സ്മാർട്ട് വാച്ച് ആണെങ്കിൽ സ്മാർട്ട് ആയിരിക്കണം: ഇതാ നിങ്ങൾക്കൊതുങ്ങുന്ന സ്മാർട്ട് വാച്ചുകൾ
സ്മാർട്ട് വാച്ചുകൾ കൈവശമില്ലാത്തവർ ഇന്ന് കുറവാണ്. സ്മാർട്ട് വാച്ചുകൾ ഇന്നത്തെ കാലത്ത് വളരെ അനിവാര്യമായ ഘടകമായി മാറിയിരിക്കുന്നു. കൈയിൽ സ്മാർട്ട് വാച്ച് കെട്ടാത്ത ആളുകൾ ഇന്ന് വളരെ ചുരുക്കമാണ്. വിപണിയിൽ സ്മാർട്ട് വാച്ചുകളുടെ വർധിച്ച ഡിമാന്റിനനുസൃതമായി പ്രമുഖ ബ്രാൻഡുകൾ ഇവ വിപണിയിലവതരിപ്പിക്കുന്നുണ്ട്. നമ്മുടെ ജീവിതം എളുപ്പമാക്കാൻ സ്മാർട്ട് വാച്ച് സഹായിക്കും. എന്നാൽ നല്ല സ്മാർട്ട് വാച്ചുകൾ വിലകൂടുതലാണെന്ന മിഥ്യ ധാരണ ആളുകളുടെ ഇടയിലുണ്ട്. എന്നാൽ അങ്ങനെയൊന്നില്ല. ഒരുപാട് വിലയില്ലാതെ തന്നെ മികച്ച ഉപയോഗങ്ങളുള്ള സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ്. കാസിയോ വാച്ചുകൾക്ക് പണ്ടും ആരാധകർ ഏറെയാണ്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 12,000 രൂപയിൽ താഴെ വരുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള വിവിധ കാസിയോ ജീ ഷോക്ക് വാച്ചുകളെ പരിജയപ്പെടാം. 5,000 രൂപയിൽ താഴെ വില വരുന്നതാണ് Casio Youth WS-B1000-8BVDF. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സ്റ്റെപ്പ്-ട്രാക്കിംഗ് പിന്തുണയുമുള്ള കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന സ്‌പോർട്‌സ് വാച്ചുകളിൽ ഒന്നാണിത്.

ബ്ലൂടുത്ത് കോളിങ്, എഐ വോയ്‌സ് അസിസ്റ്റും വാച്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ടച്ച് വഴി എല്ലാ ആശയവിനിമയങ്ങളും എളുപ്പമാക്കാൻ ഈ സ്മാർട്ട് വാച്ചുകൾ സഹായിക്കും. IP68 വാട്ടർ റെസിസ്റ്റന്റ് സാങ്കേതികവിദ്യയുള്ളത് കൊണ്ട് പൊടി, വെള്ളം എന്നിവയിൽ നിന്നും സംരക്ഷണമുറപ്പാണ്. 120+ സ്പോർട്‌സ് മോഡുകളും Sp02 മോണിറ്ററിംഗും ഫിറ്റ്നസ്സ് ആവശ്യങ്ങൾക്ക് വളരെ പര്യാപ്തമാണ്. ഒരു വർഷത്തിലധികം ബാറ്ററി ലൈഫും വാച്ചിന് ഉണ്ട്.

ഫിറ്റ്നസ് സ്മാർട്ട് വാച്ചായി ഉപയോഗിക്കാൻ ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ഇത്. 8000 രൂപയിൽ താഴെയാണ് ഇതിന്റെ വില. 9,000 രൂപയിൽ താഴെ വിലയുള്ള മറ്റൊരു ബജറ്റ് -ഫ്രണ്ട്‌ലി കാസിയോ സ്‌പോർട്‌സ് വാച്ചാണ് ജി-ഷോക്ക് GDB5001ER . ഇത് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും മനോഹരമായ രൂപകൽപ്പനയും വാഗ്ദാനം ചെയ്യുന്നുണ്ട്. വ്യത്യസ്ത നിറങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളുണ്ട്. ഫോണുമായി ജോടിയാക്കാം. എന്നിരുന്നാലും, ഇത് സ്റ്റെപ്പ് ട്രാക്കിംഗിനെ പിന്തുണയ്ക്കുന്നില്ല.

ആൻഡ്രോയിഡിലും ഐഒഎസിലും കണക്ട് ചെയ്യാൻ സാധിക്കുന്നതാണ് കാസിയോ ജി-ഷോക്ക് G1040 GBD1001DR തിരഞ്ഞെടുക്കാം. ദൈനം ദിന കാര്യങ്ങൾ നിരീക്ഷിക്കാനും കലോറി നിരീക്ഷിക്കാനും നോട്ടിഫിക്കേഷൻ മോണിറ്റർ എന്നിവയെല്ലാം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ബ്ലൂടുത്ത് കോളിങ്, എഐ വാഗ്ദാനം ചെയ്യുന്നുണ്ട്. 11,000 രൂപയിൽ താഴെയാണ് കാസിയോ ജി-ഷോക്ക് G1040 GBD1001DRന്റെ വില. ഒരു സ്റ്റെപ്പ് ട്രാക്കറായും പ്രവർത്തിക്കുന്നുണ്ട്.


Click it and Unblock the Notifications