Home
News

എതിരാളികളുടെ നെഞ്ച് പിടയ്ക്കണം! ചെത്തി മിനുക്കി മൂർച്ചകൂട്ടി ചാറ്റ്ജിപിറ്റി 5 എത്തുന്നു

ടെക് ലോകം ആകെ ചർച്ച ചെയ്ത വാർത്തയായിരുന്നു ചാറ്റ്ജിപിറ്റി എന്ന എഐ ചാറ്റ്ബോട്ടിന്റെ വിജയം. വലിയ സ്വീകാര്യതയോടെയാണ് ഈ സേവനത്തിനെ ജനങ്ങൾ ഏറ്റെടുത്തത്. ഇപ്പോൾ ഇതാ കൂടുതൽ വിപുലീകരിച്ച ചാറ്റ്ജിപിറ്റിയുടെ പുതിയ വേർഷൻ രം​ഗത്ത് ഇറക്കാൻ ഒരുങ്ങുകയാണ് ഓപ്പൺ എഐ. കൂടുതൽ സേവനങ്ങൾ പുതിയ വേർഷനിൽ ലഭിച്ചേക്കും

എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ല. ചില സൂചനകളാണ് ഈ നി​ഗമനത്തിലേക്ക് നയിക്കുന്നത്. പുതിയ ഒരു വ്യാപാര മുദ്രക്കായി ഓപ്പൺ എഐ അപേക്ഷിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതിന് പുറമെ ഓപ്പൺഎഐ മറ്റൊരു വലിയ ഭാഷാ മോഡൽ ഉടൻ അനാച്ഛാദനം ചെയ്യാൻ പദ്ധതിയിടുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇതോടെയാണ് ജിപിറ്റി-5 വരുന്നു എന്ന റിപ്പോർട്ടുകൾക്ക് ചൂടുപിടിച്ചത്.

ചെത്തി മിനുക്കി മൂർച്ചകൂട്ടി ചാറ്റ്ജിപിറ്റി 5 എത്തുന്നു

ജിപിറ്റി-3.5, ജിപിറ്റി-4 എന്നിവയുടെ വ്യാപാരമുദ്രയ്‌ക്കായി ഫയൽ ചെയ്തപ്പോൾ എഐ നൽകിയ അതേ വാക്കുകൾ പുതിയ വ്യാപാര മുദ്രക്കായി നൽകിയ അപേക്ഷയിലും ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. ഓപ്പൺ എഐ എന്ന് പുതിയ ജിപിറ്റിക്കായി ജോലികൾ ആരംഭിക്കുമെന്നോ എന്ന് പുറത്തിറങ്ങുമോ എന്നുള്ള വിവരങ്ങൾ അവ്യക്തമാണ്. ഈ സാഹചര്യത്തിൽ ഓപ്പൺ എഐയിൽ നിന്നുള്ള ഔദ്യോ​ഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ടെക് ലോകം.

അതേ സമയം ജിപിറ്റി-4ൽ ഉള്ളതിലും കൂടുതൽ സവിശേഷതകൾ പുതിയ വേർഷനിൽ ഉണ്ടാകുമെന്നാണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്. പൊരുത്തമില്ലാത്ത വിവിരങ്ങൾ നൽകാതെ ഇരിക്കാൻ നൂതന പരിശീലന രീതികളിലൂടെ ആയിരിക്കും എഐ ജിപിറ്റി-5ന് രൂപം നൽകുക. ചാറ്റ്ജിപിറ്റിയുടെ ആദ്യ വേർഷൻ ടെക്സ് മാത്രം ഉൾക്കൊള്ളുന്ന ബോട്ട് ആയിരുന്നെങ്കിൽ ഇനി ഇറങ്ങാൻ പോകുന്ന വേർഷനിൽ ടെക്സ്റ്റുകൾക്ക് പുറമെ ഇമേജ്, വീഡിയോ, ഓഡിയോ എന്നിവയും ഉൾക്കൊള്ളുന്നവയായിരിക്കും

ചെത്തി മിനുക്കി മൂർച്ചകൂട്ടി ചാറ്റ്ജിപിറ്റി 5 എത്തുന്നു

സൂര്യന് കീഴിലുള്ള എല്ലാത്തിനനെക്കുറിച്ചും പ്രാധമികമായി ഒരു ബോധ്യം ഉണ്ടാക്കാനുള്ള വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിന് പുറമെ കൂടുതൽ കമ്പ്യൂട്ടേഷണൽ കാര്യക്ഷമതയും പുതിയ വേർഷന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. ഇതിനായി ആർക്കിടെക്ചറും പരിശീലന രീതികളും ഒപ്റ്റിമൈസ് ചെയ്യും. ഭാഷാ പ്രോസസ്സിംഗും ജനറേഷനും ഉപയോഗിച്ച് കൂടുതൽ കൃത്യത കൊണ്ടുവരാനും ഓപ്പൺ എഐ ശ്രമിക്കുന്നുണ്ട്. ഇതുമൂലം ഉപഭോക്താക്കൾക്ക് വേ​ഗതയിൽ മറുപടി ലഭിക്കും.

ഇതിന് പുറമെ ദീർഘകാല മെമ്മറി മെച്ചപ്പെടുത്താനും കമ്പനി ശ്രമിക്കുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാൽ സേവത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ സഹായകമാകും. കൂടുതൽ ഇൻപുട്ടുകൾ നൽകാനും ഓപ്പൺ എഐ ശ്രമിച്ചേക്കാം. ഉപഭോക്താക്കൾക്ക് കൂടുതൽ വിശദമായ രീതിയിൽ ഇടപഴകാൻ ഇത് സഹായിക്കുന്നതാണ്. ചാറ്റ്ജിപിറ്റി 5ന്റെ ഉപയോ​ഗം പുതിയ ഡൊമെയ്‌നുകളിലേക്ക് വ്യാപിപ്പിനും കമ്പനി പദ്ധതിയിടുന്നുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ സൂചന നൽകുന്നു.

അതേ സമയം ചാറ്റ്ജിപിറ്റി ഉപയോ​ഗിക്കുന്നവരുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ടെന്ന റിപ്പോർട്ടും കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. കണക്ക് നോക്കുമ്പോൾ ജൂൺ മാസത്തിൽ ചാറ്റ്ജിപിറ്റി ഉപയോ​ഗിക്കുന്നവരുടെ എണ്ണത്തിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ 9.7 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. ചാറ്റ്ജിപിറ്റി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഉപഭോക്താക്കളുടെ എണ്ണം കുറയുന്നത്.

സ്ഥിര സന്ദർശകരുടെ എണ്ണത്തിലും 5.7 ശതമാനം ഇടിവ് ആണ് രേഖപ്പെടുത്തിയത്. ചാറ്റ്ജിപിറ്റിയിൽ സന്ദർശകർ ചെലവഴിക്കുന്ന ശരാശരി സമയം 8.5 ശതമാനം കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരിയിലെ കണക്കനുസരിച്ച് 1.5 ബില്യണിലധികം ഉപഭോക്താക്കൾ പ്രതിമാസ സന്ദർശനം നടത്തിയിട്ടുണ്ട്. പുറത്തിറക്കി രണ്ട് മാസം കൊണ്ട് 100 ​​ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളെ നേടാൻ ചാറ്റ്ജിപിറ്റിക്ക് സാധിച്ചിരുന്നു.

അതേ സമയം ഈ വർഷം ഏകദേശം 200 മില്യൺ ഡോളർ വരെ വരുമാനമായി നേടാൻ സാധിക്കും എന്ന് ഓപ്പൺഎഐ പ്രതീക്ഷിക്കുന്നുണ്ട്. ചാറ്റ്ജിപിറ്റിയിൽ നിന്നുള്ള വരുമാനത്തിന് പുറമെ വിവിധ എഐ മോഡലുകളിലേക്കുള്ള എപിഐ ആക്സസ് ചില ഡെവലപ്പർമാർക്കും സംരംഭങ്ങൾക്കും നൽകിയിതിൽ നിന്നും കമ്പനിക്ക് നല്ലൊരു വിഹിതം വരുമാനം ലഭിക്കുന്നുണ്ട്. മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തവും ഓപ്പൺഎഐയുടെ വരുമാനം വർധിപ്പിക്കുന്നു.

More from GizBot

Best Mobiles in India

English summary
OpenAI has applied for a new trademark. Following this, there are reports that a new ChatGPT-5 is being released. The new trademark application also has the same wording that AI used when it filed for the trademarks GPT-3.5 and GPT-4. Following this, there are reports that a new ChatGPIT-5 is being released.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X