ധോണിക്ക് ഒരു വയസുകൂടി കൂടി; സിഎസ്കെയെ ഇനി നയിക്കാനാകുമോ? ഉത്തരവുമായി ചാറ്റ്ജിപിറ്റി
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം കണ്ട ഏറ്റവും മികച്ച നായകനായ എംഎസ് ധോണിക്ക് ഇന്ന് പിറന്നാൾ. താരം താരത്തിന്റെ നാൽപ്പത്തിരണ്ടാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്. എങ്കിലും പ്രായത്തെ വെല്ലുവിളിക്കുന്ന മികച്ച പ്രകടനമാണ് ധോണി ഇപ്പോഴും ഐപിഎലിൽ കാഴ്ച വെക്കുന്നത്. ഇതിന്റെ ഉദാഹരണമാണ് കഴിഞ്ഞ സീസണിലെ സിഎസ്കെയുടെ വിജയ കിരീടം.
എന്നാൽ കഴിഞ്ഞ ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ധോണി ഐപിഎലിൽ നിന്ന് വിരമിക്കുമെന്നും ധോണിയുടെ അവസാന സീസൺ ആയിരിക്കും ഇതെന്നും ചില വാർത്തകൾ പരന്നിരുന്നു. ഈ സാഹചര്യത്തിൽ ചില ആരാധകർ ധോണി വിരമിക്കുതുമായി ബന്ധപ്പെട്ട വിവരം ലഭിക്കാനായി എഐ സാങ്കേതിക വിദ്യയായ ചാറ്റ്ജിപിറ്റിയിൽ തിരഞ്ഞിരുന്നു. തുടർന്ന് ചാറ്റ്ജിപിറ്റി പുറത്തുവിട്ട വിവരങ്ങൾ വൈറലായി മാറുകയായിരുന്നു.

ചാറ്റ്ജിപിറ്റി ഒരു ആർട്ടിഫിഷൽ ഇന്റലിജന്റ് മോഡൽ ആണെന്നും വ്യക്തിപരമായ അഭിപ്രായങ്ങളോ മുൻഗണനകളോ ആരോടും ഇല്ലെന്നും പറഞ്ഞാണ് ചാറ്റ്ജിപിറ്റി തന്റെ ഉത്തരം ആരംഭിച്ചത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരവും പരിചയ സമ്പന്നനുമായ താരമാണ് ധോണിയെന്നും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൻ സിഎസ്കെക്ക് നാല് കിരീടങ്ങൾ വിജയിക്കാൻ സാധിച്ചിട്ടുണ്ടെന്നും ചാറ്റ്ജിപിറ്റി വ്യക്തമാക്കി.
2020 ഐപിഎൽ സീസണിൽ, 14 മത്സരങ്ങളിൽ നിന്ന് 200 റൺസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഈ സീസണിൽ അദ്ദേഹത്തിന്റെ ശരാശരി 25 മാത്രമായിരുന്നു. 2021 സീസണിലാകട്ടെ 7 മത്സരങ്ങളിൽ നിന്ന് 84 റൺസും താരം നേടിയിരുന്നു. ബാറ്റ്മാൻ എന്ന നിലയിൽ താരത്തിന് തിളങ്ങാനായില്ലെങ്കിലും വിക്കറ്റ് കീപ്പർ എന്ന നിലയിലും നായകനെന്ന നിലയിലും ഈ സീസണുകളിൽ താരം ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു.

സമ്മർദ്ദ നിമിഷങ്ങളിൽ വളരെ ശാന്തനായി തീരുമാനങ്ങൾ എടുക്കുന്ന നായകൻ എന്ന നിലയിലാണ് ധോണി മറ്റ് നായകന്മാരിൽ നിന്ന് വ്യത്യസ്തനാകുന്നത്. ധോണി ഐപിഎല്ലിൽ നിന്ന് വിരമിക്കണമോ വേണ്ടയോ എന്ന തീരുമാനം അദ്ദേഹത്തിന്റെ ഫിറ്റ്നസ്, ഫോം, ടീമിന്റെ ആവശ്യകതകൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം എന്നായിരുന്നു ചാറ്റ്ജിപിറ്റി അവസാനം നൽകിയ ഉത്തരം.
താൻ ഫിറ്റാണെന്ന് താരത്തിന് ആത്മവിശ്വാസം ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ കഴിവിൽ സിഎസ്കെ മാനേജ്മെന്റിന് സംതൃപ്തി ഉണ്ടെങ്കിൽ അദ്ദേഹം കളിക്കണം എന്നും അതേ സമയം അദ്ദേഹത്തിന് അവശത തോന്നുന്നുവെങ്കിൽ വിശ്രമം വേണമെന്ന് തോന്നിയാൽ വിരമിക്കുന്നതാണ് നല്ലതെന്നും ചാറ്റ്ജിപിറ്റി കൂട്ടിച്ചേർത്തു. അതേസമയം 2023 സീസണിൽ ധോണിയുടെ നേതൃത്വത്തിൽ സിഎസ്കെ ടീം തങ്ങളുടം അഞ്ചാം ഐപിഎൽ കിരീടം സ്വന്തമാക്കിയിരുന്നു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻ ആയിരുന്നു എംഎസ് ധോണി. ധോണിയുടെ നേതൃത്വത്തിൽ 2007 ടി20 ലോകകപ്പ്, 2011 ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം എന്നിവ ഇന്ത്യൻ ടീം സ്വന്തമാക്കിയിട്ടുണ്ട്. 1981 ജൂലൈ ഏഴിനായിരുന്നു ധോണിയുടെ ജനനം. 2004 ഡിസംബർ 23ന് ബംഗ്ലാദേശിനെതിരെയായിരുന്നു ധോണിയുടെ ആദ്യ ഏകദിന മത്സരം. പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് കണ്ടത് ധോണി യുഗം ആയിരുന്നു.
311 ഏകദിന മത്സരങ്ങളിൽ നിന്ന് 9898 റൺസ് താരം നേടിയിട്ടുണ്ട്. 51.55 ആണ് ഇദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി. 2020 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് താരം വിരമിക്കൽ പ്രഖ്യാപിച്ചു. 2019 ഏകദിന ലോകകപ്പിൽ ന്യൂസിലാന്റിനെതിരായ സെമി ഫൈനലാണ് ധോണിയുടെ അവസാന മത്സരം. നിലവിൽ ഐപിഎൽ മത്സരങ്ങളിൽ മാത്രമാണ് ധോണി കളിക്കുന്നത്.


Click it and Unblock the Notifications