ഒരുമാസത്തേക്കുള്ള പ്ലാൻ തേടുകയാണോ? താങ്ങാൻ സാധിക്കുന്ന ​ഒരു പ്ലാൻ ഇതാ

|

കൈയിലിരിക്കുന്ന കാശിന്റെ കനം അ‌നുസരിച്ചാണ് കൂടുതൽ ഉപയോക്താക്കളും റീച്ചാർജ് പ്ലാനുകൾ പരിഗണിക്കുന്നത്. നല്ലൊരു തുക ഒറ്റയടിക്ക് മുടക്കാൻ തയാറുള്ളവർ ഒരു വർഷത്തേക്കുള്ള പ്ലാനുകൾ പരിഗണിക്കുന്നു. ദീർഘകാല അ‌ടിസ്ഥാനത്തിൽ നോക്കിയാൽ വാർഷികപ്ലാനുകളാണ് ഏറ്റവും ലാഭകരം എന്ന് മനസിലാകും. കാരണം ഇടയ്ക്കിടയ്ക്ക് റീച്ചാർജ് ചെയ്യാൻ മിനക്കെടേണ്ട.

ടെലിക്കോം പ്ലാൻ നിരക്കുകൾ

മാത്രമല്ല, ടെലിക്കോം പ്ലാൻ നിരക്കുകൾ ഏതു സമയത്താണ് ഉയരുകയെന്നോ പ്ലാനുകൾ മാറിമറിയുകയെന്നോ പറയാൻ സാധിക്കില്ല. ഒരു വർഷത്തേക്കുള്ള പ്ലാൻ തെരഞ്ഞെടുത്താൽ പിന്നീട് ആ വർഷം ഉണ്ടാകുന്ന പ്ലാൻ നിരക്കുകളെ പറ്റി ആശങ്കപ്പെടുകയേ വേണ്ട. എന്തായാലും നമ്മുടെ നാട്ടിലെ പതിവ് പ്രകാരം നിരക്ക് കൂടുകയല്ലാതെ കുറയാൻ സാധ്യതയൊന്നുമില്ല.

വീണ്ടും വീണ്ടും ബിഎസ്എൻഎൽ; അറിഞ്ഞിരിക്കണം ഈ അടിപൊളി പ്ലാനുകളെക്കുറിച്ച് | BSNLവീണ്ടും വീണ്ടും ബിഎസ്എൻഎൽ; അറിഞ്ഞിരിക്കണം ഈ അടിപൊളി പ്ലാനുകളെക്കുറിച്ച് | BSNL

ഒരുവർഷ പ്ലാനുകൾ

എന്നാൽ എല്ലാവർക്കും ഈ ഒരുവർഷ പ്ലാനുകൾ താങ്ങാൻ പറ്റിയെന്നു വരില്ല. ഒരു വർഷ പ്ലാനുകൾ ഉപയോഗിക്കുന്നവരെക്കാൾ ഒരു മാസ പ്ലാൻ ഉപയോഗിക്കുന്നവരാകും കൂടുതൽ ഉണ്ടാകുക. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അ‌താണ് എളുപ്പം. അ‌ടുത്ത മാസത്തെ കാര്യം അ‌പ്പോൾ നോക്കാം ഇപ്പോൾ ഒരുമാസത്തെ കാര്യം നടക്കട്ടെ എന്ന ചിന്തയിലാണ് കൂടുതൽ പേരും ഒരു മാസത്തെ പ്ലാനുകൾ തെരഞ്ഞെടുക്കുക.

ടെലികോം കമ്പനികൾ

ടെലികോം കമ്പനികൾ വിവിധ തരത്തിലുള്ള വാലിഡിറ്റികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ ഒരു മാസത്തിനുള്ളിൽ വരുന്ന 14 ദിവസം, 28 ദിവസം, 24 ദിവസം, 30 ദിവസം, 31 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ ഉണ്ട്. ഒരു മാസത്തെ വാലിഡിറ്റി പ്ലാൻ 30 ദിവസത്തെ അല്ലെങ്കിൽ 31 ദിവസത്തെ പ്ലാനിൽ നിന്ന് വ്യത്യസ്തമാണെന്ന കാര്യം ശ്രദ്ധിക്കുക.

