Home
News

ഗൂഗിള്‍ ക്രോം ബ്രൗസറിലൂടെ വെബ്‌സൈറ്റ്‌ ലോഡിങ്‌ സ്‌പീഡ്‌ പരിശോധിക്കാം

By Archana V

ബ്ലോഗിങ്‌, ചെറുകിട ബിസിനസ്സ്‌ തുടങ്ങി ഓണ്‍ലൈനില്‍ ചെയ്യുന്ന എന്ത്‌ കാര്യങ്ങള്‍ക്കും 'പേജ്‌ ലോഡിങ്‌ ' വളരെ പ്രധാനമാണ്‌. ഉപയോക്താക്കളെ നിലനിര്‍ത്തണം എന്നുണ്ടെങ്കില്‍ നിങ്ങളുടെ പേജ്‌ലോഡിങ്‌ വേഗത മികച്ചതാണന്ന്‌ ഉറപ്പ്‌ വരുത്തേണ്ടതുണ്ട്‌.

ഗൂഗിള്‍ ക്രോം ബ്രൗസറിലൂടെ വെബ്‌സൈറ്റ്‌ ലോഡിങ്‌ സ്‌പീഡ്‌ പരിശോധിക്കാം

മൂന്ന്‌ സെക്കന്‍ഡിനുള്ളില്‍ ലോഡ്‌ ആകാത്ത വെബ്‌സൈറ്റുകള്‍ ആളുകള്‍ ഉപേക്ഷിക്കും എന്നതാണ്‌ വാസ്‌തവം. സേര്‍ച്ച്‌ എന്‍ജിന്‍ റാങ്കിങിലും മികച്ച ഉപയോക്ത അുഭവം നിലനിര്‍ത്തുന്നതിലും ലോഡിങ്‌ സമയം വളരെ പ്രധാനമാണ്‌.

മറ്റ്‌ വെബ്‌സൈറ്റുകളുടെ വേഗത പരിശോധിക്കണം എന്നുണ്ടെങ്കില്‍ അതിന്‌ കഴിയും. നിങ്ങളുടെ ഐഎസ്‌പി ലഭ്യമാക്കുന്ന ബാന്‍ഡ്‌ വിഡ്‌ത്തിന്റെ നിലവാരത്തെയാണ്‌ അടിസ്ഥാനപരമായി ലോഡിങ്‌ സ്‌പീഡ്‌ ആശ്രയിക്കുന്നത്‌.

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ പേജിന്റെ ലോഡിങ്‌ സ്‌പീഡ്‌ പരിശോധിക്കണം എന്നുണ്ടെങ്കില്‍ താഴെപറയുന്ന കാര്യങ്ങള്‍ ചെയ്യുക

സ്റ്റെപ്‌ 1

വെബ്‌സൈറ്റിന്റെ വേഗതം അറിയണം എന്നുണ്ടെങ്കില്‍ ആദ്യം വേണ്ടത്‌ ഗൂഗിള്‍ ക്രോം ബ്രൗസറിലെ ഹിസ്‌റ്ററിയും കാഷെയും പൂര്‍ണമായും മായ്‌ച്ചു കളയണം. എങ്കില്‍ മാത്രമെ കൃത്യമായ ലോഡിങ്‌ സ്‌പീഡ്‌ ലഭ്യമാകു.

ഇതിനായി സെറ്റിങ്‌സിലെ ഹിസ്‌റ്ററിയില്‍ പോയി ക്ലിയര്‍ ബ്രൗസിങ്‌ ഡേറ്റയില്‍ ക്ലിക്‌ ചെയ്യുക.

സ്‌റ്റെപ്‌ 2

അതിന്‌ ശേഷം "Empty the cache " ബോക്‌സ്‌ പരിശോധിച്ച്‌ " clear browsing data" എന്നതില്‍ ക്ലിക്‌ ചെയ്യുക.

സ്‌റ്റെപ്‌ 3

ഇന്‍കോഗ്നിറ്റോ മോഡിലും നിങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ സ്‌പീഡ്‌ പരിശോധിക്കാവുന്നതാണ്‌, ഇതില്‍ കുക്കീസും കാഷെയും ഉപയോഗിക്കില്ല. ഇതിനായി Ctrl+Shift+N ക്ലിക്‌ ചെയ്‌ത്‌ ഇന്‍കോഗ്നിറ്റോ ആക്‌റ്റിവേറ്റ്‌ ചെയ്യണം.

സ്‌റ്റെപ്‌ 4

ഒരിക്കല്‍ കാഷെ ഡിലീറ്റ്‌ ചെയ്‌ത്‌ കഴിഞ്ഞാല്‍ , Ctrl+Shift+C ക്ലിക്‌ ചെയ്‌ത്‌ ക്രോമിന്റെ കണ്‍സോള്‍ ടൂള്‍സ്‌ ഓപ്പണ്‍ ചെയ്യുക. ഇതിലെ "Network"ല്‍ ക്ലിക്‌ ചെയ്യുക.

സ്റ്റെപ്‌ 5

ഇനി ഡൊമെയ്‌ന്‍ സ്‌പേസില്‍ ഡൊമെയ്‌ന്റെ പേര്‌ എഴുതണം. അതിന്‌ ശേഷം എന്ററില്‍ ക്ലിക്‌ ചെയ്‌താല്‍ പേജ്‌ ലോഡ്‌ ചെയ്യാന്‍ എടുക്കുന്ന സമയം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വെബ്‌പേജ്‌ നല്‍കാന്‍ തുടങ്ങും. ടൈംലൈന്‍ ടാബില്‍ ഓരോന്നും ലോഡ്‌ ചെയ്യാന്‍ എടുക്കുന്ന സമയം എത്രയാണന്ന്‌ നിങ്ങള്‍ക്ക്‌ പരിശോധിക്കാം

Best Mobiles in India

English summary
When it comes to personal blogging, small-scale business or other online stuff, the factor called 'Page loading' is very important. If in case, you want to check the loading speed of the page in Google Chrome browser, do follow the steps below.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X