സൗജന്യ വൈഫൈ സൗകര്യങ്ങളോടെ 'ചാര്‍ലി' ഓട്ടോ ആലപ്പുഴയില്‍ തരംഗമാകുന്നു

Written By:

ആലപ്പുഴക്കാര്‍ക്ക് ഇപ്പോള്‍ പ്രിയങ്കരനാണ് വി.പി വിനീഷ് എന്ന ചെറുപ്പക്കാരനും 'ചാര്‍ലി' എന്ന ഓട്ടോയും. സൗജന്യ വൈഫൈ സൗകര്യമൊരുക്കി മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കുകയാണ് ഈ ഓട്ടോക്കാരന്‍. ആലപ്പുഴയില്‍ എല്ലായിടത്തും ചാര്‍ലി എന്ന ഓട്ടോ പറന്നെത്തും. വിനീഷിന്റെ പുതിയ സംരംഭം എല്ലാവര്‍ക്കും പ്രചോദനമായിരിക്കുകയാണ്.

സൗജന്യ വൈഫൈ സൗകര്യങ്ങളോടെ 'ചാര്‍ലി' ഓട്ടോ ആലപ്പുഴയില്‍ തരംഗമാകുന്നു

ഇന്റര്‍നെറ്റ് ഈ കാലത്ത് ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണല്ലോ. ജനങ്ങള്‍ക്ക് ഇതില്ലാതെ പറ്റാതെയുമായി. അതുകൊണ്ടു തന്നെ വിനീഷിന്റെ പുതിയ ആശയം ആലപ്പുഴക്കാര്‍ക്ക് കൗതുകകരം തന്നെ. ചാര്‍ലിയില്‍ യാത്ര ചെയ്യാനാണ് എല്ലാവരും ഇപ്പോള്‍ ഇഷ്ടപ്പെടുന്നത്. ചാര്‍ലി എന്ന ഓട്ടോ വരുന്നതും കാത്തിരിക്കുന്ന ആള്‍ക്കാരും ഇല്ലാതില്ല.

സൗജന്യ വൈഫൈ സൗകര്യങ്ങളോടെ 'ചാര്‍ലി' ഓട്ടോ ആലപ്പുഴയില്‍ തരംഗമാകുന്നു

അധിക തുകയൊന്നും വാങ്ങാതെയാണ് വിനീഷ് സര്‍വ്വീസ് നടത്തുന്നത്. വൈഫൈ ഉപയോഗിച്ചു കൊണ്ട് ആഡംബരമായി തന്നെ ജനങ്ങള്‍ക്ക് യാത്ര ചെയ്യാം. മീറ്റര്‍ ചാര്‍ജ് മാത്രം കൊടുത്താല്‍ മതി. ദുല്‍ഖറിന്റെ വലിയ ആരാധകനാണ് വിനീഷ്. അതുകൊണ്ടാണ് ചാര്‍ലി എന്ന പേര് ഓട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്. വൈഫൈ ഉള്ളതു കൊണ്ട് തന്റെ ഓട്ടോ സര്‍വ്വീസിന് ഡിമാന്റ് കൂടിയെന്നാണ് വിനീഷ് പറയുന്നത്.

സൗജന്യ വൈഫൈ സൗകര്യങ്ങളോടെ 'ചാര്‍ലി' ഓട്ടോ ആലപ്പുഴയില്‍ തരംഗമാകുന്നു

സര്‍ക്കാര്‍ ജോലിയാണ് വിനീഷിന്റെ സ്വപ്‌നം. ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന പണം കോച്ചിങ് ക്ലാസിനും മറ്റും ചിലവിടും. ഓട്ടോറിക്ഷ ഓടിച്ച് ഒഴിവു കിട്ടുന്ന സമയം വിനീഷ് കോച്ചിങ് ക്ലാസിനും പോകും. ഐടിഐയില്‍ നിന്നു പഠിച്ചിറങ്ങിയാണ് വിനീഷ് ഓട്ടോ എടുത്തത്. സര്‍ക്കാര്‍ ജോലിക്കു വേണ്ടിയുള്ള ശ്രമമാണ് വിനീഷ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

English summary
'Charlie' is the the most sought-after auto in Kerala's Alleppey district. Run by a young man named VP Vineesh, the auto provides free Wi-Fi to its passengers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot