Home
News

അ‌റിഞ്ഞുവയ്ക്കൂ, ഫോണിനെ ​വൈറസുകളിൽനിന്ന് രക്ഷിക്കാൻ കേന്ദ്ര സർക്കാരിന്റെ സൗജന്യ ടൂൾ ലഭ്യമാണ്!

രാജ്യത്ത് മാ​ൽവെയർ ആക്രമണങ്ങളും ​സൈബർ തട്ടിപ്പുകളും വർദ്ധിക്കുന്നതിനാൽ, സ്മാർട്ട്ഫോണുകളുടെ സുരക്ഷ ഒരു ആശങ്കയായി മാറിയിരിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനും സ്മാർട്ട്ഫോണുകൾ സംരക്ഷിക്കാൻ ആളുകളെ സഹായിക്കാനും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്(DoT) നിരവധി സൗജന്യ 'ബോട്ട് റിമൂവൽ' ടൂളുകൾ അവതരിപ്പിച്ചിരിക്കുകയാണ്. എസ്എംഎസ് വഴിയാണ് ഈ സൗകര്യത്തെപ്പറ്റി കേന്ദ്രം ആളുകളെ അ‌റിയിക്കുന്നത്.

നമ്മുടെ ഫോണിലേക്ക് പലപ്പോഴും പല അ‌റിയിപ്പുകളും എസ്എംഎസ് രൂപത്തിൽ എത്താറുണ്ട്. അ‌തിൽ ഭൂരിഭാഗവും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ഏതെങ്കിലും വകുപ്പുകളിൽനിന്നുള്ള മുന്നറിയിപ്പുകളും മറ്റുമാകും. അ‌ന്താരാഷ്ട്ര കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണം എന്നത് അ‌ടക്കമുള്ള ഒരുപാട് മെസേജുകൾ ഇങ്ങനെ എത്താറുണ്ട്. എന്നാൽ ഭൂരിഭാഗം പേരും അ‌തെല്ലാം അ‌വഗണിക്കാറാണ് പതിവ്.

ഫോണിനെ ​വൈറസുകളിൽനിന്ന് രക്ഷിക്കാൻ കേന്ദ്ര സർക്കാരിന്റെ സൗജന്യ ടൂൾ

പുതിയ ടൂൾ സംബന്ധിച്ച് കേന്ദ്രം അ‌യച്ച ​അ‌റിയിപ്പ് ഇതിനോടകം മിക്കവർക്കും ലഭിച്ചിട്ടുണ്ടെങ്കിലും പതിവ്പോലെ എസ്എംഎസുകൾ അ‌വഗണിച്ചതിനാൽ ഈ ടൂളിന്റെ ഗുണവും പ്രയോജനവും ആളുകളിലേക്ക് വേണ്ടത്ര എത്താതെപോയി. യഥാർഥത്തിൽ നിലവിൽ അ‌നുഭവിക്കുന്ന മാൽവെയർ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള മികച്ച സൗകര്യമാണ് പുതിയ ടൂളി​ലൂടെ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

"സൈബർ സുരക്ഷിതമായിരിക്കുക! ബോട്ട്‌നെറ്റ് ​വൈറസുകളിൽ നിന്നും മാൽവെയറിൽ നിന്നും നിങ്ങളുടെ ഉപകരണത്തെ സംരക്ഷിക്കുന്നതിന്, CERT-In വഴി csk.gov.in ൽനിന്ന് 'സൗജന്യ ബോട്ട് റിമൂവൽ ടൂൾ' ഡൗൺലോഡ് ചെയ്യാൻ ഇന്ത്യാ ഗവൺമെന്റ് ശുപാർശ ചെയ്യുന്നു." എന്ന സന്ദേശം എസ്എംഎസ് ആയി എല്ലാവർക്കും കേന്ദ്രം അ‌യയ്ക്കുന്നുണ്ട്. പുതിയ സംവിധാനത്തെ ആളുകൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

ഫോണിനെ ​വൈറസുകളിൽനിന്ന് രക്ഷിക്കാൻ കേന്ദ്ര സർക്കാരിന്റെ സൗജന്യ ടൂൾ

ഓൺ​ലൈനിൽ സുരക്ഷിതരായിരിക്കാനും മാൽവെയർ ആക്രമണങ്ങൾക്കും അ‌തുവഴി ഹാക്കിങ്ങിനും ഇരയാകാതിരിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ആളുകൾക്കുള്ള ഒരു ഓർപ്പപ്പെടുത്തൽ കൂടിയാണ് ഈ എസ്എംഎസ്. സൈബർ സ്വച്ഛത കേന്ദ്ര പോർട്ടലിലൂടെ വ്യക്തികൾക്ക് സൗജന്യ മാൽവെയർ റിമൂവൽ ടൂളുകൾ ആക്സസ് ചെയ്യാൻ കഴിയും. തങ്ങളുടെ ഫോൺ/ സിസ്റ്റം സുരക്ഷിതമാക്കാൻ ആവശ്യമായ എല്ലാ വിവരങ്ങളും വെബ്​സൈറ്റിൽ ലഭ്യമാണ്.

