Just In
- 24 min ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- 1 hr ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 9 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 11 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
Don't Miss
- News
ഫോറൻസിക് ഫലം കൂടത്തായി കേസിനെ ബാധിക്കില്ലെന്ന് റിട്ട.എസ്പി കെ.ജി.സൈമൺ; കാരണം ഇത്
- Movies
'നാണം കാരണം സംവിധായകൻ സംവിധാനം ചെയ്യാൻ വന്നില്ല, വൈകി കല്യാണം കഴിച്ചാൽ മതിയെന്നാണ് പറഞ്ഞത്'; മാളവിക
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Finance
ഓഹരി വിറ്റാല്‍ അടുത്ത ദിവസം പണം കീശയിലെത്തും; മ്യൂച്വല്‍ ഫണ്ടില്‍ രണ്ടാം ദിവസവും; മാറ്റങ്ങളറിയാം
- Automobiles
ഉടമകള്‍ സന്തോഷിച്ചാട്ടെ; ഇലക്ട്രിക് വാഹനങ്ങള്‍ ആരോഗ്യത്തിന് നല്ലതെന്ന് പഠനം
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
2 മാസം സൗജന്യമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ വിരോധമുണ്ടോ? ഇല്ലെങ്കിൽ ഈ ഏഷ്യാനെറ്റ് പ്ലാനിനെക്കുറിച്ച് അറിയൂ
രാവിലെ വാട്സ്ആപ്പ് മെസേജുകൾ കണികണ്ടുകൊണ്ട് എണീക്കുന്ന പതിവിലേക്ക് സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെയും മലയാളികൾ എത്തിയിരിക്കുന്ന കാലമാണിത്. കേരളത്തിലെ ഏതാണ്ട് എല്ലാ വീടുകളിലും ഈ പതിവ് കാണാം. ആളുകളുടെ ജീവിത രീതിയിലേക്ക് അത്രമേൽ അടുക്കാനും സ്വാധീനം ചെലുത്താനും ഇന്ന് ഇന്റർനെറ്റി(Internet)ന് കഴിയുന്നു എന്നതിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണ് രാവിലെ തന്നെയുള്ള ഈ സ്മാർട്ട്ഫോൺ പരിശോധന.

ജോലിയുടെ ഭാഗമായും വിനോദത്തിനായും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുമൊക്കെ ഇന്ന് മിക്ക വീടുകളിലും ഇന്റർനെറ്റ് വേണം. ഓരോ ദിവസവും ഇന്റർനെറ്റ് കണക്ഷൻ എടുക്കുന്ന വീടുകളുടെ എണ്ണം കൂടിവരികയുമാണ്. കുടുംബ ബജറ്റിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ചിലവായി ഇന്ന് ഡാറ്റ പ്ലാൻ മാറിയിരിക്കുന്നു. ഇന്റർനെറ്റ് നിലവിൽ ഉപയോഗിക്കുന്നവർക്കും നല്ല ഒരു പ്ലാനോടുകൂടി കണക്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് പ്ലാൻ പരിചയപ്പെടാം.

സാധാരണക്കാർക്കുൾപ്പെടെ താങ്ങാൻ സാധിക്കുന്ന നിരക്കിലുള്ള ബ്രോഡ്ബാൻഡ് പ്ലാൻ ഏഷ്യാനെറ്റ് നൽകിവരുന്നുണ്ട്. അതിൽ സാധാരണ ഒരു വീട്ടാവശ്യത്തിന് അനുയോജ്യമായ പ്ലാൻ ആണ് 125 എംബിപിഎസിന്റെ ബ്രോഡ്‌ബാൻഡ് പ്ലാൻ. അടുത്തിടെ പുതിയ 1 ജിബിപിഎസ് വേഗതയുള്ള ബ്രോഡ്‌ബാൻഡ് പ്ലാനും ഏഷ്യാനെറ്റ് അവതരിപ്പിച്ചിരുന്നു. എങ്കിലും വീടുകളിലെ ഏതാണ്ട് എല്ലാ ആവശ്യങ്ങൾക്കുമായി 125 എംബിപിഎസിന്റെ പ്ലാൻ ധാരാളമാണ്.

