ടവറിൽ നിന്നും വൈദ്യുതി മോഷണം! എയർടെല്ലിനെതിരെ ബിഎസ്എൻഎല്ലിന്റെ കേസ്!

By Shafik
|

തലക്കെട്ട് ഒരുപക്ഷെ ചിരി പരത്തിയേക്കാം. എയർടെൽ ബിഎസ്എൻഎല്ലിന്റെ വൈദ്യുതി മോഷ്ടിച്ചു എന്നുപറയുമ്പോൾ എന്തർത്ഥത്തിൽ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും. ഏതായാലും സംഭവം ഉള്ളത് തന്നെ. ജമ്മുവിലാണ് സംഭവം നടന്നത്. എയർടെൽ ടവറിന് വേണ്ട വൈദ്യുതി ബിഎസ്എൻഎൽ ടവറിൽ നിന്നും എയർടെൽ മോഷ്ടിച്ചു എന്ന രീതിയിലാണ് പരാതി വന്നതും അതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തിയതും ഈ കാര്യം ശരിയാണെന്ന് പോലീസ് കണ്ടെത്തിയതും.

 

എയർടെല്ലിന്റെ വൈദ്യുതി മോഷണം

എയർടെല്ലിന്റെ വൈദ്യുതി മോഷണം

ഓഗസ്റ്റ് 5നായിരുന്നു രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ എയർടെല്ലിനെതിരെ ബിഎസ്എൻഎലിൽ നിന്നും വൈദ്യുതി മോഷിടിച്ചു എന്ന കമ്പനിയുടെ പരാതിയിന്മേൽ കേസെടുത്തത്. എന്നാൽ കേസിൽ പറയുന്ന സംഭവങ്ങളെ ഭാരതി ഏയർടെൽ നിഷേധിച്ചു.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

"2018 ഓഗസ്റ്റ് 3ന് കാർഗിലിൽ ഉള്ള ബിഎസ്എൻഎൽ അതോറിറ്റിയിൽ നിന്നും ഒരു പരാതി ലഭിച്ചു. കാർഗിലിലെ ചനിഗുണ്ടിൽ ഉള്ള ബിഎസ്എൻഎൽ ടവറിന് വേണ്ടി സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറിൽ നിന്നും ഏയർടെൽ ടാപ്പിംഗ് നടത്തുകയും വൈദ്യുതി മോഷിടിക്കുകയും ചെയ്തു എന്നായിരുന്നു പരാതി."- ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇങ്ങനെ പറയുന്നു.

അന്വേഷണ സംഘം സ്ഥലം സന്ദർശിച്ചു
 

അന്വേഷണ സംഘം സ്ഥലം സന്ദർശിച്ചു

പരാതിയെ തുടർന്ന് കാർഗിൽ എസ്എസ്പി ടി ഗ്യാൽപോ ഡിവൈഎസ്പി ഇഷ്താക്ക് എ കച്ചോയുടെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘത്തെ അയക്കുകയുണ്ടായി. കാർഗിൽ പിഡിഡി എക്സിക്യൂട്ടീവ് എൻജിനിയർ മുഹമ്മദ് അൽത്താഫും സംഘത്തിലുണ്ടായിരുന്നു. അങ്ങനെ സംഘം സ്ഥലം സന്ദർശിച്ചപ്പോഴാണ് എയർടെൽ ടവർ അനധികൃതമായി ബിഎസ്എൻഎൽ ടവറിന്റെ ട്രാൻസ്ഫോർമറുമായി ഒരു കേബിൾ വഴി ബന്ധിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

എയർടെല്ലിന് പറയാനുള്ളത്

എയർടെല്ലിന് പറയാനുള്ളത്

വൈദ്യുതി ആക്റ്റ് 95 പ്രകാരം സംഭവത്തിൽ ഐർടെല്ലിനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി എയർടെൽ എത്തിയിട്ടുണ്ട്. ടവർ തങ്ങളുടേത് അല്ല എന്നും ഒരു ടവർ കമ്പനിയാണ് ആ ടവർ നിയന്ത്രിക്കുന്നതെന്നും പറഞ്ഞ എയർടെൽ വെറുതെ ഈ വിഷയത്തിൽ തങ്ങളുടെ പേര് വലിച്ചിട്ടിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

ഇനി മാസം 47 രൂപ മാത്രം മതി നെറ്റ്, കോൾ എന്നിവയ്ക്ക്; ഓഫർ ജിയോ, വൊഡാഫോൺ, എയർടെൽ എന്നിവയിൽ ലഭ്യം!ഇനി മാസം 47 രൂപ മാത്രം മതി നെറ്റ്, കോൾ എന്നിവയ്ക്ക്; ഓഫർ ജിയോ, വൊഡാഫോൺ, എയർടെൽ എന്നിവയിൽ ലഭ്യം!

Best Mobiles in India

Read more about:
English summary
Case Against Airtel for Stealing BSNL Power.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X