Home
News

ജിപിടി-4: പ്രതീക്ഷകൾക്കൊപ്പം പേടിയും അത്ഭുതത്തിനൊപ്പം പരാജയവും

ലോകമാകെ തരംഗമായി മാറിയ എഐ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിയുടെ നിർമാതാക്കൾ പുറത്തിറക്കിയ പുതിയ എഐ ലാംഗ്വേജ് മോഡലാണ് ജിപിടി-4. ചാറ്റ്ജിപിടിയിലും ബിംഗിലുമൊക്കെ ഉപയോഗിക്കുന്ന ജിപിടി-3.5 -ന്റെ അപ്ഗ്രേഡഡ് വേർഷനാണിത്. കൂടുതല്‍ സുരക്ഷിതവും കൃത്യതയും പുതിയ ലാംഗ്വേജ് മോഡലിൽ കമ്പനി ഓഫർ ചെയ്യുന്നു. പക്ഷെ പലവിധ പരിമിതികളും പോരായ്മകളും GPT-4 -നുണ്ട്.

തങ്ങളുടെ ഏറ്റവും അപ്ഗ്രേഡഡ് ആയിട്ടുള്ള എഐ ലാംഗ്വേജ് മോഡൽ അല്ലെങ്കിൽ ജനറേറ്റീവ് എഐ മോഡൽ മനുഷ്യ നിലവാരത്തിലുള്ള പെർഫോമൻസ് നടത്തുന്നുവെന്നാണ് ഓപ്പൺഎഐ അവകാശപ്പെടുന്നത്. ഒപ്പം മുൻഗാമിയായ ജിപിടി-3.5 -നെക്കാൾ കൂടുതൽ സൂക്ഷ്മമായ നിർദേശങ്ങൾ വിശ്വസനീയവും സർഗാത്മകവുമായ വിധത്തിൽ കൈകാര്യം ചെയ്യാൻ ജിടിപി-4ന് സാധിക്കും. ഒരുപാട് രേഖകൾ അനലൈസ് ചെയ്ത് നികുതിയായി അടയ്ക്കേണ്ട തുക നിശ്ചയിക്കുന്നത് പോലെയുള്ള അത്ഭുതപ്പെടുത്തുന്ന ശേഷികളും ജിപിടി-4 മുന്നോട്ട് വയ്ക്കുന്നു.

ജിപിടി-4: പ്രതീക്ഷകൾക്കൊപ്പം പേടിയും അത്ഭുതത്തിനൊപ്പം പരാജയവും

ജിപിടി-4 പോലുള്ള ജനറേറ്റീവ് എഐ സാങ്കേതികവിദ്യകളെ ഇന്റർനെറ്റിന്റെ ഭാവിയെന്ന് പോലും വിലയിരുത്തുന്നവരുണ്ട്. മൈക്രോസോഫ്റ്റ് തങ്ങളുടെ ബിംഗ് ബ്രൌസറിലേക്ക് എഐ ചാറ്റ്ബോട്ട് സാങ്കേതികവിദ്യ കൊണ്ട് വന്നതടക്കം ഈ മാറ്റത്തിന്റെ സൂചനകളാണ്. ഇന്റർനെറ്റെന്ന അൺലിമിറ്റഡ് ഡാറ്റബേസിൽ നിന്നും അനലൈസ് ചെയ്ത് മനസിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യൂസറുമായി ഇടപഴകാനും വാചക രൂപത്തിൽ മറുപടി നൽകാനും ചിത്രങ്ങളും വീഡിയോകളും തയ്യാറാക്കാനും കഴിയുന്ന ന്യൂജെൻ മെഷീൻ ലേണിങ്ങ് സങ്കേതങ്ങളിലെ ഒന്നാമത്തെ പേര് കൂടിയാണിനി ജിപിടി-4.

ജിപിടി-4 -ന്റെ വരവോടെ സിനിമകളിലും മറ്റും കണ്ടിട്ടുള്ള ഡിസ്ടോപ്യൻ ഭാവികാലത്തിലേക്ക് നാം ഒരുപടി കൂടി അടുത്തിരിക്കുന്നുവെന്ന് കരുതുന്നവരുമുണ്ട്. 2011-ൽ പുറത്തിറങ്ങിയ ടിവി സീരീസായ ബ്ലാക്ക് മിററിലേത് പോലെയൊക്കെയുള്ള ഒരു ഫ്യൂച്ചർ വേൾഡിനെയാണ് ഇക്കൂട്ടർ സങ്കൽപ്പിക്കുന്നത്. നിലവിൽ സർവശക്തമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒന്നുമല്ല ജിപിടി-4. എന്നാൽ നമ്മുടെ ജീവിതത്തിൽ ദൈനംദിനം ഉപയോഗപ്പെടുത്തുന്ന ടൂളായി എഐ മാറാൻ ജിപിടി-4 വഴിയൊരുക്കുമെന്ന വിലയിരുത്തലുകളെ തള്ളിക്കളയാനാകില്ല.

