Home
News

കൂരിരുട്ട് മുതൽ അതിശൈത്യം വരെ; ചന്ദ്രയാൻ-3 ഇറങ്ങുന്ന ദക്ഷിണ ദ്രുവത്തിൽ കാത്തിരിക്കുന്ന വെല്ലുവിളികൾ ഏറെ

ചരിത്രം നേട്ടം കൈവരിക്കാൻ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ഇന്ന് ചന്ദ്രനിൽ ഇറക്കും. ദൗത്യം വിജയകരമാകുകയാണെങ്കിൽ അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യമാകാൻ ഇന്ത്യയ്ക്ക് സാധിക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകം ഇറക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇത്തരത്തിൽ ഒരു ശ്രമം നടത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ധാരാളമായി ​ഗർത്തങ്ങൾ, ജലം, ഐസ് എന്നിവ അടങ്ങിയിരിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. ആയതിനാൽ തന്നെ ഇവിടെ പേടകം ഇറക്കാൻ സാധിച്ചാൽ ആഴത്തിലുള്ള പഠനങ്ങൾക്ക് ഇത് വഴി തെളിക്കും എന്നാണ് പ്രതീക്ഷ. ബുധനാഴ്ച വൈകിട്ട് 6:04 ന് വിക്രം എന്ന് പേരിട്ടിരിക്കുന്ന പേടകത്തെ ഇവിടെ ഇറക്കാനാണ് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഇസ്രോ) പദ്ധതിയിട്ടിരിക്കുന്നത്.

ചന്ദ്രയാൻ-3 ഇറങ്ങുന്ന ദക്ഷിണ ദ്രുവത്തിൽ കാത്തിരിക്കുന്ന വെല്ലുവിളികൾ

അതേ സമയം ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ പേടകം ഇറക്കുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമായാണ് പൊതുവേ അറിയപ്പെടുന്നത്. ഇത് ഒരു പരുക്കൻ പ്രദേശമാണ്. നിരവധി ഗർത്തങ്ങളും പാറകളും അസമമായി ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെ ഒരു ലാൻഡിങ് പൊസിഷൻ കണ്ടെത്തുക എന്ന് പറയുന്നത് തന്നെ ഏറെ ശ്രമകരമാണ്. സുരക്ഷിതമായി പേടകം ഇറക്കാൻ പാകത്തിന് നിരപ്പായ പ്രദേശം ഇവിടെ നന്നേ കുറവാണ്.

മാത്രമല്ല ഈ പ്രദേശത്ത് വെളിച്ചവും നന്നേ കുറവാണ്. സുര്യപ്രകാശത്തിന്റെ ദിശയുടെ ​ഗതി പ്രകാരം ഈ പ്രദേശത്ത് ദീർഘനേരം ഇരുട്ട് അനുഭവപ്പെടും. ഈ സാഹചര്യവും ദൗത്യം ഏറെ ശ്രമകരമാക്കുന്നുണ്ട്. ബദൽ ഊർജ്ജ സ്രോതസ്സുകളുടെ സഹായത്താൽ ആയിരിക്കും ഇവിടെ വെളിച്ചം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുക. അല്ലെങ്കിൽ സൂര്യപ്രകാശം എത്തുന്നത് വരെ കാത്തു നിക്കണം. അതി കഠിനമായ തണുപ്പും ഇവിടെ പ്രതികൂല അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്.

ചന്ദ്രയാൻ-3 ഇറങ്ങുന്ന ദക്ഷിണ ദ്രുവത്തിൽ കാത്തിരിക്കുന്ന വെല്ലുവിളികൾ

രാത്രി കാലങ്ങളിൽ -173 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടത്തെ താപനില. ഈ രീതിയിലുള്ള തണുപ്പ് പേടകത്തിനെ സാരമായി ബാധിക്കാനുള്ള സാധ്യതകളും തള്ളിക്കളയാൻ‌ സാധിക്കുന്നതല്ല. പ്രത്യേകം ഇൻസുലേഷനുകളാൽ രൂപ കൽപന ചെയ്താണ് ഇവിടെ ഇറക്കുന്ന പേടകങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ചന്ദ്രന്റെ ദക്ഷിണ ദ്രുവവുമായി ആശയ വിനിമയത്തിനും ധാരാളം ബുദ്ധിമുട്ടുകൾ നേരിടണ്ടി വന്നേക്കാം. ഭൂമിയുമായിട്ടുള്ള നേരിട്ടുള്ള ആശയവിനിമയത്തിന് ചന്ദ്രന്റെ ദക്ഷിണ ദ്രുവം തടസം സ‍ൃഷ്ടിക്കുന്ന ഒന്നാണ്.

ഇത് മിഷൻ അപ്‌ഡേറ്റുകൾ സ്വീകരിക്കുന്നതിലും കമാൻഡുകൾ കൈമാറുന്നതിലും കാലതാമസമുണ്ടാക്കും. ഇന്ത്യയുടെ ഈ ചന്ദ്ര ദൗത്യത്തിന്റെ തത്സമയ നിയന്ത്രണത്തെയും നിരീക്ഷണത്തെയും ഈ പ്രശ്നം ബാധിക്കാൻ സാധ്യത ഉണ്ട്. മാത്രമല്ല ഈ പ്രദേശം ​ഗുരുത്വാകർഷണം വളരെ കുറഞ്ഞ പ്രദേശങ്ങളിൽ ഒന്നാണ് ആയതിനാൽ തന്നെ പേടകത്തിന്റെ ലാൻഡിംഗ് അൽപം ബുദ്ധിമുട്ട് നിറഞ്ഞത് ആയിരിക്കും. പേടകത്തിന് കേടുപാടുകൾ വരുത്താതെ സോഫ്റ്റ് ലാൻഡിംഗ് നേടുന്നത് ഏറെ സങ്കീർണ്ണമാണ്

ചന്ദ്രന്റെ ദക്ഷിണ ദ്രുവം പല തരത്തിലുള്ള വ്യതിയാനങ്ങൾ പലപ്പോഴും അനുഭപ്പെടാറുള്ള പ്രദേശമാണ്. ചന്ദ്രധൂളികളുടെ സാന്നിധ്യവും ഇവിടെ പലപ്പോഴും കാണപ്പെടാറുണ്ട് ചന്ദ്രന്റെ ഉപരിതലത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ പേകടത്തെ എങ്ങനെ ബാധിക്കും എന്നതിൽ ധാരണയില്ല. പേടകത്തിന്റെ ലാൻഡിം​ഗ് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ അത് ഈ ദൗത്യത്തെ ദോഷകരമായി ബാധിക്കുന്നതാണ്. ഈ പ്രദേശത്ത് കാണുന്ന ജല ഹിമങ്ങളും ഈ ദൗത്യത്തെ ദോഷകരമായി ബാധിക്കുമോ എന്ന ഭയം ശാസ്ത്രഞ്ജർക്ക് ഉണ്ട്.

ദക്ഷിണ ദ്രുവത്തിലെ നിഴൽ ​ഗർത്തങ്ങളിലാണ് ഇത്തരത്തിലുള്ള ജല ഹിമങ്ങൾ ധാരാളമായി കണ്ടുവരുന്നത്. ഇവയ്ക്ക് ഈ പ്രദേശത്തെ സൗഭാവം മാറ്റാനും ബഹിരാകാശ പേടകത്തിന്റെ ലാൻഡിംഗ് ചലനാത്മകതയെ സ്വാധീനിക്കാനും സാധിക്കുന്നതാണ്. ഇവ മൂലം പേടകത്തിന് കേടുപാടുകൾ സംഭവിക്കാനും സാധ്യത ഉണ്ട്. എന്നാൽ നിരവധി പഠനങ്ങൾക്കും പരിശീലനങ്ങൾക്കും വിധേയമായതിന് ശേഷമാണ് ഇസ്രോ ഇത്തരത്തിൽ ഒരു ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

ആയതിനാൽ തന്നെ ദൗത്യത്തിൽ ഇസ്രോ പൂർണ്ണ വിജയം നേടും എന്ന് തന്നെയാണ് രാജ്യത്തിന്റെ പ്രതീക്ഷ. എന്നാൽ രണ്ട് ദിവസം മുമ്പ് റഷ്യയുടെ ചന്ദ്ര ദൗത്യമായ ലൂണ 25 പരാജയപ്പെട്ടത് ഇന്ത്യൻ ശാസ്ത്രഞ്ജരിൽ അൽപം എങ്കിലും ഭയം ഉണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും ഇസ്രോ ഈ ദൗത്യത്തിൽ പൂർണ്ണ വിജയം നേടും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
Landing a probe on the South Pole of the Moon is generally known to be a very difficult task. This is a rough area. Many craters and rocks are unevenly located here. Finding a landing position here is difficult, to say the least. There is very little flat ground here to safely land the spacecraft.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X