2 മാസം സൗജന്യമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ വിരോധമുണ്ടോ? ഇല്ലെങ്കിൽ ഈ ഏഷ്യാനെറ്റ് പ്ലാനിനെക്കുറിച്ച് അ‌റിയൂ2 മാസം സൗജന്യമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ വിരോധമുണ്ടോ? ഇല്ലെങ്കിൽ ഈ ഏഷ്യാനെറ്റ് പ്ലാനിനെക്കുറിച്ച് അ‌റിയൂ

ജനുവരി 15-ന് റീചാർജ് ചെയ്യുമ്പോൾ

ഉദാഹരണത്തിന്, ഒരു മാസത്തെ പ്ലാൻ ജനുവരി 15-ന് റീചാർജ് ചെയ്യുമ്പോൾ അടുത്ത മാസം അതേ ദിവസം, അതായത് ഫെബ്രുവരി 15-ന് കാലഹരണപ്പെടും. എന്നാൽ 31 അല്ലെങ്കിൽ 30 ദിവസത്തെ പ്ലാൻ നിശ്ചിത ദിവസത്തേക്ക് മാത്രമാകും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിർദ്ദേശിച്ചതിന് ശേഷമാണ് ടെലികോം കമ്പനികൾ 30 ദിവസത്തേയും ഒരു മാസത്തേയും പ്ലാനുകൾ അവതരിപ്പിച്ചത് എന്നത് ഓർക്കേണ്ടതാണ്. എയർടെൽ നൽകുന്ന ഒരു മാസ വാലിഡിറ്റിയുള്ള പ്ലാനും അ‌തിനു ബദലായുള്ള ജിയോയുടെ പ്ലാനും നൽകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.

111 രൂപയുടെ എയർടെൽ പ്ലാൻ

111 രൂപയുടെ എയർടെൽ പ്ലാൻ

ഭാരതി എയർടെല്ലിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണ് 111 രൂപയുടെ പ്ലാൻ. 200എംബി ഡാറ്റ, 99 രൂപയുടെ ടോക്ക്ടൈം, ഒരു മാസത്തെ വാലിഡിറ്റി എന്നിവയോടെയാണ് ഈ പ്ലാൻ വരുന്നത്. 111 രൂപയുടെ ഈ പ്ലാനിൽ കോളിങ് നിരക്കുകൾ സെക്കൻഡിന് 2.5 പൈസയാണ്. ലോക്കൽ എസ്എംഎസിന് 1 രൂപയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയുമാണ് എസ്എംഎസ് താരിഫ്. നിശ്ചിത ഡാറ്റ ഉപയോഗ പരിധി പിന്നിട്ടാൽ തുടർന്ന് നിങ്ങളിൽ നിന്ന് ഒരു എംബിക്ക് 50 പൈസ ഈടാക്കും.

ഒറ്റയടിക്ക് കുറഞ്ഞത് 14,000 രൂപവരെ; കിടിലൻ ഓഫറുകളുടെ ഇയർ എൻഡ് സെയിലുമായി ഫ്ലിപ്കാർട്ട്ഒറ്റയടിക്ക് കുറഞ്ഞത് 14,000 രൂപവരെ; കിടിലൻ ഓഫറുകളുടെ ഇയർ എൻഡ് സെയിലുമായി ഫ്ലിപ്കാർട്ട്

ഒരു മാസ റിലയൻസ് ജിയോ പ്ലാൻ

ഒരു മാസ റിലയൻസ് ജിയോ പ്ലാൻ

മൊബൈൽ ഉപഭോക്താക്കൾക്കായി റിലയൻസ് ജിയോയുടെ ഒരു മാസത്തെ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാൻ 259 രൂപയ്ക്ക് ലഭ്യമാണ്. 111 രൂപ പ്ലാനിൽ എയർടെൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇത് എയർടെൽ പ്ലാനിനേക്കാൾ കൂടുതൽ ചെലവേറിയതുമാണ്.

259 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ

റിലയൻസ് ജിയോയുടെ 259 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 100 എസ്എംഎസും ലഭിക്കും. കൂടാതെ, ഉപയോക്താക്കൾക്ക് ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നിവയുൾപ്പെടെ എല്ലാ ജിയോ ആപ്പുകളിലേക്കും സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.

മായമല്ല...മന്ത്രമല്ല; ഐഫോണുകളുടെ ആയുസ് കൂട്ടാനുളള എളുപ്പവഴികൾ | iPhoneമായമല്ല...മന്ത്രമല്ല; ഐഫോണുകളുടെ ആയുസ് കൂട്ടാനുളള എളുപ്പവഴികൾ | iPhone

Best Mobiles in India

English summary
The 111 plan is one of the most affordable prepaid plans from Bharti Airtel. This plan comes with 200MB data, Rs 99 talktime and one month validity. Reliance Jio's Rs 259 monthly prepaid plan offers customers 1.5GB of data, unlimited voice calling, and 100 SMS per day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X