Just In
- 10 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 15 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 16 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 18 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Sports
IPL: റോയല്സില് ഇവര്ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില് വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- News
ടൂറിസം മേഖലക്കും വന് കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
Data Rates: എവിടെ.. ഇന്ത്യ എവിടെ..? ചായക്കാശിന് മൊബൈൽ ഡാറ്റ നൽകുന്ന രാജ്യങ്ങൾ
മൊബൈൽ ഡാറ്റ പായ്ക്കുകളുടെ താരിഫ് നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ചർച്ചാ വിഷയങ്ങളിൽ ഒന്നാണ്. 5ജി ഓക്ഷൻ നടക്കുന്ന സാഹചര്യത്തിൽ 5ജി പ്ലാനുകൾ ഏത് റേഞ്ചിൽ എത്തുമെന്നതും ആളുകൾ ചർച്ച ചെയ്യുന്നു. 4ജി പ്ലാനുകളെക്കാൾ ഉയർന്ന പ്രൈസ് റേഞ്ചിൽ വരുമെന്നും ഇല്ലെന്നുമുള്ള ആഭിപ്രായങ്ങൾ വിദഗ്ധർ പങ്ക് വയ്ക്കുന്നുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ രാജ്യത്തെ ടെലിക്കോം കമ്പനികൾ താരിഫ് നിരക്കുകൾ ഉയർത്തിയിരുന്നു. സാധാരണക്കാർക്ക് ഓർക്കാപ്പുറത്ത് കിട്ടിയ അടി പോലെയായിരുന്നു നിരക്ക് വർധന (Cheapest Mobile Data Rates).

5ജി നിരക്കുകളെപ്പറ്റി ആലോചിച്ച് തല പുകയ്ക്കുന്നവർക്ക് ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റ നൽകുന്ന അഞ്ച് രാജ്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ. അക്കൂട്ടത്തിൽ നമ്മുടെ രാജ്യം ഉണ്ടോ ഇല്ലയോ എന്നും ഇനി ഉണ്ടെങ്കിൽ എത്രാമതാണെന്നും ഒന്ന് ഊഹിക്കാമോ? ആദ്യ അഞ്ചിൽ പോയിട്ട് 50ൽ പോലും ഉണ്ടാകില്ലെന്ന് ചിലരെങ്കിലും ചിന്തിച്ചിരിക്കാം.

എന്നാൽ അങ്ങനെയല്ല കാര്യം. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റ നൽകുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉണ്ട്. കേബിൾ.കോ.യുകെയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഡാറ്റയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്ന രാജ്യങ്ങളിൽ എത്രാമതാണ് ഇന്ത്യയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

കേബിൾ.കോ.യുകെ പുറത്ത് വിട്ട എറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റ ഓഫർ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 233 രാജ്യങ്ങൾ ഉള്ള പട്ടികയിലാണ് ഇന്ത്യ 5ാം സ്ഥാനത്ത് വന്നിരിക്കുന്നത്. 233 രാജ്യങ്ങളിൽ ഒരു ജിബി ഡാറ്റയ്ക്ക് ഈടാക്കുന്ന വിലയ്ക്ക് അനുസരിച്ചാണ് റിപ്പോർട്ടിൽ രാജ്യങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്.

കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭിക്കുന്ന രാജ്യങ്ങൾ
പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇസ്രയേലാണ് ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റ സേവനങ്ങൾ ഓഫർ ചെയ്യുന്നത്. ഒരു ജിബി ഡാറ്റയ്ക്ക് വെറും 0.04 ഡോളറാണ് ഇസ്രയേലിലെ നിരക്ക്. അതായത് ഏകദേശം 3 രൂപ 20 പൈസ. യൂറോപ്യൻ രാജ്യമായ ഇറ്റലിയാണ് കുറഞ്ഞ നിരക്കിൽ ഡാറ്റ ഓഫർ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉള്ളത്.

ഒരു ജിബി ഡാറ്റയ്ക്ക് വെറും 0.12 ഡോളറാണ് ഇറ്റലിയിൽ ചിലവ് വരുന്നത്. ഇന്ത്യൻ രൂപയിൽ പറയുമ്പോൾ ഏകദേശം 9 രൂപ 59 പൈസ. ഇസ്രയേലിലെ നിരക്കിനെക്കാളും മൂന്നിരട്ടി നിരക്കിലാണ് ഇറ്റലിയിൽ ഒരു ജിബി ഡാറ്റയ്ക്ക് ചിലവ് വരുന്നത്. എന്നാൽ തന്നെയും ഇന്ത്യൻ കറൻസിയിൽ ഏകദേശം10 രൂപയിൽ താഴെ മാത്രമാണ് ഇറ്റലിയിൽ ഒരു ജിബി ഡാറ്റയുടെ വില എന്നതാണ് സവിശേഷത.

യൂറോപ്പിലെ കുഞ്ഞൻ രാജ്യങ്ങളിൽ ഒന്നായ സാൻ മറിനോയാണ് കുറഞ്ഞ നിരക്കിൽ ഡാറ്റ ഓഫർ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഉള്ളത്. 0.14 ഡോളറാണ് സാൻ മറിനോയിൽ ഒരു ജിബി ഡാറ്റയ്ക്ക് ഈടാക്കുന്നത്. ഇന്ത്യൻ കറൻസിയിൽ 11.19 രൂപ മാത്രമാണ് ഈ ചെറിയ രാജ്യത്ത് ഒരു ജിബി ഡാറ്റയ്ക്ക് ചിലവ് വരുന്നതെന്ന് ആലോചിക്കണം.

ദക്ഷിണ പസഫികിലെ ദ്വീപ് രാഷ്ട്രമായ ഫിജിയാണ് കുറഞ്ഞ നിരക്കിൽ ഒരു ജിബി ഡാറ്റ നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് ഉള്ളത്. 0.15 ഡോളറാണ് ( ഏകദേശം 11.99 രൂപ ) ഫിജിയിൽ ഒരു ജിബി ഡാറ്റയ്ക്ക് ഈടാക്കുന്നത്. ഇന്ത്യയെപ്പോലെ തന്നെ ഫിജിയും പഴയൊരു ബ്രിട്ടീഷ് കോളനിയാണ്. 1970ലാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്.

ഇന്ത്യ
കുറഞ്ഞ നിരക്കിൽ ഡാറ്റ ഓഫർ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് നമ്മുടെ രാജ്യം. 13.59 രൂപയാണ് ഇന്ത്യയിൽ ഒരു ജിബി ഡാറ്റയ്ക്ക് ചിലവ് വരുന്നത് ( കേബിൾ.കോ.യുകെ റിപ്പോർട്ട് പ്രകാരം ). കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭിക്കുന്ന രാജ്യങ്ങളെക്കുറിച്ച് മനസിലായ സ്ഥിതിയ്ക്ക് ഏറ്റവും കൂടിയ നിരക്കിൽ ഡാറ്റ നൽകുന്ന അഞ്ച് രാജ്യങ്ങളെക്കുറിച്ച് കൂടിയറിയാം.

ഏറ്റവും കൂടിയ നിരക്കിൽ ഡാറ്റ ലഭിക്കുന്ന രാജ്യങ്ങൾ കൂടിയറിയാം
സൌത്ത് അറ്റ്ലാന്റിക്കിലെ ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറി ആയ സെന്റ് ഹെലീന ദ്വീപിലാണ് ഒരു ജിബി ഡാറ്റയ്ക്ക് ലോകത്ത് തന്നെ ഏറ്റവും കൂടിയ നിരക്ക് ഈടാക്കുന്നത്. 41.06 ഡോളർ നൽകിയാലാണ് സെന്റ് ഹെലീനയിൽ ഒരു ജിബി ഡാറ്റ ലഭിക്കുന്നത്. ഏകദേശം 3,323.92 ഇന്ത്യൻ രൂപ നൽകിയാൽ മാത്രമാണ് സെന്റ് ഹെലീനയിൽ ഒരു ജിബി ഡാറ്റ ലഭിക്കുന്നത് എന്ന് ഓർക്കണം.

ഏറ്റവും കൂടിയ നിരക്കിൽ ഡാറ്റ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാമത് ഉള്ളതും മറ്റൊരു ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറി തന്നെയാണ്. സൌത്ത് അറ്റലാന്റിക്കിലെ ഫാൽക്കലൻഡ് ദ്വീപാണ് ഇത്. 38.45 ഡോളർ, ഇന്ത്യൻ കറൻസിയിൽ ഏകദേശം 3,072.11 രൂപ നിരക്കിലാണ് ഫാൽക്കലൻഡ് ദ്വീപിൽ ഒരു ജിബി ഡാറ്റ ലഭിക്കുന്നത്.

ഏറ്റവും കൂടിയ നിരക്കിൽ ഡാറ്റ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ആഫ്രിക്കൻ ദ്വീപ് രാജ്യമായ സാവോ ടോം ആൻഡ് പ്രിൻസിപെയാണ് ഉള്ളത്. 29.49 ഡോളർ നിരക്കിലാണ് സാവോ ടോം ആൻഡ് പ്രിൻസിപെയിൽ ഒരു ജിബി ഡാറ്റ ലഭ്യമാക്കുന്നത്. ഇന്ത്യൻ കറൻസിയിൽ എകദേശം 2,356.21 രൂപ വരും ഇത്.

ന്യൂസിലൻഡ് ടെറിട്ടറിയായ ടോക്‌ലൗ, പശ്ചിമേഷ്യൻ രാജ്യമായ യെമൻ തുടങ്ങിയ രാജ്യങ്ങളാണ് ഈ പട്ടികയിൽ ഇനിയുള്ളത്. ഒരു ജിബി ഡാറ്റയ്ക്ക് യഥാക്രമം 17.88 ഡോളർ ( ഇന്ത്യൻ കറൻസിയിൽ 1,428.59 രൂപ ), 16.58 ഡോളർ ( ഇന്ത്യൻ കറൻസിയിൽ 1,324.72 രൂപ ) എന്നിങ്ങനെയാണ് ഈ രാജ്യങ്ങളിൽ ചിലവ് വരുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470