കാനറാ ബാങ്ക് ഇ-ഇന്‍ഫോബുക് ആപ് ലോഞ്ച് ചെയ്തു

Posted By:

കാനറാ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഇനി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്മാര്‍ട്‌ഫോണിലൂടെ അറിയാം. പുതിയതായി ലോഞ്ച് ചെയ്ത ഇ-ഇന്‍ഫോബുക് ആപ്ലിക്കേഷനാണ് ഇത് സാധ്യമാക്കുന്നത്.

കാനറാ ബാങ്ക് ഇ-ഇന്‍ഫോബുക് ആപ് ലോഞ്ച് ചെയ്തു

ഇലക്‌ട്രോണിക് പാസ്ബുക്, ബാലന്‍സ് എന്‍ക്വയറി, ബാങ്കിംഗ് സ്‌റ്റേറ്റ്‌മെന്റ് മെയില്‍ ചെയ്യാനുള്ള സൗകര്യം, അടുത്തുള്ള ബ്രാഞ്ചുകള്‍, എ.ടി.എമ്മുകള്‍ എന്നിവ കണ്ടെത്താനുള്ള സംവിധാനം, അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍, പ്രൊഡക്റ്റ് ഇന്‍ഫോ തുടങ്ങിയവയെല്ലാം ആപ്ലിക്കേഷനിലൂടെ അറിയാന്‍ സാധിക്കും.

ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഫോണുകളിലണ് ഈ ആപ്ലിക്കേഷന്‍ ലഭ്യമാവുക. ആന്‍ഡ്രോയ്ഡ് ഫോണില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക. വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക് ഈ ലിങ്കില്‍ ക്ലിക് ചെയ്ത് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot