ചന്ദ്രയാൻ 3; ലാൻഡിങിനായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി ഇസ്രോ, അഭിമാന നിമിഷത്തിനായി കാത്തിരുന്ന് രാജ്യം
ചന്ദ്രയാൻ 3ന്റെ ലാൻഡിങ്ങിനായിയുള്ള എല്ല നടപടികളം സജ്ജമായി കഴിഞ്ഞു എന്ന് ഇസ്രോ. ട്വിറ്റർ വഴിയാണ് ഇസ്രോ ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ചന്ദ്രയാൻ 3ന്റെ ചന്ദ്രദൗത്യം. ഈ ദൗത്യം വിജയിച്ചു കഴിഞ്ഞാൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യമാകും ഇന്ത്യ.
ഓട്ടോമാറ്റിക് ലാൻഡിംഗ് സീക്വൻസ് (ALS) ആരംഭിക്കാൻ എല്ലാം തയ്യാറാണ്. ഏകദേശം 17:44 മണിക്കൂർ, നിയുക്ത പോയിന്റിൽ ലാൻഡർ മൊഡ്യൂളിന്റെ വരവിനായി കാത്തിരിക്കുന്നു. എന്നായിരുന്നു ഒരുമണിയോട് അടുത്ത് പുറത്തിറക്കിയ ട്വീറ്റിൽ ഇസ്രോ അറിയിച്ചിരിക്കുന്നത്. ALS കമാൻഡ് ലഭിക്കുമ്പോൾ, എൽഎം ത്രോട്ടിൽ ചെയ്യാവുന്ന എഞ്ചിനുകൾ ഊർജ്ജിത ഇറക്കത്തിനായി സജീവമാക്കുന്നു. മിഷൻ ഓപ്പറേഷൻസ് ടീം കമാൻഡുകളുടെ തുടർച്ചയായ നിർവ്വഹണം സ്ഥിരീകരിക്കുന്നത് തുടരും എന്നും ട്വീറ്റിൽ കൂട്ടിച്ചേർത്തു.

പ്രവർത്തനങ്ങളുടെ തൽസമയം വൈകുന്നേരം 5.20 മുതൽ ആരംഭിക്കും എന്നും ട്വീറ്റിൽ അറിയിച്ചിട്ടുണ്ട്. ബെംഗളൂരു പീനിയയിലെ ഇസ്രോ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്നാണ് നിലവിൽ ഈ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നത്. ഇന്ന് വൈകീട്ട് 6.04ഓടെ കൂടി പേടകം ചന്ദനിൽ ഇറങ്ങും എന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. ഇനി ഏതാനം മണിക്കൂർ മാത്രമാണ് ഇതിനുവേണ്ടി കാത്തിരിക്കേണ്ടത്.
ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ പേടകം ഇറക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഇവിടെ സോഫ്റ്റ് ലാന്റിങ് ചെയ്താൽ ഈ ബഹുമതി സ്വന്തമാക്കുന്ന ആദ്യ രാജ്യമാകാൻ ഇന്ത്യക്ക് സാധിക്കും. ദക്ഷിണധ്രുവത്തിലെ മാന്‍സിനസ്-സി, സിംപീലിയസ്-എന്‍ ഗര്‍ത്തങ്ങള്‍ക്കിടയില്‍ 69.36 ഡിഗ്രി തെക്കായിട്ടാണ് ഇറങ്ങേണ്ടത്. ഇത് ഏറെ ശ്രമകരമായ ദൗത്യം ആയിരിക്കും എന്നാണ് ശാസ്ത്രഞ്ജർ പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഇതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി കഴിഞ്ഞു.

4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്ത് എവിടെ വേണമെങ്കിലും ലാന്‍ഡ് ചെയ്യാം എന്ന രീതിയിലാണ് പേടകം ക്രമീകരിച്ചിരിക്കുന്നത്. സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിലായിരിക്കും പേടകം സഞ്ചരിക്കുക ഇതിന്റെ വേഗത കുറച്ച് ലാന്റിങ്ങിനായുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചതിന് ശേഷം ആയിരിക്കും ഇത് ചന്ദ്രനിൽ ഇറക്കുക. ആയതിനാൽ തന്നെ പേടകത്തിന്റെ സഞ്ചാര വേഗത കുറക്കുന്നതിലാണ് ശാസ്ത്രഞ്ജർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വേഗത സെക്കൻഡിൽ മൂന്നുമീറ്റർ വേഗം ആക്കിയതിന് ശേഷം ആയിരിക്കാം ലാൻഡിങ് സാധ്യമാകു. പേടകം ചന്ദ്രനിൽ ഇറങ്ങി കഴിഞ്ഞാൽ ഏതാനും മണിക്കൂറിനുള്ളിൽ റോവർ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം 41 ദിവസംകൊണ്ട് 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ഈ ചരിത്ര നേട്ടത്തിനരികെ ചന്ദ്രയാൻ എത്തിയിരിക്കുന്നത്. വിജയത്തിലേക്ക് എത്താനായി ഇനി വെറും മണിക്കൂറുകൾ മാത്രമാണ് കാത്തിരിക്കേണ്ടത്.
ബുധനാഴ്ച വൈകിട്ട് 5.45-ന് ആരംഭിച്ച് 19 മിനിറ്റുകൊണ്ട് ലാന്റിംഗ് നടപടി പൂർത്തിയാക്കാനാണ് ഇസ്രോ ലക്ഷ്യമിടുന്നത്. വിവിധ ഘട്ടങ്ങളായിട്ടായിരിക്കും ലാന്റിംഗ് നടപടി പൂർത്തിയാക്കാൻ സാധിക്കുക. 25 കിലോമീറ്റര്‍ ഉയരത്തില്‍നിന്നാണ് പേടകത്തെ താഴേക്ക് ഇറക്കേണ്ടത്. ലാന്റ് ചെയ്താൽ പിന്നാലെ റോവർ പുറത്തിറങ്ങും ഇന്ത്യയുടെ ദേശീയപതാകയും ഇസ്രോയുടെ മുദ്രയും റോവറിൽ ഉണ്ടായിരിക്കുന്നതാണ്. സെക്കന്റിൽ ഒരു സെന്റിമീറ്റർ ആയിരിക്കും റോവറിന്റെ വേഗത.
ഇതിൽ ഘടിപ്പിച്ചിരിക്കുന്ന നാവിഗേഷൻ ക്യാമറകൊണ്ട് പരിസരം സ്കാൻ സാധിക്കും. ചന്ദ്രന്റെ പ്രതലം സംബന്ധിച്ച വിവരങ്ങള്‍ അറിയാനും റോവറിനുള്ളിൽ സൗകര്യങ്ങൾ ഉണ്ട്. ഈ വിവരങ്ങൾ തൽസമയം കൈമാറാനും സാധിക്കുന്നതാണ്. കൂടുതൽ പഠനങ്ങൾക്കും മറ്റും ഈ ദൗത്യം ഒരുപാട് ഗുണം ചെയ്യുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഈ ദൗത്യം വിജയകരമായാൽ രാജ്യത്തിനും ഇസ്രോക്കും ഇതൊരു വലിയ നേട്ടം ആയിരിക്കും.
കഴിഞ്ഞ ജൂലൈ 14-ന് ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാൻ-3 വിക്ഷേപണം നടത്തിയത്. പിന്നീട് ഓഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിന്ന് വിജയകരമായി വേർപെടുത്താനും സാധിച്ചു. ഓഗസ്റ്റ് അഞ്ചോടെ വിജയകരമായി പേടകത്തെ ചന്ദ്രന്റെ ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിക്കാനും ഇസ്രോക്ക് സാധിച്ചു. പിന്നീട് ഓഗസ്റ്റ് 17-ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ മൊഡ്യൂളിനെ സ്വതന്ത്രമാക്കുകയും ചെയ്തു. ഇത്രയും നാളത്തെ രാജ്യത്തിന്റെ കാത്തിരിപ്പിന് ഇന്ന് വൈകിട്ടോടെ സമാനമാകുകയാണ്.


Click it and Unblock the Notifications








