14 ദിവസം കഴിഞ്ഞാൽ പ്രഗ്യാൻ പ്രവർത്തന രഹിതമാകുമോ? ഇന്ത്യയുടെ കഷ്ടപ്പാട് വെറുതെയാകുമോ?
ഇന്ത്യയുടേയും ഇസ്രോയുടേയും അഭിമാനം വാനോളം എത്തിയ നിമിഷം ആയിരുന്നു ചന്ദ്രയാൻ 3ന്റെ റോവർ ചന്ദ്രനിൽ ഇറക്കിയ നിമിഷം. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6.04നാണ് ലോകം ഈ ചരിത്ര നിമിഷത്തിന് സാക്ഷിയായത്. ഇതോടെ ആഗോള തലത്തിൽ തന്നെ ഈ വാർത്തകൾക്ക് വലിയ പ്രാധാന്യം ലഭിച്ചു.
ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ പേടകം ഇറക്കാൻ സാധിച്ചു എന്നതാണ് ദൗത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ലോകം എടുത്തുകാണിക്കുന്നത്. അതേ സമയം ഇപ്പോൾ ചർച്ചായയി കാണുന്നത് റോവർ ഇനി ചന്ദ്രനിൽ ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങളാണ്. പ്രധാനമായും 14 ദിവസം റോവർ ഇവിടെ പഠനം നടത്തുമെന്നാണ് ഇസ്രോ അറിയിച്ചിരിക്കുന്നത്. ചന്ദ്രനിലെ ഒരു പകലോ രാത്രിയോ ഭൂമിയേക്കാൾ 14 മടങ്ങ് ദൈർഘ്യമേറിയത് മൂലമാണ് പഠനം ഇത്തരത്തിൽ തയ്യാറാക്കിയിരിക്കുന്നത്.

അതേ സമയം ചന്ദ്രനിലെ രാത്രി കാലങ്ങളിൽ അതിശൈത്യം വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൈനസ് 180 ഡിഗ്രി സെൽഷ്യസിലേക്കോ അതിലും താഴ്ന്ന തരത്തിലോ താപനില രേഖപ്പെടുത്തിയേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 2023 ആഗസ്ത് 23 മുതൽ അടുത്ത 14 ദിവസത്തേക്ക് ചന്ദ്രനിൽ പകൽ ആയിരിക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഈ സമയം തന്നെ ഇസ്രോ ഇവിടെ പേടകം ഇറക്കിയതോടെ ഇനി എന്ത് സംഭവിക്കും എന്ന ആകാംഷയിലാണ് ശാസ്ത്ര ലോകം.
ഇതിന് ശേഷം വരുന്ന കഠിനമായ തണുപ്പിൽ പ്രഗ്യാൻ റോവറിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭീതിയും ഇന്ത്യൻ ശാത്രജ്ഞരിൽ ഉണ്ട്. എന്നാൽ ഈ അതി ശൈത്യത്തെ മറി കടക്കാനുള്ള എല്ലാ സാങ്കേതിക മികവും പ്രഗ്യാന് ഉണ്ട്. 28 ഭൗമദിനങ്ങൾ കഴിഞ്ഞാലും പ്രഗ്യാൻ പ്രവർത്തിക്കും എന്നാണ് ഇവർ പ്രതീക്ഷ പങ്കിടുന്നത്. തണുപ്പ് അനുഭവപ്പെടുന്ന രാത്രി കാലങ്ങളിൽ മാത്രമാണ് റോവർ പ്രവർത്തിക്കാതെ ഇരിക്കു ശേഷം പകൽ വരുന്നതോടെ റോവർ പ്രവർത്തനവീര്യം വീണ്ടെടുക്കും.

അതേ സമയം ശൈത്യത്തിന് ശേഷം വിക്രം ലാൻഡറുമായി ബന്ധപ്പെടാനുള്ള സാങ്കേതികവിദ്യ റോവറിൽ ഉണ്ടായിരിക്കുന്നതാണ്. ലാൻഡർ ഈ വിവരങ്ങൾ സാറ്റ്ലൈറ്റിന് കൈമാറുകയും ഇതുവഴി ഐഎസ്ആർഒയുടെ മിഷൻ കൺട്രോൾ സെന്ററിലേക്ക് ഈ വിവരങ്ങൾ ലഭിക്കുകയും ചെയ്യുന്നു. രാത്രിയ്ക്ക് തണുപ്പും ദൈർഘ്യവും കൂടുതൽ ആയതിനാലാണ് പേടകം ചന്ദ്രനിൽ ഇറക്കാനായി ഓഗസ്റ്റ് 23 ഇസ്രോ തിരഞ്ഞെടുത്തത്. ഈ തിയിതിയിലാണ് ചന്ദ്രനിൽ പുതിയ പകൽ തുടങ്ങുന്നത്.
എന്നാൽ മറ്റൊരു പദ്ധതി കൂടി ഇസ്രോയുടെ ആലോചനയിൽ ഉണ്ടായിരുന്നു. ഓഗസ്റ്റ് 23ന് പേടകം ചന്ദ്രനിൽ ഇറക്കാൻ സാധിച്ചില്ലെങ്കിൽ 29 ദിവസത്തിന് ശേഷം അതായത് പൂർണ്ണമായ ചാന്ദ്ര ദിന/രാത്രി ഭ്രമണം കഴിയുന്നത് വരെ കാത്തിരുന്നിട്ട് പേടകം ഇറക്കാം എന്നും കരുതിയിരുന്നു. എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ ഈ നേട്ടം കൈവരിക്കാൻ സാധിച്ചതോടെ രണ്ടാം ശ്രമത്തിന്റെ ആവിശ്യം വന്നില്ല. ചന്ദ്രയാൻ 2 ദൗത്യത്തുനുണ്ടായിരുന്ന പിഴവുകൾ എല്ലാം പരിഹരിച്ചായിരുന്നു ഇസ്രോയുടെ ശ്രമം.
വിക്രം പേടകം ചന്ദ്രനിൽ ഇറക്കി നാല് മണിക്കൂറുകൾ കഴിഞ്ഞാണ് പ്രഗ്യാൻ റോവർ പുറത്തിറക്കിയത്. ശനിയാഴ്ച പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം റോവർ ചന്ദ്രനിൽ എട്ട് മീറ്ററോളം സഞ്ചരിച്ചു എന്നാണ് സൂചിപ്പിക്കുന്നത്. അതേ സമയം ചന്ദ്രയാൻ 3 ന്റെ വിജയത്തിന് പിന്നാലെ ആദ്യ സൂര്യ ദൗത്യം ഉടൻ ഉണ്ടാകുമെന്നും ഇസ്രോ മുന്നറിയിപ്പ് നൽകി. ഇതിനായുള്ള മിഷൻ ആദിത്യ എൽ-1ന്റെ വിക്ഷേപണത്തെ കുറിച്ചുള്ള സൂചനകളും ഇസ്രോ പുറത്തുവിട്ടു.
ഈ വർഷം സെപ്തംബർ ആദ്യ വാരം തന്നെ ആദിത്യ എൽ-1 വിക്ഷേപിക്കും എന്നാണ് ഇസ്രോ മേധാവി എസ് സോമനാഥ് വെളിപ്പെടുത്തിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ലാഗ്രാന്‍ജ് പോയിന്റ്-1ൽ ആദിത്യ എൽ-1നെ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ഏകദേശം 120 ദിവസം കാത്തിരിക്കണമെന്നും ഇദ്ദേഹം ആത്മവിശ്വാസം പറഞ്ഞു. സൗര പ്രവർത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയിൽ അവയുടെ സ്വാധീനവും പഠിക്കലാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.


Click it and Unblock the Notifications