സൈബർ സ്വച്ഛത കേന്ദ്ര പോർട്ടൽ എന്നതിന് പുറമേ, ബോട്ട്‌നെറ്റ് ക്ലീനിംഗ് ആൻഡ് മാൽവെയർ അനാലിസിസ് സെന്റർ എന്നും ഈ പോർട്ടൽ അറിയപ്പെടുന്നു. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ (CERT-In) മാനേജ്‌മെന്റിന് കീഴിൽ ഇന്റർനെറ്റ് സേവന ദാതാക്കളുമായും (ISP) ആന്റിവൈറസ് കമ്പനികളുമായും സഹകരിച്ചാണ് ഈ പോർട്ടൽ പ്രവർത്തിക്കുന്നത്.

ഇന്ത്യയ്‌ക്കുള്ളിലെ ബോട്ട്‌നെറ്റ് ​വൈറസ് ബാധകൾ കണ്ടെത്തി സുരക്ഷിതമായ സൈബറിടം സ്ഥാപിക്കുക എന്നതാണ് പോർട്ടലിന്റെ ലക്ഷ്യം. 'ബോട്ട്' എന്ന് വിളിക്കപ്പെടുന്ന മാൽവെയർ ബാധിച്ച ഡി​വൈസുകളുടെ (സ്മാർട്ട്‌ഫോണുകൾ/കമ്പ്യൂട്ടറുകൾ) ശൃംഖലയാണ് ബോട്ട്‌നെറ്റ്. ഒരു ഉപകരണത്തിൽ മാൽവെയർ ബാധിക്കുകയും ബോട്ട്‌നെറ്റിന്റെ ഭാഗമാവുകയും ചെയ്‌താൽ, ഈ ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ മാൽവെയർ ഹാക്കർമാർക്ക് അ‌വസരം ഒരുക്കുന്നു.

ഡി​വൈസ് ഹാക്ക് ചെയ്യുന്നതിലൂടെ സ്‌പാം അയയ്‌ക്കുക, ഔട്ട്‌ഗോയിംഗ്, ഇൻകമിംഗ് ടെക്‌സ്‌റ്റുകളും കോളുകളും തടയുക, നെറ്റ് ബാങ്കിംഗ് വിശദാംശങ്ങൾ, യൂസർ നെയിം, പാസ്‌വേഡ് എന്നിവ പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ആക്‌സസ് ചെയ്യുക, ഫോണിൽ സൂക്ഷിച്ചിരിക്കുന്ന മറ്റ് സ്വകാര്യ വിവരങ്ങളിലേക്ക് കടന്നുകയറുക തുടങ്ങിയ എല്ലാവിധ പ്രവർത്തനങ്ങളും നടത്താൻ ഹാക്കർക്ക് സാധിക്കും.

ഇത്തരം ഒരു അ‌വസ്ഥ ഉണ്ടാകാതിരിക്കാൻ ഫോണിലെ മാൽവെയറുകളെ ഇല്ലാതാക്കാൻ ആവശ്യമായ സഹായം നൽകാൻ സൈബർ സ്വച്ഛത കേന്ദ്ര(സിഎസ്കെ) പോർട്ടലിന് സാധിക്കും. ബോട്ട് നീക്കംചെയ്യൽ ടൂളുകൾക്ക് പുറമെ, 'USB പ്രതിരോധ്', 'AppSamvid' തുടങ്ങിയ മറ്റ് സുരക്ഷാ ആപ്ലിക്കേഷനുകളും സിഎസ്കെ പോർട്ടൽ വാഗ്ദാനം ചെയ്യുന്നു. സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ പോർട്ടലിലുണ്ട്.

യുഎസ്ബി പ്രതിരോധ്: ഡസ്ക്ടോപ്പുകൾക്കായുള്ള ടൂൾ ആണ് യുഎസ്ബി പ്രതിരോധ്. ഫോണുകളും പെൻ​ഡ്രൈവുകളും ഉൾപ്പെടെയുള്ള റിമൂവബിൾ സ്റ്റോറേജ് മീഡിയകളെ നിരീക്ഷിക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ടൂൾ ഉപയോഗിക്കുമ്പോൾ യുഎസ്ബി സ്റ്റോറേജ് ഡി​വൈസുകൾ കണക്ട് ചെയ്യുംമുമ്പ് പാസ്വേഡ് നൽകേണ്ടിവരും. കൂടാ​തെ ഈ ടൂൾ മാൽവെയർ സ്കാനിങ് നടത്തുകയും ചെയ്യും.

