സ്മാര്‍ട്ട്‌ഫോണിലും ടാബ്‌ലറ്റിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഹാര്‍ഡ്‌ഡ്രൈവ് എത്തി...!

Written By:

ഹാര്‍ഡ്ഡിസ്‌ക് നിര്‍മ്മാണ കമ്പനി സീഗേറ്റ് സിഇഎസ് 2015-ല്‍ 500 ജിബിയുടെ വയര്‍ലെസ് ഹാര്‍ഡ്ഡിസ്‌ക് അവതരിപ്പിച്ചു. ഇതുകൊണ്ട് നിങ്ങള്‍ക്ക് യുഎസ്ബി കണക്ഷന്‍ കൂടാതെ തന്നെ നിങ്ങളുടെ ഫോട്ടോയും ഡാറ്റയും ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും.

ഇതുകൂടാതെ ഈ ഹാര്‍ഡ്ഡിസ്‌കിനെ വയര്‍ലെസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. 5 വ്യത്യസ്ത നിറങ്ങളിള്‍ ഈ ഡിവൈസ് ലഭ്യമാണ്. 3 വ്യത്യസ്ത ഡിവൈസുകളെ ഒരേ സമയം ഈ ഹാര്‍ഡ്‌ഡ്രൈവുമായി ബന്ധിപ്പിക്കാവുന്നതാണ്. ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 9 മണിക്കൂറിന്റെ ബാറ്ററി ബാക്ക്അപ്പാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

സ്മാര്‍ട്ട്‌ഫോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഹാര്‍ഡ്‌ഡ്രൈവ് എത്തി...!

സീഗേറ്റ് മീഡിയാ ആപിന്റെ സഹായത്തോടെ ആപിള്‍ ഐഒഎസ്, ആന്‍ഡ്രോയിഡ്, കിന്‍ഡല്‍ ഫയര്‍, വിന്‍ഡോ 8 ടാബ്‌ലറ്റുകളില്‍ നിങ്ങള്‍ക്ക് ഈ ഹാര്‍ഡ്ഡിസ്‌ക് ഉപയോഗിച്ച് ഹൈഡെഫനിഷന്‍ വീഡിയോ കാണാവുന്നതാണ്. ഇതുകൂടാതെ ആപിള്‍ എയര്‍പ്ലേ-യുടെ സഹായത്തോടെ ഇതിനെ വലിയ സ്‌ക്രീനിലും കാണാന്‍ സാധിക്കും. മീഡിയാ ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആമസോണ്‍ ആപ് സ്റ്റോറില്‍ നിന്നോ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Read more about:
English summary
ces 2015 seagate introduces 500gb wireless hard drive solution.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot