ഡാർജിലിംഗിൽ ഫേസ്ബുക്ക് ലൈവ് വഴി ജീവനൊടുക്കി ക്യാൻസർ രോഗി! മരിക്കും മുമ്പ്..

By Shafik
|

ഫേസ്ബുക്ക് ലൈവ് വന്നതോടെ ആളുകൾ ആവശ്യമുള്ളതിനും ഇല്ലാത്തതിനുമൊക്കെ ലൈവിൽ വന്നുതുടങ്ങി. അതിൽ ചില ആത്മഹത്യകളും ഉണ്ടായിരുന്നു. അങ്ങനെ ഫേസ്ബുക്കിലൂടെ ലൈവായിട്ട് ആത്മഹത്യ ചെയ്ത സംഭവങ്ങളുടെ പട്ടികയിലേക്ക് വെസ്റ്റ് ബംഗാളിൽ നിന്നും പുതിയൊരു സംഭവം കൂടെ നടന്നിരിക്കുകയാണ്. അതും ക്യാൻസർ രോഗിയാണ് ഇവിടെ ആത്മഹത്യ ചെയ്തിരിക്കുന്നത്.

സംഭവം ശനിയാഴ്ച

സംഭവം ശനിയാഴ്ച

ശനിയാഴ്ചയായിരുന്നു ബ്ലഡ് ക്യാൻസർ രോഗി കൂടിയായ അരിന്ദം ദത്ത എന്ന 43കാരൻ ഫേസ്ബുക്ക് ലൈവ് വീഡിയോ വഴി ആത്മഹത്യ ചെയ്യുന്നത് പുറംലോകത്തെ അറിയിച്ചത്. ഡാർജിലിംഗിൽ സിലിഗുരിയിൽ ഹകിംപാറയിൽ നിന്നുമാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഒന്നും ചെയ്യാൻ പറ്റാതെ സുഹൃത്തുക്കൾ

ഒന്നും ചെയ്യാൻ പറ്റാതെ സുഹൃത്തുക്കൾ

ജീവനെടുക്കാൻ പോകുകയാണെന്ന് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞ സമയത്ത് ഇത് കണ്ടുനിന്ന അഞ്ചു സുഹൃത്തുക്കൾ കമന്റ്സ് വഴി അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഫോൺ വിളിച്ചിട്ടും എടുത്തില്ല. അങ്ങനെ എല്ലാവരെയും സാക്ഷിനിർത്തി അയാൾ മരിക്കുകയായിരുന്നു.

മരിക്കുന്നതിന് മുമ്പ്..

മരിക്കുന്നതിന് മുമ്പ്..

മരിക്കുന്നതിന് കുറച്ചുമുമ്പ് കൊൽക്കത്തയിലുള്ള സുഹൃത്ത് മൊഹമ്മദ് ആലമിനെ ഫോൺ ചെയ്തിരുന്നു. പക്ഷെ എടുക്കാൻ കഴിഞ്ഞിരുന്നില്ല ആലമിന്. ആലമിനെ വിളിച്ചു കിട്ടാതായപ്പോൾ ആലമിന്റെ ഭാര്യയെ വിളിച്ചു തനിക്ക് ഇനി ജീവിക്കാൻ യാതൊരു താല്പര്യവുമില്ല എന്നും പറഞ്ഞിരുന്നു ദത്ത.

പോലീസ് അന്വേഷണം ആരംഭിച്ചു
 

പോലീസ് അന്വേഷണം ആരംഭിച്ചു

ദത്തക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞത് മുതൽ എല്ലാ വിധത്തിലുള്ള സഹായവും മറ്റും സുഹൃത്തുക്കൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നിട്ടും ദത്ത എന്തുകൊണ്ടാണ് ഇത്തരം ഒരു ശ്രമം നടത്തിയത് എന്ന് മനസ്സിലാകുന്നില്ലെന്നും ആലം പറഞ്ഞു. വിവാഹമോചിതനായ ദത്ത വീട്ടിൽ ഒറ്റക്കാണ് കഴിഞ്ഞിരുന്നതെന്നും ക്യാൻസർ ബാധിച്ചതിനെ തുടർന്ന് വിഷാദത്തിലായെന്നും ഒരു മകളുണ്ടെന്നും മകൾ തന്റെ മുൻഭാര്യയുടെ കൂടെയായിരുന്നെന്നും സുഹൃത്തുക്കൾ പറയുന്നു. ഏതായാലും പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Best Mobiles in India

Read more about:
English summary
Cancer Patient Commits Suicide Live on Facebook.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X