പിൾ കൊതി; ഐഫോണിനായി ഇടിച്ചുകയറിയ ജനത്തെ കണ്ട് സ്തംഭിച്ച് ആപ്പിൾ വെബ്​സൈറ്റ്

സാങ്കേതിക വിദ്യ

നഗ്നനേത്രങ്ങൾ​ കൊണ്ട് കാണാൻ സാധിക്കാത്ത പല കാഴ്ചകളിലേക്കും മനുഷ്യന്റെ നോട്ടം എത്തിക്കുന്ന എംആർ ഹെഡ്സെറ്റുകളാണ് ആപ്പിൾ അ‌വതരിപ്പിക്കാൻ പോകുന്നത്. ഇതിനുള്ള സാങ്കേതിക വിദ്യ ഇതിനോടകം വികസിപ്പിക്കാൻ ആരംഭിച്ച ആപ്പിൾ ഇതിന്റെ പേറ്റന്റിനായി അ‌പേക്ഷ നൽകിയിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. മനുഷ്യൻ ഇതുവരെ കണ്ടിട്ടില്ലാത്ത ​വൈ​ഫൈ സിഗ്നലുകൾ, ഗ്യാസ് ചോർച്ച എന്നിവയെല്ലാം ഇതിലൂടെ കാണാൻ സാധിക്കും എന്നതാണ് ഈ ഹെഡ്സെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പറയുന്നത്.

സാധ്യതകൾ അ‌നന്തമാണ്
 

ഗ്യാസ് ചോർച്ചകൾ കണ്ടെത്താനും ​വൈ​ഫൈ റൗട്ടറുകളുടെ സ്ഥാനം ഉറപ്പിക്കാനുമൊക്കെയായാണ് ഈ ഹെഡ്സെറ്റ് വികസിപ്പിച്ചിരിക്കുന്നത് എന്നാണ് പറയുന്നതെങ്കിലും ഭാവിയിൽ ഇതിന്റെ സാധ്യതകൾ അ‌നന്തമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. വിആർ ഹെഡ്സെറ്റുകൾ പോലെ വിനോദത്തിന് സാധ്യതയുള്ള ഹെഡ്സെറ്റാണ് എംആർ ഹെഡ്സെറ്റുകൾ എന്ന് ധരിക്കരുത്. നിലവിൽ അ‌ത്തരമൊരു നീക്കമില്ല.

ഐഫോൺ 13 ന്റെ ഉടമയാകാൻ ​തയാറാണോ? എന്നാൽ 49,900 രൂപയുമായി വേഗം ബിഗ് ബില്യൺ ഡേയ്ക്ക് വിട്ടോ...ഐഫോൺ 13 ന്റെ ഉടമയാകാൻ ​തയാറാണോ? എന്നാൽ 49,900 രൂപയുമായി വേഗം ബിഗ് ബില്യൺ ഡേയ്ക്ക് വിട്ടോ...

തീപിടിത്തം

ഗ്യാസ് ചോർച്ച മൂലമുള്ള തീപിടിത്തം ഒഴിവാക്കാനാണ് ഈ എംആർ ഹെഡ്സെറ്റ് മുഖ്യ പരിഗണന നൽകുന്നത്. ചൂട് കാണാനും ഈ ഹെഡ്സെറ്റിൽ ഫീച്ചർ ഉ​ണ്ടെന്നാണ് പറയപ്പെടുന്നത്. തീപിടിത്തം പോലുള്ള അ‌വസരങ്ങളിൽ രക്ഷാപ്രവർത്തിനും ഈ എംആർ ഹെഡ്സെറ്റ് പ്രയോജനകരമായേക്കാം. എന്നാൽ ഈ എംആർ ഹെഡ്സെറ്റിന്റെ പേറ്റന്റ് അ‌പേക്ഷ ആപ്പിൾ നൽകി എന്നതിനപ്പുറം യാതൊരു വിവരങ്ങളും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

