ഡോക്ടർമാരുടെ കുത്തിക്കുറിക്കൽ വായിക്കാൻ കഴിയുന്നില്ലേ...? പരിഹാരവുമായി ഗൂഗിൾ | Google

|

അസുഖവുമായി ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ട് മരുന്നും എഴുതി വാങ്ങി കുറിപ്പടി വായിക്കാൻ ഒരു ശ്രമം നമ്മളെല്ലാം നടത്താറുണ്ട്. എന്നാൽ പരാജയപ്പെടുകയാണ് പതിവ്. ആ കുറിപ്പടിയും കൊണ്ട് മെഡിക്കൽ സ്റ്റോറിൽ ചെല്ലുമ്പോഴാണ് അടുത്ത രസം. കടയിലെ ചേട്ടൻ / ചേച്ചി എന്തോ സ്വന്തം മാതൃഭാഷ കണ്ട ലാഘവത്തോടെ ആ പ്രിസ്ക്രിപ്ഷൻ ചീട്ട് വായിക്കും. " എടുത്ത് കൊടുക്കടെ ഒരു സ്ട്രിപ്പ് പാരസെറ്റമോൾ " എന്ന് പുള്ളിക്കാരൻ പറയുമ്പോഴാണ് ഇതിൽ എഴുതിയിരിക്കുന്ന മരുന്നുകൾ എന്താണെന്ന് നമ്മുക്ക് മനസിലാകുക. (Google)

ഡോക്ടർ

എന്തിനാണ് ഈ ഡോക്ടർമാർ ഇങ്ങനെയൊരു വിചിത്ര ലിപിയിൽ മരുന്നുകളുടെ പേര് കുത്തിക്കുറിക്കുന്നത് എന്നത് എന്നേ സംബന്ധിച്ചിടത്തോളം ഒരിക്കലും അവസാനിക്കാത്ത സംശയങ്ങളിലൊന്നാണ്. പാരസെറ്റമോളിന് പാരസെറ്റമോൾ എന്ന് തന്നെ എഴുതിയാൽ പോരെ..? ഇനി ഈ പ്രത്യേക രീതിയിലുള്ള എഴുത്തിന് വേറെന്തെങ്കിലും കാരണങ്ങൾ നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമന്റ് ബോക്സിൽ പറയാവുന്നതാണ്.

പ്രിസ്ക്രിപ്ഷൻ

എന്തായാലും ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ ലെറ്ററുകൾ വായിച്ചെടുക്കാൻ ഇനി നിങ്ങൾ അത്രയ്ക്ക് ബുദ്ധിമുട്ടേണ്ടി വരില്ലെന്നാണ് ഗൂഗിൾ പറയുന്നത്. അതേ ഡോക്ടർമാരും ജാഗ്രതൈ... നിങ്ങളുടെ ചുരുക്കെഴുത്ത് പരിപാടി ഇനി നടക്കില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( എഐ ) സങ്കേതങ്ങളും മെഷീൻ ലേണിങും ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പുതിയ മോഡലിന്റെ പ്രഖ്യാപനവും ഗൂഗിൾ നടത്തിയിട്ടുണ്ട്.

അപ്പോ ഈ വിമർശകരൊന്നും മലയാളികളല്ലേ..? കേരളത്തിൽ വോഡഫോൺ ഐഡിയ ഒന്നാമത്, ബിഎസ്എൻഎൽ രണ്ടാമത്അപ്പോ ഈ വിമർശകരൊന്നും മലയാളികളല്ലേ..? കേരളത്തിൽ വോഡഫോൺ ഐഡിയ ഒന്നാമത്, ബിഎസ്എൻഎൽ രണ്ടാമത്

സാങ്കേതികവിദ്യ

ഡോക്ടർമാർ നൽകുന്ന വായിക്കാൻ ബുദ്ധിമുട്ടുള്ള പ്രിസ്ക്രിപ്ഷൻ നോട്ടുകളിൽ പരാമർശിച്ചിരിക്കുന്ന മരുന്നുകളുടെ പേരുകൾ തിരിച്ചറിയാനും ഹൈലൈറ്റ് ചെയ്യാനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. ഗൂഗിൾ ഫോർ ഇന്ത്യ 2022 ഇവന്റിൽ വച്ചാണ് പുതിയ ടെക്നോളജി ഗൂഗിൾ പ്രഖ്യാപിച്ചത്.

മെഡിക്കൽ ഡോക്യുമെന്റുകൾ

കൈയ്യെഴുത്തിലുള്ള ഡോക്യുമെന്റുകൾ ഡിജിറ്റൈസ് ചെയ്യാനുള്ള അസിസ്റ്റീവ് ടെക്നോളജി എന്ന നിലയിലാണ് ഈ പുതിയ സംവിധാനം വരുന്നത്. ഇപ്പോൾ മെഡിക്കൽ ഡോക്യുമെന്റുകൾ ഡിജിറ്റൈസ് ചെയ്യാൻ എന്ന നിലയിലാണ് അവതരിപ്പിക്കുന്നതെങ്കിലും നാളെ മറ്റ് മേഖലകളിലും ഉപയോഗിക്കപ്പെട്ടേക്കാം. നിലവിൽ ഡെവലപ്പ്മെന്റ് സ്റ്റേജിലാണ് ഈ ടെക്നോളജി ഉള്ളത്.

ഞങ്ങൾക്കും 5ജി വേണം, ആവശ്യപ്പെടുന്നത് 78 ലക്ഷം മലയാളി യൂസേഴ്സ്; എന്താവും എയർടെലിന് പറയാനുള്ളത്..? | Airtel 5Gഞങ്ങൾക്കും 5ജി വേണം, ആവശ്യപ്പെടുന്നത് 78 ലക്ഷം മലയാളി യൂസേഴ്സ്; എന്താവും എയർടെലിന് പറയാനുള്ളത്..? | Airtel 5G

വിഷ്വൽ മീഡിയം

വിഷ്വൽ മീഡിയം ഉപയോഗിച്ച് വിവരങ്ങൾക്കായി സെർച്ച് ചെയ്യാനുള്ള ഫീച്ചറുകളും ഗൂഗിൾ ഫോർ ഇന്ത്യ 2022 ഇവന്റിൽ കമ്പനി അവതരിപ്പിച്ചിരുന്നു. ഒരേ സമയം ചിത്രങ്ങളും ടെക്സ്റ്റുകളും ഉപയോഗിച്ച് വിവരങ്ങൾ സെർച്ച് ചെയ്യാൻ സഹായിക്കുന്ന മൾട്ടി സെർച്ച് ഫീച്ചറും കമ്പനി ഇവന്റിൽ അവതരിപ്പിച്ചിരുന്നു.

ഗൂഗിൾ ആപ്പ്

ഗൂഗിൾ ആപ്പിൽ ക്യാമറ ഓൺ ചെയ്ത് ചിത്രങ്ങൾ ക്യാപ്ചർ ചെയ്യാം അല്ലെങ്കിൽ സ്ക്രീൻഷോട്ടോ ടെക്സ്റ്റോ ഉപയോഗിച്ചും ഈ ഫീച്ചർ വഴി സെർച്ച് ചെയ്യാം. ഇന്ത്യയിൽ ഇംഗ്ലീഷിൽ മാത്രമാണ് നിലവിൽ മൾട്ടി സെർച്ച് ഫീച്ചറിന് ആക്സസ് ലഭിക്കുന്നത്. അടുത്ത വർഷം ഹിന്ദിയടക്കം മറ്റ് നിരവധി ഇന്ത്യൻ ഭാഷകളിലും മൾട്ടി സെർച്ച് ഫീച്ചർ ഉപയോഗപ്പെടുത്താൻ കഴിയും.

ഇനി കിണറ്റിൽ ചാടേണ്ട: നാണക്കേടിൽ നിന്നും രക്ഷിക്കാൻ അടിപൊളി ഫീച്ചറുമായി വാട്സ്ആപ്പ് | WhatsAppഇനി കിണറ്റിൽ ചാടേണ്ട: നാണക്കേടിൽ നിന്നും രക്ഷിക്കാൻ അടിപൊളി ഫീച്ചറുമായി വാട്സ്ആപ്പ് | WhatsApp

സ്പീച്ച് റെക്കഗ്നീഷൻ

പുതിയൊരു സ്പീച്ച് റെക്കഗ്നീഷൻ മോഡലും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷിലുള്ള സംസാരം തിരിച്ചറിയാനും മനസിലാക്കാനും ഈ സൌകര്യം സഹായിക്കും. വ്യക്തികളുടെ ഉച്ചാരണ ശൈലി, ചുറ്റും കേൾക്കുന്ന ശബ്ദങ്ങൾ, സന്ദർഭം, സംസാര രീതി എന്നിവയെല്ലാം കണക്കിലെടുത്തായിരിക്കും ഈ സ്പീച്ച് റെക്കഗ്നിഷൻ മോഡലിന്റെ പ്രവർത്തനം നടക്കുക.

ഫയൽസ്

ഫയൽസ് വഴി സർക്കാർ ഡോക്യുമെന്റ്സിലേക്ക് ആക്സസ് നൽകുന്ന പുതിയ സംവിധാനവും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. ആൻഡ്രോയിഡിലെ ഫയൽസ് ബൈ ആപ്പിൽ നിന്ന് യൂസേഴ്സിന് ആധികാരിക ഡിജിറ്റൽ ഡോക്യുമെന്റ്സിലേക്ക് ആക്സസ് ലഭിച്ചാൽ മറ്റ് പല ആപ്പുകളുടെയും ആവശ്യകത തന്നെ ഇല്ലാതാകും. ഇതിനായി നാഷണൽ ഇ-ഗവേണൻസ് ഡിവിഷനുമായി സഹകരിക്കുകയാണെന്നും ഗൂഗിൾ അറിയിച്ചു.

ഓർഡർ ചെയ്തത് മാക്ബുക്ക് പ്രോ; 1.2 ലക്ഷം രൂപയ്ക്ക് ഡെലിവറി ചെയ്തത് ഡോഗ് ഫുഡ് | Amazonഓർഡർ ചെയ്തത് മാക്ബുക്ക് പ്രോ; 1.2 ലക്ഷം രൂപയ്ക്ക് ഡെലിവറി ചെയ്തത് ഡോഗ് ഫുഡ് | Amazon

Best Mobiles in India

English summary
We all make an effort to go to the hospital with an illness, see the doctor, get the medicine, and read the prescription. But failure to read the prescription letter is common. Google says that you will no longer have to struggle to read doctors' prescription letters.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X