'അമ്പിളിയമ്മാവന്റെ' മുറ്റത്ത് ചുവടുവച്ച് കുഞ്ഞ് 'പ്രഗ്യാൻ'! എല്ലാ പേലോഡും പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്രോ
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിൽ ഇന്ത്യ ഇറക്കിയ പ്രഗ്യാൻ റോവറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് ഇസ്രോ. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6.04ന് ആണ് ഇന്ത്യയുടെ പേടകം ചന്ദ്രനെ തൊട്ടത്. പിന്നീട് രാത്രി ഏകദേശം പത്ത് മണിയോടെ പേടകത്തിൽ നിന്ന് പ്രഗ്യാൻ റോവർ പുറത്തുവന്നു.
നിലവിൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം റോവർ ചന്ദ്രനിൽ ഏകദേശം എട്ട് മീറ്ററോളം സഞ്ചരിച്ചു എന്നാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ രണ്ട് ശാസ്ത്ര പരീക്ഷണങ്ങൾ നടന്നുകൊണ്ട് ഇരിക്കുകയാണെന്നും ഇസ്രോ അറിയിച്ചു. ആകെ 500 മീറ്റർ സഞ്ചരിക്കാൻ തരത്തിൽ പ്രൊഗ്രാം ചെയ്താണ് റോവറിനെ നിർമ്മിച്ചിരിക്കുന്നത്. ഇത് മുഴുവൻ സഞ്ചരിക്കുമ്പോഴേക്കും പഠനത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുമെന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്.

അതേ സമയം കഴിഞ്ഞ വെള്ളിയാഴ്ച റോവർ ചന്ദ്രനിൽ ഇറക്കുന്നതിന്റെ ഒരു വീഡിയോ ഇസ്രോ പുറത്തുവിട്ടിരുന്നു. ലാൻഡർ മൊഡ്യൂളിലെ രണ്ട് സെഗ്‌മെന്റ് മടക്കാവുന്ന റാംപും അതിൽ ഘടിപ്പിച്ച ചരടും ഉപയോഗിച്ചാണ് റോവറിനെ താഴെ ഇറക്കിയത്. റോവർ ചന്ദ്രന്റെ ഉപരിതലത്തിൽ സ്പർശിച്ചതിന് ശേഷമാണ് ചരട് പിൻവലിച്ചത്. പിന്നീട് റോവറിൽ ഒരു സോളാർ പാനലും തുറന്നു. യാത്രയ്ക്ക് ആവശ്യമായ 50W വൈദ്യുതി ഉത്പാദിപ്പിക്കാൻ ഈ സോളാർ പാനൽ സഹായിക്കും.
റോവർ സ്വയം സഞ്ചരിക്കുകയായിരുന്നു. ലാൻഡർ മൊഡ്യൂളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയ്ക്ക് കാണാൻ സാധിക്കുന്ന ദൂര പരുധിയിൽ മാത്രമാണ് റോവർ സഞ്ചരിക്കുക. "ആസൂത്രിതമായ എല്ലാ റോവർ ചലനങ്ങളും പരിശോധിച്ചു. റോവർ ഏകദേശം എട്ട് മീറ്ററോളം ദൂരം വിജയകരമായി പിന്നിട്ടു," എന്നാണ് ഇസ്രോ അറിയിച്ചിരിക്കുന്നത്. റോവർ പേലോഡുകളായ LIBS, APXS എന്നിവ സ്വിച്ച് ഓൺ ചെയ്തതായും ഇസ്രോ അറിയിച്ചു. പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡർ മൊഡ്യൂളും റോവറും പ്രതീക്ഷിച്ച് പ്രവർത്തനം കാഴ്ച വെക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