സംഗീതം ചിട്ടപ്പെടുത്താൻ സഹായകമാകും

ഈ എംആർ ഹെഡ്സെറ്റിന്റെ മറ്റൊരു സാധ്യതയായി പറയപ്പെടുന്നത് സംഗീതവുമായി ബന്ധപ്പെട്ടാണ്. ഭാവിയിൽ സംഗീതം ചിട്ടപ്പെടുത്താൻ സഹായകമാകും വിധത്തിൽ പ്രവർത്തിക്കാനുള്ള ഒരു ഉപകരണമായും ഈ ആപ്പിൾ ഹെഡ്​സെറ്റ് മാറ്റാൻ സാധിച്ചേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അ‌തായത് സംഗീതം കാണാൻ ഉള്ളൊരു സാധ്യത എന്നു വേണമെങ്കിൽ പറയാം. സംഗീത ഉപകരണങ്ങളിൽനിന്നുള്ള ശബ്ദ തരംഗങ്ങൾ ദൃശ്യവത്കരിച്ച് കൃത്യമായി നോട്ടുകൾ അ‌ടയാളപ്പെടുത്തുക വഴിയാകും ഇതു സാധ്യമാക്കുക എന്നു കരുതാം.

26,000 രൂപ ഡിസ്കൗണ്ടിൽ ഐഫോൺ 14 വാങ്ങുന്നോ? ഇതാ അ‌തിനുള്ള വഴി26,000 രൂപ ഡിസ്കൗണ്ടിൽ ഐഫോൺ 14 വാങ്ങുന്നോ? ഇതാ അ‌തിനുള്ള വഴി

ഭാവിയിൽ അ‌തും സംഭവിക്കും

കേൾക്കുമ്പോൾ ഒരു അ‌വിശ്വസനീയത തോന്നുന്നുണ്ട് എങ്കിലും ആപ്പിളിനെയും അ‌വരുടെ ശാസ്ത്ര പരീക്ഷണങ്ങളെയും വിശ്വസിച്ചാൽ ഭാവിയിൽ അ‌തും സംഭവിക്കും എന്നുതന്നെ വിശ്വസിക്കാൻ പ്രയാസമുണ്ടാകില്ല. ഈ എംആർ ഹെഡ്സെറ്റിന്റെ ഭാവിയിലെ മറ്റൊരു സാധ്യതയായി പറയപ്പെടുന്ന കാര്യം അ‌ടച്ചിട്ട വാതിലിനപ്പുറത്തുള്ള കാഴ്ചകളും കാണാൻ സഹായകമായേക്കും എന്നതാണ്. ഇതു കണ്ടുതന്നെ അ‌റിയേണ്ടിയിരിക്കുന്നു.

അ‌ണിയറയിൽ മൂന്നു ഹെഡ്സെറ്റുകൾ

അ‌ണിയറയിൽ മൂന്നു ഹെഡ്സെറ്റുകൾ

അ‌ടുത്ത വർഷം, അ‌തായത് 2023 -ൽ ആപ്പിൾ തങ്ങളുടെ എംആർ ​ഹെഡ്സെറ്റ് പുറത്തിറക്കിയേക്കും എന്നാണ് കരുതപ്പെടുന്നത്. മൂന്നു ഹെഡ്സെറ്റുകളാണ് നിലവിൽ ആപ്പിൾ അ‌ണിയറയിൽ തയാറാക്കിക്കൊണ്ടിരിക്കുന്നത്. എൻ302 (N301), എൻ 602 (N602), എൻ 421 ( N421) എന്നീ രഹസ്യ കോഡുകളിലാണ് ഈ ഉൽപ്പന്നങ്ങൾ തയാറാക്കിക്കൊണ്ടിരിക്കുന്നത്. ആപ്പിൾ റിയാലിറ്റി പ്രോ എന്ന പേരിലാകും ഇവ പുറത്തിറങ്ങുക എന്ന് കരുതപ്പെടുന്നു. അ‌ടുത്തുതന്നെ ഇറങ്ങാൻ പോകുന്ന ഫെയസ്ബുക്കിന്റെ എആർ-വിആർ ഹെഡ്സെറ്റിന്റെ എതിരാളികളായിട്ടാകും ആപ്പിൾ ഈ ഹെഡ്സെറ്റുകൾ പുറത്തിറക്കുക.

അ‌ടിച്ചുമാറ്റലിന്റെ ആപ്പിൾ വേർഷനോ? ഐഫോൺ 14 പ്രോയിലെ ചില ആൻഡ്രോയിഡ് ഫീച്ചറുകൾഅ‌ടിച്ചുമാറ്റലിന്റെ ആപ്പിൾ വേർഷനോ? ഐഫോൺ 14 പ്രോയിലെ ചില ആൻഡ്രോയിഡ് ഫീച്ചറുകൾ

Best Mobiles in India

English summary
Apple is busy developing an MR headset, looking ahead to the future. It is also reported that Apple has applied for its patent. It is reported that the headset will be able to see the Wi-Fi signal.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X