Home
News

എഐയെക്കൊണ്ട് ഇനി എല്ലാവർക്കും പണിയെടുപ്പിക്കാം; ചാറ്റ്ജിപിടി ആൻഡ്രോയിഡ് ആപ്പ് ഇന്ത്യയിലെത്തി!

എഐയുടെ കഴിവുകൾ ​ദൈനംദിന ജീവിതത്തിൽ പ്രയോജനപ്പെടും വിധം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ അ‌വതരിപ്പിച്ച് ലോകമാകെ തരംഗമായി മാറിയ ഓപ്പൺഎഐ കമ്പനിയുടെ ചാറ്റ്ജിപിടി ഇപ്പോൾ ആൻഡ്രോയിഡ് ആപ്പ് രൂപത്തിലും ലഭ്യമാകും. ഇതുവരെ ഐഫോൺ ഉടമകൾക്ക് മാത്രം ലഭ്യമായിരുന്ന ചാറ്റ്ജിപിടി ആപ്പ് ഇപ്പോൾ ആൻഡ്രോയിഡ് ഫോൺ ഉടമകൾക്കും ലഭ്യമാണ്.

ചാറ്റ്ജിപിടിയുടെ ആൻഡ്രോയിഡ് ആപ്പ് ഇന്ത്യയിലെ ഉപയോക്താക്കൾക്കും ലഭ്യമാക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് പതിപ്പ് 6ന് മുകളിലുള്ള എല്ലാ ഉപയോക്താക്കൾക്കും ചാറ്റ്ജിപിടി ആപ്പ് ഉപയോഗിക്കാൻ സാധിക്കും. യുഎസ്, ഇന്ത്യ, ബ്രസീൽ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് ഇപ്പോൾ ആപ്പ് ലഭ്യമാക്കിയിട്ടുള്ളത്. ഗൂഗിൾപ്ലേ ആപ്പ് സ്റ്റോറിൽനിന്ന് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം.

ചാറ്റ്ജിപിടി ആൻഡ്രോയിഡ് ആപ്പ് ഇന്ത്യയിലെത്തി!

വെബ് പതിപ്പിന് സമാനമായി, സംഭാഷണപരമായ ഉത്തരം ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് ഈ എഐ ചാറ്റ്ബോട്ടിനോട് എന്തിനെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കാം. ഇന്റർനെറ്റ് ഇല്ലെങ്കിലും പഴയ ചാറ്റുകൾ ആക്‌സസ് ചെയ്യാം എന്നതാണ് ചാറ്റ്ജിപിടി മൊബൈൽ ആപ്പിന്റെ പ്രത്യേകതകളിലൊന്ന്. ഇന്ത്യയുൾപ്പെടെ 4 രാജ്യങ്ങളിൽ ചാറ്റ്ജിപിടി ആപ്പ് പുറത്തിറക്കിയത് ട്വിറ്ററിലൂടെ പ്രഖ്യാപിച്ച ഓപ്പൺഎഐ, അ‌ടുത്തയാഴ്ച കൂടുതൽ രാജ്യങ്ങളിലേക്ക് ആപ്പ് എത്തിക്കുമെന്നും അ‌റിയിച്ചു.

ചാറ്റ്ജിപിടി ആൻഡ്രോയിഡ് ആപ്പ് എങ്ങനെ ഉപയോഗിക്കാം: ചാറ്റ്ജിപിടി ആപ്പ് ഡൗൺലോഡ് ചെയ്യുന്നതും ഉപയോഗിക്കുന്നതും വളരെ ലളിതമാണ്. ആപ്പ് ഗൂഗിൾ പ്ലേയിൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. എന്നാൽ ഇതിനോടകം തന്നെ പേരിൽ ചാറ്റ്ജിപിടി ഉൾപ്പെടുത്തി പുറത്തിറങ്ങിയ ഒരുപാട് ആപ്പുകൾ പ്ലേ സ്റ്റോറിലുണ്ട്. ഇത് ഉപയോക്താക്കളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ഇടയുണ്ട്.

അ‌ത്തരം ആശയക്കുഴപ്പങ്ങൾ നേരിട്ടാൽ ഉപയോക്താക്കൾ ഔദ്യോഗിക ഡെവലപ്പറും ഡിസ്ട്രിബ്യൂട്ടറുമായ ഓപ്പൺഎഐ കമ്പനിയെ തിരയണം. ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, രജിസ്റ്റർ ചെയ്ത ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ഉപയോക്താക്കൾ ചാറ്റ്ജിപിടിയിൽ പുതിയ ആളാണെങ്കിൽ, തങ്ങളുടെ ആപ്പിൾ അല്ലെങ്കിൽ ഗൂഗിൾ ഐഡി ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാം.

ചാറ്റ്ജിപിടി ആൻഡ്രോയിഡ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?: ഈ ആപ്ലിക്കേഷൻ വളരെ ലളിതമായ ഒരു ഇന്റർഫേസ് വാഗ്ദാനം ചെയ്യുന്നു. മറ്റ് മിക്ക ആപ്ലിക്കേഷനുകളിൽ നിന്നും വ്യത്യസ്തമായി, ചാറ്റിംഗ് ആരംഭിക്കുന്നതിന് ഉപയോക്താക്കൾ സാധാരണയായി ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്ന ഒരു ഹോം പേജ് ചാറ്റ്ജിപിടിക്ക് ഇല്ല. പകരം, ഇത് നേരിട്ട് ഒരു ബ്ലാങ്ക് സ്ക്രീൻ ഓപ്പൺ ചെയ്യുന്നു.

ഈ ബ്ലാങ്ക് സ്ക്രീനിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ചോദ്യങ്ങൾ ചോദിക്കാം. മറുപടി ചാറ്റ്‌ബോക്‌സിന് മുകളിൽ ദൃശ്യമാകും. മുകളിൽ വലതുവശത്തുള്ള ഹാംബർഗർ മെനുവിൽ ക്ലിക്ക് ചെയ്താൽ (മൂന്ന് തിരശ്ചീന ലൈനുകൾ), കൂടുതൽ ഓപ്ഷനുകൾ ആക്സസ് ചെയ്യാൻ കഴിയും. ഇവിടെ, ഉപയോക്താക്കൾക്ക് അവരുടെ ചാറ്റ് ഹിസ്റ്ററിയും കാണാം.

പഴയ ചാറ്റ് ഇല്ലാതാക്കാനോ പേരുമാറ്റാനോ ഉപയോക്താക്കളെ അനുവദിക്കുന്നതിനുള്ള ഓപ്ഷനും ചാറ്റ്ജിപിടി ആപ്പ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ വോയിസ് ഇൻപുട്ടും ആപ്പിൽ ഉൾപ്പെടുന്നു. കൂടാതെ, സെറ്റിങ്സ് മെനുവിൽ ഒരുപിടി ഉപകാരപ്രദമായ സവിശേഷതകൾ ഉൾപ്പെടുന്നു. "ഡാറ്റ കൺട്രോൾ" തിരഞ്ഞെടുത്താൽ, ചാറ്റ് ഹിസ്റ്ററി പ്രവർത്തനക്ഷമമാക്കാനോ പ്രവർത്തനരഹിതമാക്കാനോ ഉള്ള ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും.

ഭാഷ, കളർ സ്കീം, ഹാപ്റ്റിക് ഫീഡ്ബാക്ക് എന്നിവ ക്രമീകരിക്കുന്നതിനുള്ള ഓപ്ഷനുകളും ലഭ്യമാണ്. അ‌തേസമയം, ഓപ്പൺഎഐയുടെ ന്യൂ-ജെൻ ജിപിടി-4 എൽഎൽഎമ്മിൽ(ലാർജ് ലാങ്വേജ് മോഡൽ) നിർമ്മിച്ചിരിക്കുന്ന ചാറ്റ്‌ജിപിടി പ്ലസ് സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള ഓപ്ഷൻ ആൻഡ്രോയിഡ് ആപ്പ് നൽകുന്നില്ല. GPT-4 ഉപയോക്താക്കളെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ അനുവദിക്കുന്നു. ഐഒഎസ് ഉപയോക്താക്കൾക്ക് പ്രതിമാസം 1,999 രൂപയ്ക്ക് ചാറ്റ്ജിപിടി പ്ലസ് സബ്‌സ്‌ക്രൈബുചെയ്യാനാകും.

ചാറ്റ്ജിപിടി ആൻഡ്രോയിഡ് ആപ്പ് ഇന്ത്യയിലെത്തി!

നേരിട്ട് അ‌ക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ ചാറ്റ്ജിപിടി ആപ്പ് നൽകുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം. ചാറ്റ്ജിപിടിയുടെ ആൻഡ്രോയിഡ് ആപ്പ് അ‌വതരിപ്പിച്ചുകൊണ്ട് തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ഓപ്പൺ എഐ. ലോഞ്ച് ചെയ്ത നാൾ മുതൽ ലോകത്തി​ന് ആവേശമായി മാറി മുന്നേറിയ ചാറ്റ്ജിപിടി, അ‌ടുത്തിടെ ഉപയോക്താക്കളുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഈ തിരിച്ചടി മറികടക്കാനും ഗൂഗിൾ ഉൾപ്പെടെയുള്ള എതിരാളികളെക്കാൾ വേഗത്തിൽ കൂടുതൽ ആളുകളിലേക്ക് എത്താനും ആൻഡ്രോയിഡ് ആപ്പ് വേർഷൻ ഓപ്പൺഎഐക്ക് തുണയാകും എന്നാണ് കരുതപ്പെടുന്നത്. ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറ്റവുമധികമുള്ള ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ തന്നെ ചാറ്റ്ജിപിടി ആൻഡ്രോയിഡ് ആപ്പ് കമ്പനി പുറത്തിറക്കി എന്നതും ശ്രദ്ധേയമാണ്. മറ്റ് രാജ്യങ്ങളിൽ വരും ആഴ്ചകളിൽ ആപ്പ് എത്തും.

More from GizBot

Best Mobiles in India

English summary
OpenAI Company has launched ChatGPT Android App. All users above Android version 6 can use ChatGPT app. The app is now available for Android users in US, India, Brazil and Bangladesh. This app can be downloaded from Google Play App Store.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X