ചന്ദ്രയാന്‍-2 കുതിക്കും 13 ഇന്ത്യന്‍ പേ-ലോഡുമായി

|

ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 വഹിക്കുക 13 പേ-ലോഡുകള്‍. ഐ.എസ്.ആര്‍.ഒയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ഐ.എസ്.ആര്‍.ഒ നിര്‍മിച്ച 13 പേ-ലോഡുകളും അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ഒരു പര്യവേഷണ ഉപകരണവുമാണ് ചന്ദ്രയാന്‍-2 ലൂടെ ചന്ദ്രനിലെത്തുക.

 

മോഡ്യൂള്‍ ലക്ഷ്യമിടുന്നത്.

മോഡ്യൂള്‍ ലക്ഷ്യമിടുന്നത്.

ഭൂമിയും ചന്ദ്രനുമായുള്ള ദൂരം അളക്കുക മാത്രമാണ് നാസയുടെ മോഡ്യൂള്‍ ലക്ഷ്യമിടുന്നത്. ഈവര്‍ഷം മാര്‍ച്ച് മാസം ഐ.എസ്.ആര്‍.ഒയുമായി കൈകോര്‍ത്ത് ഉപഗ്രഹം വിക്ഷേപിക്കുന്ന കാര്യം നാസ ഔദ്യോഗികമായി അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇതുവരെയും ഇക്കാര്യത്തില്‍ ഐ.എസ്.ആര്‍.ഒ പ്രതികരിച്ചിട്ടില്ല.

വിവരങ്ങള്‍ ലഭ്യമല്ല.

വിവരങ്ങള്‍ ലഭ്യമല്ല.

മൂന്നു മോഡ്യൂളുകളിലായാണ് ചന്ദ്രയാന്‍-2 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ രണ്ടാം ചന്ദ്ര ദൗത്യത്തില്‍ ഏതെല്ലാം ഉപകരണങ്ങളുണ്ടാകുമെന്ന കാര്യത്തിലുള്ള വിവരങ്ങള്‍ ലഭ്യമല്ല. ആകെ 13 പേ-ലോഡുകള്‍ ഉണ്ടാകുമെന്നും അതിലൊരെണ്ണം നാസയുടേതാകുമെന്നുമുള്ള വിവരം മാത്രമാണ് ലഭ്യമായിട്ടുള്ളത്.

സ്ഥിരീകരിച്ചിരുന്നു.

സ്ഥിരീകരിച്ചിരുന്നു.

മൂണ്‍ ഇംപാക്ട് പ്രോബടക്കം 11 പേലോഡുകള്‍ ഉള്‍ക്കൊള്ളിച്ച് 2008 ഒക്ടോബറിലാണ് ചന്ദ്രയാന്‍-1 ന്റെ വിക്ഷേപണം നടന്നത്. ഇതില്‍ അഞ്ചെണ്ണം വിദേശ രാജ്യങ്ങളുടെ പേലോഡുകളായിരുന്നു. മൂന്നെണ്ണം യൂറോപ്പിന്റെയും രണ്ടെണ്ണം അമേരിക്കയുടേതുമുള്‍പ്പടെയാണ് അഞ്ചെണ്ണം. ചന്ദ്രനിലെ ജലാംശ സാന്നിദ്ധ്യമുള്‍പ്പടെ നിര്‍ണായക വിവരങ്ങള്‍ ചന്ദ്രയാന്‍-1 സ്ഥിരീകരിച്ചിരുന്നു.

പരീക്ഷണങ്ങള്‍
 

പരീക്ഷണങ്ങള്‍

ഇതുവരെ ആരും പരീക്ഷണം നടത്താന്‍ തയ്യാറാകാത്ത ചന്ദ്രന്റെ ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ ഉപഗ്രഹം എത്തിക്കാനാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. 14 ഭൗമദിനങ്ങള്‍ പ്രയാണ്‍ ചന്ദ്രനില്‍ ചെലവിടുമെന്നും വിവിധ പരീക്ഷണങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിക്ഷേപണിത്തിന്

വിക്ഷേപണിത്തിന്

സോഫ്റ്റ് എക്‌സ് റേ സ്‌പെക്ട്രോ മീറ്റര്‍, സോളാര്‍ എക്‌സ് റേ മോണിറ്റര്‍, ഇമേജിംഗ് ഐ.ആര്‍ സ്‌പെക്ട്രോമീറ്റര്‍, സിന്തറ്റിക് അപ്രേചര്‍ റെഡാര്‍, ന്യൂട്രല്‍ മാസ് സ്‌പെക്ട്രോമീറ്റര്‍, ടെറാന്‍ മാപ്പിംഗ് ക്യാമറ ഉള്‍പ്പടെയുള്ള 13 പേ-ലോഡുകളാണ് വിക്ഷേപണിത്തിന് തയ്യാറെടുക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

18 വയസിനു താഴെയുള്ള കളിക്കാര്‍ക്ക് ഇടവേള നിര്‍ബന്ധമാക്കി പബ്ജി; മുന്‍കരുതല്‍18 വയസിനു താഴെയുള്ള കളിക്കാര്‍ക്ക് ഇടവേള നിര്‍ബന്ധമാക്കി പബ്ജി; മുന്‍കരുതല്‍

Best Mobiles in India

Read more about:
English summary
Chandrayaan-2 Will Carry 13 Indian Payloads, One Passive Experiment Module from NASA, Says ISRO

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X