ജിപിടി-4: പ്രതീക്ഷകൾക്കൊപ്പം പേടിയും അത്ഭുതത്തിനൊപ്പം പരാജയവും

A "large multimodal model," ഇങ്ങനെയാണ് ജിപിടി-4 -നെ കമ്പനി വിശേഷിപ്പിക്കുന്നത്. വാക്കുകളും ചിത്രങ്ങളും പ്രോംപ്റ്റുകളായും ചോദ്യങ്ങളായും നൽകാമെന്നാണ് ഇതിന് അർഥം. ആ ചിത്രം അനലൈസ് ചെയ്ത് നിങ്ങളുടെ ചോദ്യത്തിനുള്ള മറുപടി നൽകാൻ ജിപിടി-4ന് കഴിയും. ജിപിടി -4 സ്റ്റിയറബിൾ ആണെന്നും കമ്പനി വിശദീകരിക്കുന്നുണ്ട്. ചാറ്റ്ജിപിടിയുടേതായി നാം കണ്ട് ശീലിച്ചിട്ടുള്ള ക്ലാസിക് ശൈലിയിലും വാചകങ്ങളിലും മറുപടികൾ ലഭിക്കുന്നതിന് പകരം നമ്മുടെ ആവശ്യാനുസരണം ഇവ കസ്റ്റമൈസ് ചെയ്യാൻ സാധിക്കുമെന്നാണ് ഇതിന് അർഥം.

ജിപിടി-4 എത്ര നന്നായി പ്രവർത്തിക്കുമെന്ന ചോദ്യത്തിന് മുന്നിൽ ഡെവലപ്പേഴ്സായ OpenAI പോലും തലചൊറിയുകയാണ്. വളരെ സില്ലിയായിട്ടുള്ള കവിതയും കഥയും തുടങ്ങി എന്തും ChatGPT -യ്ക്ക് എഴുതാൻ കഴിയും. അതുപോലെ ഇന്റർനെറ്റിൽ കാണുന്ന എന്ത് കാര്യത്തെക്കുറിച്ചും നിങ്ങളോട് വിശദീകരിക്കാനും സാധിക്കും. 2021 സെപ്റ്റംബർ മാസത്തിന് ശേഷം നടന്ന കാര്യങ്ങളിൽ ജിപിടി-4 പരിശീലിക്കപ്പെട്ടിട്ടില്ലെന്നത് ഒരു വസ്തുതയാണ്. ലാംഗ്വേജ് മോഡലുകൾ പൂർണമായും മനുഷ്യനെപ്പോലെ ചിന്തിക്കുന്നവയല്ല. ഭാഷ ഉപയോഗിക്കാനുള്ള അവയുടെ അനായാസത കൊണ്ട് പറയുന്നതെല്ലാം ശരിയാണെന്ന് കരുതുകയുമരുത്.

ജിപിടി-4: പ്രതീക്ഷകൾക്കൊപ്പം പേടിയും അത്ഭുതത്തിനൊപ്പം പരാജയവും

ഇത് കൊണ്ട് തന്നെ നല്ല ഒന്നാന്തരം മണ്ടത്തരങ്ങളും ജിപിടി-4 ഉപയോഗപ്പെടുത്തുന്ന ചാറ്റ്ബോട്ട് മറുപടിയായി നൽകിയേക്കാം. മുൻ വേർഷനുകളിൽ നിന്നും മെച്ചമാണെങ്കിലും ജിപിടി-4 -ും പൂർണമായി വിശ്വസനീയമല്ലെന്നതാണ് യാഥാർഥ്യം. വസ്തുതകൾ തിരിച്ചറിയുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നതും തെറ്റുകൾ വരുത്തുന്നതും ജിപിടി-4 -ന്റെയും പോരായ്മകളിലൊന്നാണ്. പ്രധാനപ്പെട്ട ജോലികളോ മറ്റോ ചെയ്യുമ്പോൾ ഇത്തരം ലാംഗ്വേജ് മോഡലുകൾ ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധിക്കണമെന്ന് സാരം.

More from GizBot

Best Mobiles in India

English summary
GPT-4 is a new AI language model released by the makers of ChatGPT and is an upgraded version of GPT-3.5, which is used in ChatGPT and Bing. Company offers a new language model that is more secure and accurate. But GPT-4 has several limitations and drawbacks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X