ആപ്പ്സംവിധ്: വിൻഡോസ് ഉപയോക്താക്കൾക്കായിട്ടാണ് ആപ്പ് സംവിധ്( AppSamvid) തയാറാക്കിയിരിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അംഗീകൃത ഫയലുകൾ മാത്രം പ്രവർത്തിപ്പിക്കുന്ന ഒരു ആപ്ലിക്കേഷനാണ് 'AppSamvid'. വിശ്വസനീയമായ എക്സിക്യൂട്ടബിളുകളുടെയും ജാവ ഫയലുകളുടെയും ലിസ്റ്റുകൾ സൃഷ്ടിക്കാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് ഒരു പാസ്‌വേഡ് ഉപയോഗിച്ച് ആപ്പ് സുരക്ഷിതമാക്കാനും കഴിയും. മാൽവെയറുകളിൽനിന്നും ട്രോജനുകളിൽനിന്നും ആപ്പ്സംവിധ് സിസ്റ്റത്തെ സംരക്ഷിക്കുന്നു.

ഫോണിനെ ​വൈറസുകളിൽനിന്ന് രക്ഷിക്കാൻ കേന്ദ്ര സർക്കാരിന്റെ സൗജന്യ ടൂൾ

മാൽവെയറും ബോട്ട്‌നെറ്റും എങ്ങനെ നീക്കം ചെയ്യാം: നമ്മുടെ ഡി​വൈസിൽ ബോട്ട്‌നെറ്റ് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനോ ബോട്ടുകളും ക്ഷുദ്രവെയറുകളും നീക്കം ചെയ്യുന്നതിനോ, CSK വെബ്‌സൈറ്റിലേക്ക്( www.csk.gov.in/) പോകുക. തുടർന്ന് Security Tools എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ബോട്ട് റിമൂവൽ ടൂൾ ഉപയോഗിക്കാൻ നമുക്ക് ഇഷ്ടമുള്ള ആന്റിവൈറസ് കമ്പനി തിരഞ്ഞെടുക്കുക.

തുടർന്ന് ഡൗൺലോഡ് ബട്ടൻ ക്ലിക്ക് ചെയ്യുക. വിൻഡോസ് ഉപയോക്താക്കൾക്ക് eScan ആന്റിവൈറസ്, K7 സെക്യൂരിറ്റി അല്ലെങ്കിൽ ക്വിക്ക് ഹീൽ പോലുള്ള സൗജന്യ ബോട്ട് നീക്കംചെയ്യൽ ടൂളുകളിലൊന്ന് ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയിഡ് ഉപയോക്താക്കൾ പ്ലേ സ്റ്റോറിൽ പോയി 'eScan CERT-IN Bot Removal' ടൂൾ അല്ലെങ്കിൽ C-DAC ഹൈദരാബാദ് വികസിപ്പിച്ച 'M-Kavach 2' ഡൗൺലോഡ് ചെയ്യുക.

ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, അത് ഡി​വൈസിൽ 'റൺ' ചെയ്യുക. തുടർന്ന് ആപ്പ് നമ്മുടെ ഡി​വൈസിലെ മാൽവെയറുകളെയും മറ്റും സ്കാൻ ചെയ്ത് നീക്കം ചെയ്യും. (മാൽവെയർ അ‌ടങ്ങിയ ഇമെയിൽ അറ്റാച്ച്മെന്റ് തുറക്കുക, ഇമെയിലിലോ വെബ്‌സൈറ്റിലോ ഉള്ള മാൽവെയർ ലിങ്കിൽ ക്ലിക്കുചെയ്യുക, വിശ്വസനീയമല്ലാത്ത ഉറവിടത്തിൽനിന്ന് ഡൗൺലോഡ് ചെയ്യുക, സുരക്ഷിതമല്ലാത്ത പബ്ലിക് വൈഫൈ ഉപയോഗിക്കുക എന്നിവയിലൂടെയാണ് മാൽവെയറുകൾ ഡി​വൈസിലെത്തുക).

More from GizBot

Best Mobiles in India

English summary
The Department of Telecommunications (DoT) has introduced several free 'bot removal' tools to protect smartphones from malware attacks. Apart from the Cyber Cleanliness Center Portal, the portal is also known as the Botnet Cleaning and Malware Analysis Center. It works under the management of CERT.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X