വളരെ കുറഞ്ഞ നിരക്കിൽ ഏഷ്യാനെറ്റ് നൽകുന്ന 125 എംബിപിഎസ് വേഗത്തിന്റെ ബ്രോഡ്ബാൻഡ് പ്ലാനിനെപ്പറ്റി വിശദമായി അറിയാം. പ്രതിമാസം 700 രൂപയ്ക്ക് ആണ് 125 എംബിപിഎസ് പ്ലാൻ ഏഷ്യാനെറ്റ് വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞത് 5 മാസത്തേക്കെങ്കിലും പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്കാണ് ഈ നിരക്കിൽ 125 എംബിപിഎസ് ലഭിക്കുക. ഈ പ്ലാനിനായി ഉപഭോക്താവ് നൽകേണ്ട ആകെ മുടക്കേണ്ടത് 3499 രൂപയാണ്.

അഞ്ച് മാസത്തേക്ക് 125 എംബിപിഎസ് വേഗതയിൽ ഡാറ്റനൽകുന്ന 3499 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് ഏറെ ലാഭകരമായൊരു പ്ലാൻ ആണ്. സൗജന്യ ഡ്യുവൽ-ബാൻഡ് റൂട്ടർ ഉൾപ്പെടെയാണ് ഈ തുകയ്ക്ക് ഉപയോക്താവിന് ബ്രോഡ്ബാൻഡ് ഡാറ്റ ലഭിക്കുക. അതിനാൽ റൂട്ടറിനായി അധികമായി തുക ചെലവഴിക്കേണ്ടിവരുന്നില്ല. അതേസമയം ഡാറ്റ ഉപയോഗത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ടോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഏഷ്യാനെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ബ്രോഡ്‌ബാൻഡ് പ്ലാനുകൾ പ്രതിമാസം 3ടിബി മുതൽ 5.5ടിബി വരെ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അതിനാൽ 125 എംബിപിഎസിന്റെ പ്ലാനിലും പ്രതിമാസം കുറഞ്ഞത് 3ടിബി ലഭ്യമാകും. കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും എല്ലാ വിധത്തിലുമുള്ള ഡാറ്റ ഉപയോഗങ്ങൾക്ക് ഈ ഡാറ്റ ധാരാളമാണ്.

വാർഷിക പ്ലാൻ ആണ് ഈ ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് പ്ലാനിന്റെ ഏറ്റവും ആകർഷകമായ ഘടകം. ഏഷ്യാനെറ്റ് ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾ 12 മാസത്തേക്ക് ഈ ഓഫർ തെരഞ്ഞെടുത്താൽ അവർക്ക് 2 മാസത്തെ സേവനം സൗജന്യമായി ലഭിക്കും. അതായത് 12 മാസത്തേക്ക് പണമടച്ച് ഈ പ്ലാൻ തെരഞ്ഞെടുത്താൽ നിങ്ങൾക്ക് മൊത്തം 14 മാസം ഈ ബ്രോഡ്ബാൻഡ് സേവനം ലഭിക്കും. കേരളത്തിൽ മാത്രമാണ് ഏഷ്യാനെറ്റിന്റെ ഈ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാകുക.

ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭിക്കുന്ന 125 എംബിപിഎസ് പ്ലാൻ കൂടാതെ അടുത്തിടെ ഒരു 1ജിബിപിഎസ് പ്ലാൻകൂടി ഏഷ്യാനെറ്റ് അവതരിപ്പിച്ചിരുന്നു. ബി1ജിബിപിഎസ് (B1Gbps) അള്‍ട്രാ സ്പീഡ് ബ്രോഡ്ബാന്‍ഡ് എന്നാണ് പ്ലാനിന്റെ പേര്. കൂടുതൽ ഡേറ്റ അതിവേഗം ഡൗണ്‍ലോഡ് ചെയ്യേണ്ട സന്ദര്‍ഭങ്ങളിലേക്കായി ബി1ജിബിപിഎസ് പ്ലാന്‍ അനുയോജ്യമാണ്. നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ്, ഡിസ്‌നി തുടങ്ങിയവ അടക്കമുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ കാണുമ്പോഴും മികച്ച അനുഭവം നൽകാൻ ഈ പ്ലാനിന് സാധിക്കും. പ്രതിമാസം 2999 രൂപയാണ് ഈ പ്ലാനിനായി മുടക്കേണ്ടിവരിക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470