കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല! ഇപ്പോൾ കിട്ടാവുന്ന ഏറ്റവും നിരക്ക് കുറഞ്ഞ എയർടെൽ പ്ലാൻ
ലോകം 2024 ലേക്ക് കടന്നുകഴിഞ്ഞു. ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം ഈ വർഷവും പതിവ് പോലെ നിരക്ക് വർധന പ്രതീക്ഷിക്കാം. അത് എപ്പോൾ ഉണ്ടാകും എന്നത് മാത്രമാണ് അറിയാനുള്ളത്. പുതിയ വർഷം എത്തിയെങ്കിലും നിലവിൽ മൊബൈൽ റീച്ചാർജ് പ്ലാനുകൾ പലതും പഴയതു തന്നെയാണ്.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടെലിക്കോം കമ്പനികളിൽ ഒന്നാണ് ഭാരതി എയർടെൽ. ജിയോ കഴിഞ്ഞാൽ ഏറ്റവുമധികം വരിക്കാരുള്ളത് എയർടെലിനാണ്. പൊതുവേ മറ്റ് കമ്പനികളെ അപേക്ഷിച്ച് എയർടെൽ പ്ലാനുകൾക്ക് നിരക്ക് അൽപ്പം കൂടുതലാണ് എന്ന തോന്നൽ പലർക്കുമുണ്ട്. എന്നാൽ ലഭ്യമാകുന്ന മികച്ച സേവനം കണക്കിലെടുത്ത് തുക പലരും കാര്യമാക്കാറില്ല.

എങ്കിലും സാധാരണക്കാരായ ധാരാളം ആളുകളും എയർടെൽ വരിക്കാരായുണ്ട്. അവർക്ക് നിരക്കുകുറഞ്ഞ പ്ലാനുകളോടാണ് താൽപര്യം എയർടെലിന്റെ ഏറ്റവും നിരക്കുകുറഞ്ഞ പ്ലാൻ- എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ- എത്തുന്നത് 155 രൂപ വിലയിലാണ്. മുൻപ് എയർടെലിന്റെ അടിസ്ഥാന പ്ലാനിന് വെറും 99 രൂപ മാത്രമായിരുന്നു നൽകേണ്ടിയിരുന്നത്.
എന്നാൽ കഴിഞ്ഞ വർഷം രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിൽനിന്നും ഘട്ടം ഘട്ടമായി എയർടെൽ 99 രൂപയുടെ പ്ലാൻ പിൻ വലിച്ചു. അങ്ങനെ കഴിഞ്ഞ വർഷത്തെ രണ്ടാം മാസത്തിൽ, അതായത് 2023 ഫെബ്രുവരിയിൽ കേരളത്തിലും 99 രൂപയുടെ എയർടെൽ പ്ലാൻ നിർത്തലാക്കപ്പെട്ടു. സാധാരണക്കാർക്ക് തണൽമരം പോലെ ആയിരുന്നു 99 രൂപ പ്ലാൻ.

ഏറെപ്പേരുടെ ആശ്രയമായിരുന്ന 99 രൂപ പ്ലാൻ നിർത്തലാക്കിയ എയർടെൽ തൊട്ടടുത്ത റീച്ചാർജ് ഓപ്ഷൻ ആയിരുന്ന 155 രൂപ പ്ലാൻ എൻട്രിലെവൽ പ്ലാനാക്കി മാറ്റി. അതോടെ ഇന്ത്യയിൽ എയർടെൽ വരിക്കാർക്ക് തങ്ങളുടെ പ്രീപെയ്ഡ് സിം വാലിഡിറ്റി നിലനിർത്താൻ ആശ്രയിക്കാവുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ 155 രൂപയുടെ പ്ലാനായി മാറി.
155 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: 155 രൂപയുടെ എയർടെൽ പ്ലാൻ ആകെ 24 ദിവസത്തെ സേവന വാലിഡിറ്റിയാണ് നൽകുന്നത്. ഈ 24 ദിവസത്തേക്ക് ആകെ 1ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. ഇതോടൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിംഗും മൊത്തത്തിൽ 300 എസ്എംഎസും ലഭിക്കും.
അൺലിമിറ്റഡ് 5ജി ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളൊന്നും എയർടെൽ ഈ എൻട്രിലെവൽ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ അധിക ആനുകൂല്യമായി സൗജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക്കും ലഭിക്കും. ആകെയുള്ള 300 എസ്എംഎസ് പരിധി പിന്നിട്ടാൽ ഓരോ എസ്എംഎസിനും (ലോക്കൽ) 1 രൂപയും എസ്ടിഡി എസ്എംഎസിനും 1.5 രൂപയും ഈടാക്കുമെന്നാണ് എയർടെൽ അറിയിച്ചിട്ടുള്ളത്.

അൺലിമിറ്റഡ് 5ജി ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളൊന്നും എയർടെൽ ഈ എൻട്രിലെവൽ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ അധിക ആനുകൂല്യമായി സൗജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക്കും ലഭിക്കും. ആകെയുള്ള 300 എസ്എംഎസ് പരിധി പിന്നിട്ടാൽ ഓരോ എസ്എംഎസിനും (ലോക്കൽ) 1 രൂപയും എസ്ടിഡി എസ്എംഎസിനും 1.5 രൂപയും ഈടാക്കും. അതേപോലെ, ഡാറ്റ താരിഫ് എംബിക്ക് 50 പൈസയായിരിക്കും.
155 രൂപയുടെ പ്ലാൻ കഴിഞ്ഞാൽ തൊട്ടടുത്ത ഓപ്ഷൻ 179 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ്. കഴിഞ്ഞ വർഷത്തെ അനുകരിച്ച് എയർടെൽ വരും മാസങ്ങളിൽ 155 രൂപ പ്ലാൻ നിർത്തലാക്കിയാൽ 179 രൂപയുടെ പ്ലാൻ അടുത്ത എൻട്രിലെവൽ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ആയി മാറാൻ സാധ്യതയുണ്ട്.
179 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 300 എസ്എംഎസ് എന്നിവയോടൊപ്പം ആകെ 2 ജിബി ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും. 155 രൂപയുടെ പ്ലാനുമായി താരതമ്യം ചെയ്താൽ, 24 രൂപ അധികം മുടക്കുമ്പോൾ 4 ദിവസ വാലിഡിറ്റിയും 1ജിബി ഡാറ്റയും ഈ പ്ലാനിൽ കൂടുതലായി ലഭിക്കുന്നു.


Click it and Unblock the Notifications








