99 രൂപയ്ക്ക് 250എംബി ഡാറ്റയുമായി ബിഎസ്എന്‍എല്‍!
ഏറ്റവും മികച്ച ബിഎസ്എന്‍എല്‍ പ്ലാനുകള്‍.
ബിഎസ്എന്‍എല്‍ മറ്റെല്ലാ ടെലികോം കമ്പനികളേയും ഞെട്ടിക്കുന്ന രീതിയില്‍ വന്‍ ഡാറ്റ ഓഫറുമായി എത്തിയിരിക്കുകയാണ്. പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും പ്രീപെയ്ഡ് പ്ലാനുകളിലും ഓഫര്‍ നല്‍കിയിട്ടുണ്ട്.

നിലവില്‍ കമ്പനി 25മിനിറ്റ് പ്രതിദിനം ഓഫ്-നെറ്റ് കോളിങ്ങ് നല്‍കുന്നുണ്ട്. എന്നാല്‍ ഇത് മറ്റു ടെലികോം കമ്പനികളേക്കാളും കുറവാണ്. എന്നാല്‍ ഇതിലും മികച്ച ഓഫ്-നെറ്റ് പ്ലാന്‍ നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇപ്പോള്‍ ബിഎസ്എന്‍എല്‍ കൊണ്ടു വന്ന പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് പ്ലാനുകള്‍ ഏതൊക്കെ എന്നു നോക്കാം. ഇതില്‍ അഞ്ച് പോസ്റ്റ്‌പെയ്ഡ് പ്ലാനും മൂന്ന് പ്രീപെയ്ഡ് പ്ലാനുമാണ്.
പ്ലാനുകളുടെ വിശദാംശങ്ങള്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍
പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ തുടങ്ങുന്നത് 99 രൂപ മുതലാണ്. 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 250എംബി ഡാറ്റ ലഭിക്കുന്നതാണ്.

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 2
പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ രണ്ടാമത്തേത് 225 രൂപയുടെ റീച്ചാര്‍ജ്ജാണ്. ഇതില്‍ 1000എംബി ഡാറ്റയാണ് നല്‍കുന്നത്. ആദ്യം ഇതേ റീച്ചാര്‍ജ്ജില്‍ 200എംബി ഡാറ്റയായാരുന്നു നല്‍കിയിരുന്നത്.

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 3
325 രൂപയുടെ റീച്ചാര്‍ജ്ജ് പ്ലാനാണ് മൂന്നാമത്തെ പ്ലാന്‍. ഈ പ്ലാനില്‍ 2000എംബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനു മുന്‍പ് 250എംബി ഡാറ്റയായിരുന്നു നല്‍കിയിരുന്നത്.

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 4
നാലാമത്തെ പ്ലാന്‍ 525 രൂപയുടേതാണ്. ഇതില്‍ 500എംബി ഡാറ്റക്കു പകരം ഇപ്പോള്‍ 3000എംബി ഡാറ്റയാണ് നല്‍കുന്നത്.

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 5
ഏറ്റവും അവസാനത്തെ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 725 രൂപയുടേതാണ്. ഇതില്‍ നിങ്ങള്‍ക്ക് 1000എംബി ഡാറ്റക്കു പകരം 5000എംബി ഡാറ്റയാണ് നല്‍കുന്നത്.

പ്രീപെയ്ഡ് പ്ലാനുകള്‍
ബിഎസ്എന്‍എല്‍ ന്റെ 349 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ ചെയ്യാം. 2ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു കൂടതെ വാലിഡിറ്റി 28 ദിവസവും. ഇതില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ ലഭിക്കുമെങ്കിലും കേരളത്തിനുളളിലെ നമ്പറിലേക്കു മാത്രമേ ലഭിക്കൂ.

333 രൂപയുടെ പ്ലാന്‍ (ട്രിപ്പിള്‍ ഏക്)
333 രൂപയുടെ പ്ലാനില്‍ 3ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. 90 ദിവസം വാലിഡിറ്റിയും. 270ജിബി ഡാറ്റയും.

395 രൂപയുടെ പ്ലാന്‍ (നെഹലെ പെര്‍ ദെഹലെ)
395 രൂപയുടെ പ്ലാനില്‍ 2ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. അതിനോടൊപ്പം തന്നെ ബിഎസ്എന്‍എല്‍ ടു ബിഎസ്എന്‍എല്‍ല്ലിലേക്ക് 3000 മിനിറ്റ് സൗജന്യ കോളുകളും ചെയ്യാം. ഓഫ്-നെറ്റ് കോളിങ്ങ് ആനുകൂല്യങ്ങളും 1800 മിനിറ്റ് മറ്റു നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാവുന്നതാണ്.


Click it and Unblock the Notifications