ഇന്ത്യയില്‍ ആദ്യമായി ഗൂഗിള്‍ ഗ്ലാസിലൂടെ ശസ്ത്രക്രിയ തത്സമയം സംപ്രേഷണം ചെയ്തു

Posted By:

ഗൂഗിള്‍ ഗ്ലാസിന്റെ സഹായത്തോടെ ഇന്ത്യയില്‍ ആദ്യമായി ശസ്ത്രക്രിയ തത്സമയം സംപ്രേഷണം ചെയ്തു. ചെന്നൈ ലൈഫ്‌ലൈന്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ട് ഹെര്‍ണിയ ശസ്ത്രക്രിയകളാണ് തല്‍സമയം സംപ്രേഷണം ചെയ്തത്.

ശരീരത്തില്‍ കണ്ണടപോലെ ധരിക്കാവുന്ന കമ്പ്യൂട്ടറാണ് ഗൂഗിള്‍ ഗ്ലാസ്. ഔദ്യോഗികമായി ഇതുവരെ വിപണിയിലിറങ്ങളിയിട്ടില്ലെങ്കിലും പരീക്ഷണത്തിനായി 2000 ഗ്ലാസുകള്‍ ഗൂഗിള്‍ ഇന്ത്യയില്‍ വിവിധ ഭാഗങ്ങളിലായി നല്‍കിയിരുന്നു. ഇതിലൊന്നാണ് ലൈഫ്‌ലൈന്‍ ആശുപത്രിയില്‍ ഉപയോഗിച്ചത്.

ഇന്ത്യയില്‍ ആദ്യമായി ഗൂഗിള്‍ ഗ്ലാസിലൂടെ ശസ്ത്രക്രിയ തത്സമയം സംപ്രേഷണം

ശസ്ത്രക്രിയ നടത്തുന്ന സംഘത്തിന്റെ തലവന്‍ ഡോ. ജെ.എസ്. രാജ്കുമാറാണ് ഗൂഗിള്‍ ഗ്ലാസ് ധരിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ശസ്ത്രക്രിയ തല്‍സമയം വീക്ഷിച്ചു.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഒരേസമയം ശസ്ത്രക്രിയ നടത്താനും വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്താനും ഉപകരണത്തിലൂടെ സാധിച്ചുവെന്ന് ഡോ രാജ്കുമാര്‍ പറഞ്ഞു. ഒരുവേള ഇത്തരമൊരു ഉപകരണം ധരിച്ചിരുന്നതായി പോലും അനുഭവപ്പെട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശസ്ത്രക്രിയ മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അത് അവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ഈ ഉപകരണം ഏറ്റവും സഹായകരമാണെന്ന് വിവിധ ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടു. അതോടൊപ്പം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമാണ്. അവരുടെ പ്രൊഫസറുടെ കണ്ണുകളിലൂടെ ശസ്ത്രക്രിയ തത്സമയം കാണാന്‍ കഴിയുകയാണ് ഗുഗിള്‍ ഗ്ലാസിലൂടെ സാധ്യമാവുന്നത്. ഇത് മികച്ച കാര്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ശസ്ത്രക്രിയ നടത്തുന്ന സമയത്തുതന്നെ രോഗിയുടെ എക്‌സ് റേ, എം.ആര്‍.ഐ. എന്നിവയും ആവശ്യമെങ്കില്‍ ഡോക്ടര്‍ക്ക് ഗൂഗിള്‍ ഗ്ലാസിലൂടെ പരിശോധിക്കാന്‍ സാധിക്കും. ദൂരെയുള്ള വിദഗ്ധ ഡോക്ടര്‍മാരുമായി തത്സമയം ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ തേടാനും കഴിയും. മെഡിക്കല്‍ രംഗത്ത് ഇതൊരു മാറ്റത്തിനു തന്നെ വഴിവയ്ക്കുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

ശബ്ദ നിയന്ത്രണത്തിലൂടെ ഫോട്ടോകളും വീഡിയോകളും എടുക്കാനും ഗൂഗിള്‍ ഗ്ലാസില്‍ സംവിധാനമുണ്ട്. അതേസമയം സാങ്കേതികമായി ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതായും ഡോക്ടര്‍മാര്‍ അറിയിച്ചു. വൈഫൈ കണക്ഷനിലെ പ്രശ്‌നങ്ങളും ഉപകരണത്തിന്റെ ബാറ്ററി പെട്ടെന്ന് തീരുന്നതും പ്രയാസമുണ്ടാക്കി.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot