മലയാളം സംസാരിക്കും ഫോണ്‍

Written By: Arathy


ഇനി നമുടെ ഫോണുകള്‍ മലയാളം സംസാരിക്കും. ഒന്ന് ഞെട്ടിയോ. എങ്കില്‍ അതിശയിക്കണ്ട സംഗത്തി സത്യമാണ്. അതും സ്മാര്‍ട് ഫോണുകളില്‍. തിരുവനന്തപുരത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി-ഡാക്കാണ് ഈ സോഫ്റ്റ് വേറുടെ പിന്നില്‍. 'മൊഴി' എന്ന ആപ്ലികേഷനാണ് ഫോണുകളില്‍ മലയാളംകൊണ്ടുവരുന്നത്.

 

യുണികോഡിലുള്ള മലയാളം ടെക്സ്റ്റ് പുരുഷ ശബ്ദത്തിലാണ് കേള്‍ക്കുവാന്‍ പറ്റുക. മലയാളത്തിലുള്ള ലേഖനം, പദ്യം, വാര്‍ത്തകള്‍ ഇങ്ങനെ ഒരു വിധമെല്ലാം വായിച്ച്‌കേള്‍പ്പിക്കും. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ടെക്സ്റ്റ് ടു സ്പീച്ച് എന്‍ജിനാണ് മൊഴി. ഇതിനൊപ്പം ഒരു മലയാളം ടെക്സ്റ്റ് എഡിറ്ററും കീബോര്‍ഡും ലഭ്യമാണ്. ഇത് ഫോണുകളില്‍ സേവ് ചെയ്യാന്‍ കഴിയും. അക്ഷരവലിപ്പം കൂട്ടാനും കുറയ്ക്കാനും ഇതില്‍ കഴിയുന്നതാണ്

എന്തായാലും ഇനി ഒരുകൊച്ചു മലയാള പുസ്തകം പോലെ ഇത് ഉപയോഗിക്കാം. ആന്‍ഡ്രോയ്ഡ് 2.2 അല്ലെങ്കില്‍ ഫ്രോയോ മുതലുള്ള ആപ്ലികേഷനുകളില്‍ ഇത് ലഭ്യമാണ്. അങ്ങനെ നമുടെ ഫോണും മലയാളം സംസാരിച്ചു വളരട്ടെ

 

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot