Home
News

സ്കൂളിൽപ്പോകാത്ത വിദ്യാർഥിക്ക് മൂന്ന് ദിവസത്തെ ക്ലാസുകൊണ്ട് 94% മാർക്ക് നേടിക്കൊടുത്ത് ചാറ്റ്ജിപിടി

എഐ മനുഷ്യന്റെ ജീവന് ഭീഷണിയാകുമോ, ആളുകളുടെ ജോലി കളയുമോ, ആളുകളുടെ പണം തട്ടിയെടുക്കാൻ തട്ടിപ്പുകാർക്ക് സഹായിയാകുമോ എന്നെല്ലാമുള്ള ആശങ്കകൾ ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്. ഈ ഭീതിയെല്ലാം ഒരു വശത്ത് നിലനിൽക്കേതന്നെ ചാറ്റ്ജിപിടി പോലുള്ള എഐ പ്ലാറ്റ്ഫോമുകൾ മനുഷ്യന് ഉപകാരപ്പെടുന്ന വിധത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കും എന്നതും മനസിലാക്കേണ്ടിയിരിക്കുന്നു.

മനുഷ്യന്റെ വിവിധ ജോലികൾ എളുപ്പമുള്ളതാക്കുക എന്ന പ്രധാന ലക്ഷ്യം മുൻനിർത്തിയാണ് പല സാങ്കേതികവിദ്യകളും വികസിപ്പിച്ചിട്ടുള്ളത്. എല്ലാ സാങ്കേതികവിദ്യയുടെയും അ‌ന്തിമ ലക്ഷ്യം മനുഷ്യ​ ജീവിതം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുക എന്നതു തന്നെയാണ്. തുടക്കത്തിൽ പല സാങ്കേതികവിദ്യകൾക്കും പോരായ്മകൾ ഉണ്ടാകും. അ‌ത് പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്.

മൂന്ന് ദിവസത്തെ ചാറ്റ്ജിപിടി ക്ലാസുകൊണ്ട് വിദ്യാർഥിക്ക് 94% മാർക്ക്!

എഐ പരീക്ഷണങ്ങൾ നിർത്തണം എന്ന തരത്തിലുള്ള വാർത്തകളും ചാറ്റ്ജിപിടി പോലുള്ള എഐ പ്ലാറ്റ്ഫോമുകളെ വിവിധ രാജ്യങ്ങൾ നിരോധിച്ചു എന്നുള്ള വാർത്തകൾക്കും ഇടയിൽ ചാറ്റ്ജിപിടിയുടെ പ്രാധാന്യവും സാധ്യതകളും വ്യക്തമാക്കുന്ന ഒരു വാർത്തകൂടി എത്തിയിട്ടുണ്ട്. വെറും 72 മണിക്കൂർ ക്ലാസുകൊണ്ട് ഒരു വിദ്യാർഥിയെ 94% മാർക്കോടെ പരീക്ഷ ജയിപ്പിക്കാൻ ചാറ്റ്ജിപിടിക്ക് കഴിഞ്ഞു എന്നതാണ് ആ വാർത്തയുടെ ചുരുക്കം.

റെഡ്ഡിറ്റിൽ പങ്കുവച്ച ഒരു കുറിപ്പിലൂടെ വിദ്യാർഥി തന്നെയാണ് ചാറ്റ്ജിപിടിയുടെ സഹായത്താൽ താൻ 94 ശതമാനം മാർക്ക് നേടിയെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ക്ലാസിൽ പോകാതെ അ‌ധികസമയവും താൻ വീട്ടിൽത്തന്നെയാണ് സമയം ചെലവഴിച്ചിരുന്നത്. എന്നാൽ സെമസ്റ്റർ പരീക്ഷ അ‌ടുത്തതോടെ ആശങ്കയായി. തുടർന്നാണ് ചാറ്റ്ജിപിടിയുടെ സേവനം പരീക്ഷിച്ചുനോക്കാൻ തീരുമാനിക്കുന്നത്.

മൂന്ന് ദിവസത്തെ ചാറ്റ്ജിപിടി ക്ലാസുകൊണ്ട് വിദ്യാർഥിക്ക് 94% മാർക്ക്!

ആദ്യം ചാറ്റ്ബോട്ടിന്റെ സഹായത്താൽ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ മനസിലാക്കി. തുടർന്ന് ബന്ധപ്പെട്ട വിഷയങ്ങളുടെ നോട്ടുകൾ വിശകലനം ചെയ്യാൻ ചാറ്റ്ജിപിടിയോട് നിർദേശിച്ചു. വിദ്യാർഥി നൽകിയ ക്ലാസുകളുടെ ട്രാൻസ്ക്രിപ്റ്റുകൾ ചാറ്റ്ബോട്ടിന് വിശകലനം ചെയ്യാൻ കഴിയാത്തത്ര ദൈർഘ്യമേറിയതായിരുന്നു. തുടർന്ന് ട്രാൻസ്ക്രിപ്റ്റിന്റെ ഒരു സംഗ്രഹം ലഭിക്കാൻ വിദ്യാർത്ഥി ഒരു പാരാഫ്രേസിംഗ് ടൂൾ ഉപയോഗിച്ചു.

തുടർന്ന്, ഈ സംഗ്രഹം ചാറ്റ്ജിപിടിയ്ക്ക് നൽകുകയും ചാറ്റ്ബോട്ട് വിവരങ്ങൾ വിശകലനം ചെയ്ത് വിദ്യാർഥിക്ക് ആവശ്യമായ വിവരങ്ങൾ നൽകുകയും ചെയ്തു. ആദ്യ ദിവസം, ചാറ്റ്ബോട്ട് സെമസ്റ്ററിലുടനീളമുള്ള ക്ലാസുകളിലെ പ്രധാന വിവരങ്ങൾ ഹൈലൈറ്റ് ചെയ്യുകയും ഏകദേശം 4 - 5 മണിക്കൂറിനുള്ളിൽ ഇവ മനസിലാക്കാൻ വിദ്യാർഥിയെ സഹായിക്കുകയും ചെയ്തു.

അടുത്ത ദിവസം, ഓരോ ക്ലാസിന്റെയും പ്രധാന പോയിന്റുകൾ നിർദ്ദേശിക്കാൻ വിദ്യാർഥി ചാറ്റ്ജിപിടിയോട് ആവശ്യപ്പെട്ടു. ഉത്തരങ്ങളുടെ കൃത്യത പരിശോധിക്കാൻ പിന്നെയും രണ്ട് മണിക്കൂർ ചെലവഴിച്ചു. ചാറ്റ്​ജിപിടി പഠിപ്പിച്ച വിഷയങ്ങളും പരാമർശിച്ച ചോദ്യങ്ങളുമൊക്കെത്തന്നെയാണ് പരീക്ഷയ്ക്ക് ചോദിച്ചത് എന്ന് വിദ്യാർഥി പറയുന്നു. പരീക്ഷകഴിഞ്ഞപ്പോൾ വിദ്യാർഥിക്ക് 94% മാർക്ക് ലഭിച്ചു.

മൂന്ന് ദിവസത്തെ ചാറ്റ്ജിപിടി ക്ലാസുകൊണ്ട് വിദ്യാർഥിക്ക് 94% മാർക്ക്!

ഒരു ക്ലാസുപോലും താൻ അ‌റ്റൻഡ് ചെയ്തിട്ടില്ല. എന്നിട്ടും പരീക്ഷയ്ക്ക് വെറും മൂന്ന് ദിവസം മുമ്പ് ചാറ്റ്ജിപിടിയുടെ സഹായത്താൽ നടത്തിയ പഠനത്തിലൂടെ മികച്ച വിജയം നേടാനായി. ഇതത്ര കഠിനമായ പഠനം വേണ്ട കോഴ്സ് ആയിരുന്നില്ല, എങ്കിലും ധാരാളം വായനയും മനസിലാക്കലും തയാറെടുപ്പും വേണ്ടിയിരുന്നു.

ഇതൊന്നുമില്ലാതിരുന്നിട്ടും വിജയിക്കാൻ സഹായകമായത് ചാറ്റ്ജിപിടിയുടെ കഴിവാണ്. പുസ്തകങ്ങൾ അ‌തിവേഗം മനസിലാക്കി വിശകലനം ചെയ്യാൻ ചാറ്റ്ജിപിടിക്ക് ഒരു പ്രത്യേക കഴിവുതന്നെയുണ്ട് എന്നും വിദ്യാർഥി പറയുന്നു. വിവിധ കാരണങ്ങളാൽ ക്ലാസിൽ പോകാൻ കഴിയാതെ പഠിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന ഒരുപാട് വിദ്യാർഥികൾക്ക് ഈ വിദ്യാർഥിയുടെ അ‌നുഭവം ഒരു പുതിയ വഴി തുറന്നു നൽകിയിരിക്കുകയാണ്.

വിദ്യാഭ്യാസ മേഖലയിൽ ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകൾ പ്രയോജനപ്രദമായി ഉപയോഗിക്കാൻ സാധിക്കുമെന്നും അ‌തിന് ഒരുപാട് സാധ്യതകൾ തുറന്നുകിടക്കുന്നതായും ഈ സംഭവം വ്യക്തമാക്കുന്നു. ചാറ്റ്ജിപിടി ഏതെങ്കിലും തരത്തിൽ മനുഷ്യന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് എങ്കിൽ അ‌തൊക്കെ പരിഹരിച്ച് ഗുണപരമായ രീതിയിൽ മുന്നോട്ട് പോകാനുള്ള ശ്രമങ്ങളാണ് ഉ​ണ്ടാകേണ്ടത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Best Mobiles in India

English summary
Chatgpt helped a student clear the exam with 94% marks in 72 hours of class. The student himself clarified this in a note shared on Reddit. The student says that Chatgpit has a special ability to understand and analyse the lessons very quickly. The student says that the same subjects taught by ChatGPT were asked in the exam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X