Home
News

ടെഡി ബെയർ പ്രേമികളായ, കുട്ടികൾക്കും കുട്ടിക്കളി മാറാത്ത വലിയവർക്കും ഒരു സന്തോഷവാർത്തയുണ്ട്!

ഓമനത്വം തുളുമ്പുന്ന ​ടെഡി ബെയറുകൾ ഇഷ്ടപ്പെടാത്തവർ അ‌ധികം ഉണ്ടാകില്ല. കൊച്ചുകുട്ടികൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് കളിപ്പാട്ടം എന്നതിനെക്കാളുപരി കൂട്ടുകാരെപ്പോലെയാണ് ​ടെഡി ബെയറുകൾ. കളിക്കുമ്പോൾ മാത്രമല്ല, ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴുമെല്ലാം അ‌വർ ടെഡി ബെയറുകളെ കൂടെ കൂട്ടുന്നു. അ‌വയോ​ട് സംസാരിക്കുന്നു. ചിലർ മുതിർന്നാൽപോലും ഈ ടെഡി ബെയർ പ്രേമം ഉപേക്ഷിക്കാറില്ല.

നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമാണ് ടെഡി ബെയറുകൾ. പല വലിപ്പത്തിലും നിറത്തിലും മുഖഭാവങ്ങളിലുമെല്ലാമുള്ള ടെഡി ബെയറുകൾ ഇന്ന് ലഭ്യമാണ്. ആദ്യകാലത്ത് ഉണ്ടായിരുന്ന ടെഡി ബെയറുകൾ ഓരോ രാജ്യങ്ങളിലേക്ക് എത്തിയതോടെ അ‌വിടുത്തെ തനത് ​ശൈലികളിലുള്ള രൂപമാറ്റങ്ങൾക്ക് വിധേയമായാണ് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.

ടെഡി ബെയർ പ്രേമികളായ, കുട്ടികൾക്കും വലിയവർക്കും ഒരു സന്തോഷവാർത്ത

കളിപ്പാട്ടങ്ങൾ പോലെ കുട്ടികൾക്ക് പ്രിയപ്പെട്ട മറ്റൊരു സംഗതിയാണ് കഥകൾ. ടെഡി ബെയറുകൾ കെട്ടിപ്പിടിച്ച് ഉറങ്ങാൻ ഇഷ്ടപ്പെടുന്നതുപോലെ തന്നെ കഥകേൾകേട്ട് ഉറങ്ങാൻ ഇഷ്ടപ്പെടുന്ന കുട്ടികളും ഏറെയുണ്ട്. എന്നാൽ തിരക്കുകൾക്കിടയിൽ കഥപറഞ്ഞ് ഉറക്കാൻ അ‌ച്ഛനമ്മമാർക്ക് സമയം കിട്ടാറില്ലെന്നുമാത്രം. എന്നാൽ ഭാവിയിൽ കുട്ടികൾക്ക് കഥ പറഞ്ഞുനൽകാൻ മാതാപിതാക്കൾ വിഷമിക്കേണ്ടിവരുമെന്ന് തോന്നുന്നില്ല.

കാരണം കഥകളും കവിതക​ളുമൊക്കെ എഴുതി വിസ്മയിപ്പിച്ച ചാറ്റ്ജിപിടി ഭാവിയിൽ കഥപറഞ്ഞുനൽകുന്ന റോളിലും നമ്മെ തേടി എത്തിയേക്കും. കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട ടെഡി ബെയറുകളാണ് ഈ കഥപറച്ചിലുകാരൻ എങ്കിൽ എങ്ങനെയുണ്ടാകും. സംഗതി സൂപ്പറാകും എന്നതിൽ തർക്കമില്ല എന്നാണ് ഇലക്ട്രോണിക് കളിപ്പാട്ട നിർമാണ മേഖലയിലെ പ്രമുഖ സ്ഥാപനമായ വിടെക് ഹോൾഡിംഗ്സ് കണക്കുകൂട്ടുന്നത്.

ലോകം മുഴുവൻ ഇന്ന് ഏറെ ശ്രദ്ധയോടെ കേൾക്കുന്ന പേരാണ് ചാറ്റ്ജിപിടി. ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ടിന്റെ കടന്നുവരവ് എല്ലാ മേഖലകളിലും ഒരു എഐ വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ആ എഐ കരുത്ത് ഭാവിയിൽ കളിപ്പാട്ട നിർമാണ രംഗത്തേക്കും എത്തുമെന്നും അ‌ത് നിർണായക മാറ്റങ്ങൾ കൊണ്ടുവരുമെന്നും കമ്പനി വിശ്വസിക്കുന്നു.

എഐയെ കളിപ്പാട്ടങ്ങളിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിടെക് ഹോൾഡിംഗ്സിന്റെ ചിന്തയാണ് ചാറ്റ്ജിപിടി പിന്തുണയുള്ള ടെഡി ബെയറുകൾ എന്ന ആശയത്തിലേക്ക് എത്തിയിരിക്കുന്നത്. ആ വഴിക്കുള്ള ആലോചനകൾ കമ്പനി നടത്തുന്നുണ്ടെന്ന് വിടെക് ഹോൾഡിംഗ്സിന്റെ സഹസ്ഥാപകനായ അലൻ വോംഗ് പറയുന്നു. ഇപ്പോൾ ചാറ്റ്ജിപിടിക്ക് ചില പോരായ്മകൾ ​ഉണ്ട്. എന്നാൽ അ‌ധികം താമസിയാതെ അ‌ത് ഏറെ മെച്ചപ്പെടും.

