ചന്ദ്രയാൻ-2 വിൻറെ വിക്രം ലാൻഡർ അവശിഷ്‌ടങ്ങൾ കണ്ടെത്താൻ സഹായിച്ചത് ചെന്നൈ സ്വദേശി

|

ഇന്ത്യയുടെ ചന്ദ്രയാൻ-2വിലെ വിക്രം ലാൻഡർ കണ്ടെത്താൻ സഹായിച്ചത് ചെന്നൈ സ്വദേശിയായ എഞ്ചിനീയർ എന്ന് നാസയുടെ റിപ്പോർട്ട്. സെപ്റ്റംബർ 7നാണ് ഐ.എസ്.ആർ.ഓയ്ക്ക് വിക്രം ലണ്ടറുമായുള്ള ബന്ധം നഷ്ടമായത്. ഐ.എസ്.ആർ.ഓ ഇത് വരെ നാസയുടെ സ്ഥിരീകരണത്തോട് പ്രതികരിച്ചിട്ടില്ല. ഒക്ടോബർ മൂന്നിനാണ് ചന്ദ്രോപരിതലത്തിൽ കാണുന്നത് വിക്രം ലാൻഡർ ആയിരിക്കാമെന്ന സംശയം പ്രകടിപ്പിച്ചു കൊണ്ട് ഷൺമുഖ സുബ്രഹ്മണ്യൻ ട്വീറ്റ് ചെയ്തത്. ഷൺമുഖ ട്വീറ്റ് ചെയ്ത ചിത്രത്തിൽ വിക്രം ലാൻഡറിന്റേത് എന്ന് കരുതുന്ന അവശിഷ്ടങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരുന്നു.

ഐ.എസ്.ആർ.ഓ
 

ഐ.എസ്.ആർ.ഓ

ഐ.എസ്.ആർ.ഓയുമായി ഷൺമുഖ ഇക്കാര്യം ചർച്ച ചെയ്തിരുന്നില്ല. നാസയെയാണ് ഇക്കാര്യം നേരിട്ട് അറിയിച്ചത്. ഐ.എസ്.ആർ.ഓക്ക് ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ട ശേഷം പല തവണ നാസ മുൻകൈയെടുത്ത് ലാൻഡറിനായി തെരച്ചിൽ ആരംഭിച്ചിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിലെ മണ്ണിന് ലാൻഡാർ പതിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളുടെയും ലാൻഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രവും താരതമ്യം ചെയ്താണ് നാസ സ്ഥിരീകരണം നടത്തിയത്. എഞ്ചിനീയാറായ ഷൺമുഖ ചന്ദ്രോപരിതലത്തിന്റെ ലാൻഡർ പഠിക്കുന്നതിന് മുൻപുള്ള ചിത്രങ്ങളും ശേഷമുള്ള ചിത്രങ്ങളും താരതമ്യം ചെയ്ത് പഠനം നടത്തി.

നാസ

നാസ

പ്രധാന ക്രാഷ് സൈറ്റിന്റെ വടക്കുപടിഞ്ഞാറായി 750 മീറ്റർ അകലെയാണ് സുബ്രഹ്മണ്യൻ ആദ്യമായി കണ്ടെത്തിയ വിക്രം മൂൺ ലാൻഡർ അവശിഷ്ടങ്ങൾ. ഷൺമുഖ കണ്ടെത്തിയ അവശിഷ്ടങ്ങൾ നാസ പുറത്ത് വിട്ട ചിത്രത്തിൽ 'S' എന്ന് രേഖപ്പെടുത്തി. പച്ച നിറത്തിലാണ് അവ രേഖപ്പെടുത്തിയിരുന്നത്. റെഡിറ്റിലെയും ട്വിറ്ററിലെയും സുഹൃത്തുക്കൾ തന്നെ സഹായിച്ചെന്ന് ഷൺമുഖ പറഞ്ഞു. ലാപ്ടോപ്പിൽ മുൻപും പിമ്പുമുള്ള ചിത്രങ്ങൾ ഒരേ സമയം താരതമ്യം ചെയ്തത് കൊണ്ടായിരുന്നു വിശകലനം. ഏറെ കഠിനാധ്വാനം ചെയ്‌തെന്നും ഷൺമുഖ സുബ്രഹ്മണ്യൻ വ്യക്തമാക്കി.

വിക്രം മൂൺ ലാൻഡർ

വിക്രം മൂൺ ലാൻഡർ

സെപ്റ്റംബർ 17 ന് എൽ‌ആർ‌സി എടുത്ത ചിത്രങ്ങളിൽ നിന്ന് നിർമ്മിച്ച ക്രാഷ് സൈറ്റിന്റെ ആദ്യ മൊസൈക് ചിത്രം വിക്രത്തിന്റെ അടയാളങ്ങൾ തിരയുന്നതിനായി നിരവധി ആളുകൾ ഡൗൺലോഡ് ചെയ്തതായി നാസ പറഞ്ഞു. ഷൺമുഖയുടെ സഹായമാണ് നിർണായകമായതെന്ന് നാസ ശാസ്ത്രജ്ഞനായ നോഹ പെട്രോ ആണ് മാധ്യമങ്ങളോട് പറഞ്ഞത്. നാസക്ക് പോലും കഴിയാത്തതാണ് ഷൺമുഖക്ക് കഴിഞ്ഞതെന്നും പെട്രോ അഭിപ്രായപ്പെട്ടു. വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന വാർത്തയോട് ഐഎസ്ആർഒ ഇത് വരെ പ്രതികരിച്ചിട്ടില്ല.

വിക്രം ലാൻഡർ ഇടിച്ചിറങ്ങിയ സ്ഥലം
 

വിക്രം ലാൻഡർ ഇടിച്ചിറങ്ങിയ സ്ഥലം

ഏറ്റവും പ്രയാസകരമായ സോഫ്റ്റ് ലാൻഡിങ്ങ് ഘട്ടത്തിലായിരിക്കാം വിക്രം ലാൻഡറിന് പിഴവ് സംഭവിച്ചതെന്നാണ് കരുതുന്നത്. വിക്രം ലാൻഡറിന്റെ ക്രാഷ് ലാൻഡ് ചെയ്ത ചിത്രമാണ് നാസ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. വിക്രം ലാൻഡർ എന്ത് കൊണ്ട് ഇടിച്ചിറങ്ങി എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ചന്ദ്രയാൻ -2 ചന്ദ്രനിലേക്കുള്ള ദൗത്യം ജൂലൈയിലാണ് വിക്ഷേപിച്ചത്. സെപ്റ്റംബർ 7 ന് ബഹിരാകാശവാഹനം ഉപരിതലത്തിൽ എത്തിയിരുന്നെങ്കിൽ, ചന്ദ്രനിൽ ഒരു ലാൻഡർ വിജയകരമായി സ്ഥാപിക്കുന്ന നാലാമത്തെ രാജ്യം മാത്രമായിരുന്നു ഇന്ത്യ.

Most Read Articles
Best Mobiles in India

Read more about:
English summary
Chandrayaan 2 was launched on July 22 from Sriharikota in Andhra Pradesh, on the back of a GSLV Mark III rocket - ISRO's largest and most powerful. The Rs 1,000-crore mission was originally scheduled to launch on July 15 but that was aborted, with less than an hour remaining, after a technical glitch was discovered.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X