ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറന്ന് നിമിഷങ്ങള്‍ക്കുളളില്‍ ഡെബിറ്റ് കാര്‍ഡ്!

Written By:

നേരത്തെ ബാങ്ക് അക്കൗണ്ട് തുറക്കണം എങ്കില്‍ എല്ലാ രേഖകളും കൊണ്ട് നമ്മള്‍ ബാങ്കില്‍ തന്നെ നേരിട്ട് ഹാജരാകണം. അങ്ങനെയാണ് പലരും ബാങ്ക് അക്കൗണ്ട് തുറക്കുന്നത്. എന്നാല്‍ ഇനി വരാന്‍ പോകുന്ന ദിവസങ്ങളില്‍ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിരിക്കില്ല.

വോട്ടേഴ്‌സ് ഐഡി കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം!

ബാങ്ക് അക്കൗണ്ട് തുറന്ന് നിമിഷങ്ങള്‍ക്കുളളില്‍ ഡെബിറ്റ് കാര്‍ഡ്!

രാജ്യത്തെ പൊതു മേഖല ബാങ്കായ കാനറ ബാങ്കില്‍ ഉപഭോകാക്കള്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറക്കാനും അതു പോലെ മിനിറ്റുകള്‍ക്കുളളില്‍ തന്നെ ഡബിറ്റ് കാര്‍ഡുകള്‍ ലഭിക്കുന്നതുമാണ്.

ഈ താഴെ പറയുന്ന സാങ്കേതിക വിദ്യ എന്താണെന്നു നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആദ്യം ബാംഗ്ലൂരില്‍

മുഴുവന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തി നിമിഷങ്ങള്‍ക്കുളളില്‍ തന്നെ അക്കൗണ്ട് കുറക്കാനും അതു പോലെ ഡെബിറ്റ് കാര്‍ഡ് ലഭിക്കുന്നതുമുളള സംവിധാനം കാനറ ബാങ്കിലാണ് നടപ്പിലാക്കുന്നത്. സ്‌പെന്‍സര്‍ ടവര്‍, മഹാത്മാഗാന്ധി റോഡ് ,ബ്ലാംഗ്ലൂരിലാണ് ഈ സംവിധാനം ഇപ്പോള്‍ ഉളളത്.

ബാങ്ക് അക്കൗണ്ടിങ്ങിന് ഉള്‍പ്പെടുന്നത്

ഇന്‍സ്റ്റന്റ് ബാങ്ക് അക്കൗണ്ട് തുറക്കാനായി ഉപഭോക്താവിന്റെ വിരലടയാളം/ ഐറിസ് ഓതെന്റിക്കേഷന്‍ എന്നിവ വേണം. പ്രിന്റിങ്ങ് ഓഫ് പേഴ്‌സണലൈസിഡ് ഡബിറ്റ് കാര്‍ഡ്, ചെക്ക് ബുക്ക്, മൊബൈല്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങ് രജിസ്‌ട്രേഷന്‍, ഇ-പാസ്ഷീറ്റ്, ഇന്‍ഷുറന്‍സ് ഓഫ് വെര്‍ച്ച്വല്‍ വെല്‍ക്കം കിറ്റ് എന്നിവ ലഭിക്കുന്നു.

ക്യാഷ് ഡെപ്പോസിറ്റ്/ മണി ട്രാന്‍സ്ഫര്‍

ക്ലൗഡ് ടെക്‌നോളജികളായ ക്യാഷ് ഡിപ്പോസിറ്റ്, മണി ട്രാന്‍സ്ഫര്‍, ചെക്ക് ക്ലിയറിങ്ങ് സേവനം എന്നിവയണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യാന്‍ സാധിക്കുന്നത്. ക്ലൗഡ് ടെക്‌നോളജി ഉപയോഗിച്ച് ബാങ്ക് ജീവനക്കാരെ കാണാന്‍ നിങ്ങളെ സഹായിക്കുന്നു.

ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം

കാറിനെ കുറിച്ച്, വിദ്യാഭ്യാസത്തെ കുറിച്ച്, ഡെബിറ്റിനെ കുറിച്ച് എന്നീ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാം. കൂടാതെ ഈ സേവനങ്ങള്‍ ലഭിക്കുന്നതിനായി അപേക്ഷകന് ഓണ്‍ലൈനിലൂടെ അപേക്ഷിക്കാനും സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The most attractive feature of the Digital Branch is a humanoid robot that addresses basic queries of customers on banking products and services. This is a first-of-its kind initiative by a public sector bank in the country.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot