പോണ്‍ കാണുന്നത് നിയമവിരുദ്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍; സൈറ്റുകള്‍ നിരോധിച്ചത് കോടതി വിധിയെ തുടര്‍ന്ന്

|

എയര്‍ടെല്‍, ജിയോ, ബിഎസ്എന്‍എല്‍ തുടങ്ങിയ മൊബൈല്‍ സേവനദാതാക്കള്‍ നൂറുകണക്കിന് പോണ്‍ സൈറ്റുകളും ഫയല്‍ ഷെയറിംഗ് വെബ്‌സൈറ്റുകളും അടുത്തിടെ ബ്ലോക്ക് ചെയ്തിരുന്നു. ഇത്തരം സൈറ്റുകള്‍ എടുക്കാന്‍ ശ്രമിച്ചാല്‍, 'കേന്ദ്ര ടെലികോം വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇവ നിരോധിച്ചിരിക്കുന്നു' എന്ന സന്ദേശം പ്രത്യക്ഷപ്പെടും.

പോണ്‍ കാണുന്നത് നിയമവിരുദ്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍; സൈറ്റുകള്‍

എന്നാല്‍ സര്‍ക്കാരിന്റെ തീരമാനപ്രകാരമല്ല മറിച്ച് കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതെന്ന് കേന്ദ്ര ടെലികോം വകുപ്പ് വ്യക്തമാക്കിയിരിക്കുന്നു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഉത്തരമായാണ് ടെലികോം വകുപ്പ് ഇക്കാര്യം അറിയിച്ചത്.

അശ്ലീല വെബ്‌സൈറ്റുകള്‍

അശ്ലീല വെബ്‌സൈറ്റുകള്‍

വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷനാണ്. കേന്ദ്ര ടെലികോം വകുപ്പിനും ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനും ഫൗണ്ടേഷന്‍ അപേക്ഷ നല്‍കി. മന്ത്രാലയത്തിന്റെ മറുപടിയില്‍ മൂന്ന് കോടതി വിധികള്‍ എടുത്തുകാട്ടിയിട്ടുണ്ട്.

അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിച്ചു

അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിച്ചു

2016, 2017 വര്‍ഷങ്ങളിലെ മുംബൈ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ വിധിയും ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിയുമാണ് ഇവ. മുംബൈ കോടതി വിധി പ്രകാരം 500 വെബ്‌സൈറ്റുകള്‍ നിരോധിച്ചു. കുട്ടികളുടെ അശ്ലീല വീഡിയോകളുള്ള സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി.

ഹൈക്കോടതി വിധി

ഹൈക്കോടതി വിധി

ഇതനുസരിച്ച് 857 വെബ്‌സൈറ്റുകള്‍ കൂടി നിരോധിക്കപ്പെട്ടു. ഇന്ത്യയില്‍ സ്വകാര്യമായി പോണ്‍ വീഡിയോകള്‍ കാണുന്നത് നിയമ വിരുദ്ധമല്ലെന്നും എന്നാല്‍ കുട്ടികളുടെ അശ്ലീലവീഡിയോകള്‍ കാണുന്നത് കുറ്റകരമാണെന്നും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ മറുപടി വ്യക്തമാക്കുന്നു. അശ്ലീല വീഡിയോകള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും ഇന്ത്യയില്‍ കുറ്റകരമാണ്.

Best Mobiles in India

Read more about:
English summary
The government has rejected claims that it was suppressing freedom of expression by blocking access to as many as 857 pornographic websites, with officials saying they are merely following up on the Supreme Court’s observations of the July 8 hearing on the matter.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X