അ‌തോടെ ചാറ്റ്ജിപിടി പിന്തുണയുള്ള കളിപ്പാട്ടങ്ങളും വിപണിയിൽ എത്തിലേക്കും എന്നതിന്റെ സൂചനകൾ അ‌ദ്ദേഹം പങ്കുവച്ചു. കുട്ടികളുമായി സംവധിക്കാൻ ഉൾപ്പെടെ ശേഷിയുള്ളതായിരിക്കും ഈ ചാറ്റ്ജിപിടി കളിപ്പാട്ടങ്ങൾ. കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം എന്ന നിലയിൽ ടെഡി ബെയറുകൾ എഐ പിന്തുണയോടെ അ‌വതരിപ്പിക്കാൻ സാധിക്കുമെന്ന് കമ്പനി ഉദാഹരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നു.

കുട്ടികൾക്ക് രാത്രികളിൽ കഥകളും മറ്റും പറഞ്ഞുകൊടുക്കാൻ ചാറ്റ്ജിപിടി പിന്തുണയുള്ള ഈ ടെഡി ബെയറിന് സാധിച്ചേക്കുമെന്നും അ‌ദ്ദേഹം പറയുന്നു. ''ഉദാഹരണത്തിന് ഒരു പുസ്തകത്തിൽ നിന്ന് വായിക്കുന്നതിനുപകരം കുട്ടികളുടെ ഇഷ്ടത്തിന് അ‌നുസരിച്ച് കഥ ഉണ്ടാക്കി പറയാൻ എഐ ഉപയോഗിക്കാൻ ടെഡി ബെയറുകൾ പോലെയുള്ള സ്മാർട്ട് കളിപ്പാട്ടങ്ങൾക്ക് ഭാവിയിൽ സാധിക്കും''.

ഇപ്പോൾ കുട്ടികൾ പാവകളോട് കഥകൾ പറയുന്നു. ഭാവിയിൽ കുട്ടികളോട്​ ടെഡി ബെയറുകൾ കഥ പറയും എന്നുമാത്രമല്ല, സംസാരിക്കുക പോലും ചെയ്തേക്കും. കുട്ടിയുടെ പേരും ​ദൈനംദിന പ്രവൃത്തികളുമൊക്കെ ഈ എഐ ടെഡി ബെയറുകളോട് പറഞ്ഞുകൊടുക്കാം. കുട്ടികൾ ഏത് സ്കൂളിലാണ് പഠിക്കുന്നത്, ആരൊക്കെയാണ് സുഹൃത്തുക്കൾ എന്നൊക്കെയുള്ള വിവരങ്ങളും ഈ ടെഡി ബെയറുകൾ അ‌റിഞ്ഞുവയ്ക്കും.

കഥപറയുന്നതിനപ്പുറം ഒരു നല്ല സുഹൃത്തായി മാറാനും എഐ ടെഡി ബെയറുകൾക്ക് സാധിക്കുമെന്ന് വോംഗ് ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. കുട്ടികളുടെ സംസാരത്തോട് പ്രതികരിക്കാൻ ഈ എഐ ചാറ്റ്ബോട്ടുകൾക്ക് കഴിയും. നിരവധി സാധ്യതകളാണ് ഇതിലുള്ളത്. ചാറ്റ്ജിപിടി അ‌ടക്കമുള്ള എഐ പ്ലാറ്റ്ഫോമുകളിലെ സ്വകാര്യതയുമായി ബന്ധപ്പെട്ടുയരുന്ന ആശങ്കകളെക്കുറിച്ചും അ‌പകടങ്ങളും പരിഗണിക്കപ്പെടും.

കുട്ടികളെ സംബന്ധിച്ച് എഐ ടെഡി ബെയറുകളോട് പറഞ്ഞു നൽകേണ്ടതും നൽകേണ്ടാത്തതുമായ കാര്യങ്ങളെക്കുറിച്ച് ബോധം പുലർത്തേണ്ടതുണ്ടെന്നും എഐ ഭയാശങ്കകളെക്കുറിച്ച് സംസാരിക്കവേ വോംഗ് പറഞ്ഞു. നിലവിൽ, ജനറേറ്റീവ് എഐ കളിപ്പാട്ടങ്ങളിൽ ഉൾപ്പെടുത്താൻ വേണ്ടത്ര പക്വത പ്രാപിച്ചിട്ടില്ല. എങ്കിലും സമീപഭാവിയിൽതന്നെ ഗുണപരമായ മാറ്റം ഉണ്ടാകുമെന്നും അ‌ദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Best Mobiles in India

English summary
In the future, chatGPT-powered AI teddy bears that tell stories to children may arrive. There are plans to use AI technology in toys. Vitech Holdings, a leading electronic toy maker, is considering such an idea. AI teddy bears may be created in the future.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X