റോവർ ശേഖരിക്കുന്ന വിവരങ്ങൾ ലാൻഡറിലേക്ക് ആണ് അയക്കുന്നത്. അത് മുമ്പത്തെ ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഓർബിറ്ററുമായി ആശയവിനിമയം നടത്തുന്നു. ഈ ഓർബിറ്റാണ് വിവരങ്ങളഅ ഭൂമിയിലേക്ക് അയയ്ക്കുന്നത്. അടുത്ത രണ്ട് ആഴ്ചക്കുള്ളിൽ റോവർ ഉപയോഗിച്ച് കൂടുതൽ പഠനങ്ങൾ നടത്താനാണ് ഇസ്രോ ലക്ഷ്യമിടുന്നത്. എന്നാൽ പലപ്പോഴും സൂര്യപ്രകാശത്തിന്റെ അഭാവം പ്രവർത്തനങ്ങൾക്ക് തടസമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ബദൽ മാർഗങ്ങളും ഇസ്രോ തേടുന്നുണ്ട്.
നിലിവിൽ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലാണ് റോവർ ഉള്ളത് ഇവിടെ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചാൽ ഇസ്രോയ്ക്കും ഇന്ത്യയ്ക്കും ഇത് വളിയ നേട്ടമായിരിക്കും. കാരണം ചന്ദ്രയാൻ 3 യാണ് ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ഇറക്കാനുന്ന ആദ്യ പേടകം. ഇവിടെ ധാരാളം ഗർത്തങ്ങളും ജലവും ഐസും ഉണ്ടെന്നാണ് കരുതപ്പെടുവന്നത്. ഇവിടെ ആരും തന്നെ അധികം പഠനങ്ങൾ നടത്തിയിട്ടില്ല. ആയതിനാൽ ഇവിടെ നിന്ന് ശേഖരിക്കുന്ന ഓരോ വിവരങ്ങളും ഇസ്രോയുടെ പ്രതിച്ഛായ വർധിപ്പിക്കും.
ചന്ദ്രന്റെ താപ ചാലകതയും താപനിലയും അളക്കാൻ രൂപകൽപ്പന ചെയ്ത ഉപകരണങ്ങൾ അടക്കം ഈ റോവറിന് അകത്ത് ഉണ്ട്. റോവറിൽ ഉള്ള ആൽഫ പാർട്ടിക്കിൾ എക്സ്- റേ സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് ചന്ദ്രന്റെ അന്തരീക്ഷത്തിന്റെയും ഉപരിതലത്തിന്റെയും ഘടന വിശകലനം ചെയ്യാൻ സാധിക്കുന്നതാണ്. വരും ദിവസങ്ങളിൽ ഇതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാൻഡിംഗ് സോണിന് ചുറ്റുമുള്ള ഭൂകമ്പ പ്രതിഭാസങ്ങൾ അളക്കാനും ഉപകരണങ്ങൾ റോവറിൽ ഉണ്ട്.
പ്ലാസ്മ സാന്ദ്രതയും കണ്ടെത്താൻ ലാങ്മുയർ പ്രോബ് ചന്ദ്ര ലേസർ. റേഞ്ചിംഗ് പഠനം നടത്താൻ ഒരു നിഷ്ക്രിയ ലേസർ റിട്രോഫ്ലെക്റ്റർ അറേ എന്നിവയും റോവറിൽ ഇടം പിടിച്ചിട്ടുണ്ട്. ചന്ദ്രോപരിതലത്തിനടുത്തുള്ള അയോണുകളുടെയും ഇലക്ട്രോണുകളുടെയും സാന്ദ്രത അളക്കുക, താപഗുണങ്ങൾ, ഭൂകമ്പ പ്രവർത്തനങ്ങൾ, ചന്ദ്രന്റെ പുറംതോടിന്റെ ആവരണ ഘടന എന്നിവയെക്കുറിച്ചും അടുത്ത ദിവസങ്ങളിൽ വിശദമായി പഠനം നടക്കും എന്നും പ്രതീക്ഷകൾ ഉണ്ട്.


Click it and Unblock the Notifications








