ആന്‍ഡ്രോയ്ഡ് വണ്‍; സെല്‍കോണും ഇന്റക്‌സും ഗൂഗിളുമായി കൈകോര്‍ക്കുന്നു

Posted By:

കുറഞ്ഞ ചെലവില്‍ നിലവാരമുള്ള ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നതിനുള്ള ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വണ്‍ പദ്ധതിയുമായി സഹകരിക്കാന്‍ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ രംഗത്ത്. മൈക്രോമാക്‌സും കാര്‍ബണും സ്‌പൈസും നേരത്തെ ഇതിനായി ഗൂഗിളുമായി കരാറുണ്ടാക്കിയിരുന്നു. ഇപ്പോള്‍ സെല്‍കോണ്‍ മൊബൈല്‍സും ഇന്റക്‌സുമാണ് പുതിയതായി ഗൂഗിളിന്റെ പങ്കാളികളാകാന്‍ പോകുന്നത്.

ആന്‍ഡ്രോയ്ഡ് വണ്‍; സെല്‍കോണും ഇന്റക്‌സും ഗൂഗിളുമായി കൈകോര്‍ക്കുന്നു

സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ എന്നിവ പൂര്‍ണമായും ഗൂഗിള്‍ ആയിരിക്കും നല്‍കുക എന്നതാണ് ആന്‍ഡ്രോയ്ഡ് വണ്ണിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ കൃത്യമായി ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളില്‍ ലഭിക്കും.

ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്കൊപ്പം HTC ഉള്‍പ്പെടെയുള്ള കമ്പനികളും ആന്‍ഡ്രോയ്ഡ് വണ്ണിനായി ഗൂഗിളുമായി കൈകോര്‍ക്കാന്‍ ആലോചിക്കുന്നുവെന്നും വാര്‍ത്തകളുണ്ട്.

6000 രൂപയില്‍ താഴെയായിരിക്കും ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ക്ക് വിലയെന്നാണു കരുതുന്നത്.

English summary
Celkon and Intex Partner With Google to Launch Android One Based Devices in India, Celkon and Intex Partner With Google, Google's Android One Project, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot