പബ്ജി ഭ്രാന്തിൽ കൊല്ലാനും മരിക്കാനും തയ്യാറാകുന്ന കുരുന്നുകൾ; വേണോ നമ്മുക്കീ മരണക്കളി?

|

പബ്ജി ഗെയിമിൽ തോറ്റതിന് നേരിട്ട പരിഹാസം നേരിടാൻ കഴിയാതെയാണ് ആന്ധ്രപ്രദേശിലെ 15 വയസുകാരൻ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. മച്ചിലിപട്ടണം എന്ന ചെറു നഗരത്തിൽ പിതാവിന്റെ കുടുംബത്തോടൊപ്പം അവധിക്കാലം ചിലവഴിക്കുകയായിരുന്ന കുട്ടിയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിൽ പബ്ജിയിൽ തോറ്റതിന് കുട്ടിയെ കസിൻസ് കളിയാക്കിയിരുന്നു. പിന്നാലെ ഗെയിം കളിക്കുന്നതിൽ നിന്നും 15കാരനെ പിതാവ് വിലക്കുകയും ചെയ്തു. ഉറങ്ങാൻ കിടന്ന കുട്ടിയെ പിറ്റേ ദിവസം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

 

ആത്മഹത്യ

പൊലീസ് പറയുന്നതിന് അനുസരിച്ച് അർധ സഹോദരങ്ങളുടെ പരിഹാസത്തിന് പിന്നാലെ ഗെയിമിൽ നിന്നും പിതാവ് വിലക്കുക കൂടി ചെയ്തത് കുട്ടിയെ വലിയ രീതിയിൽ അസ്വസ്ഥനാക്കി. അത്താഴത്തിന് ശേഷം മുറിയിൽ കയറിയ 15കാരൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ഞായറാഴ്ച രാവിലെ വാതിലിൽ മുട്ടിയപ്പോൾ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഐഫോണിനെ പോലും വെല്ലുവിളിച്ച നത്തിങ് ഫോൺ (1) സ്മാർട്ട്ഫോൺ വിപണിയിലേക്ക്ഐഫോണിനെ പോലും വെല്ലുവിളിച്ച നത്തിങ് ഫോൺ (1) സ്മാർട്ട്ഫോൺ വിപണിയിലേക്ക്

മൊബൈൽ

15കാരൻ കൂടുതൽ സമയവും മൊബൈൽ ഫോണിൽ ഗെയിം കളിക്കുകയാണ് ചെയ്യുന്നതെന്ന് വീട്ടുകാർ പറയുന്നു. മരിച്ച കുട്ടിയുടെ അമ്മയും അച്ഛനും വേർപിരിഞ്ഞവരാണ്. അമ്മ മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിനെ സമീപിച്ചിട്ടുണ്ട്. അമ്മയുടെ പരാതിയിൽ സിആർപിസി സെക്ഷൻ 174 പ്രകാരം ദുരൂഹ മരണത്തിന് പൊലീസ് കേസ് ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

പബ്ജിയെന്ന മരണക്കെണി
 

പബ്ജിയെന്ന മരണക്കെണി

ആത്മഹത്യയ്ക്ക് അപ്പുറത്തേക്കുള്ള മരണ കാരണങ്ങൾ കണ്ടെത്തിയാലും മരിച്ച 15കാരന്റെ പബ്ജി അഡിക്ഷൻ ചർച്ച ചെയ്യപ്പെടുക തന്നെ വേണം. എപ്പോഴും ഗെയിം കളിക്കുകയും അതിൽ തോറ്റതിൽ അതിയായി വിഷമിക്കുകയും ചെയ്യുന്ന കുട്ടികളുടെ മാനസികാവസ്ഥ വളരെ അപകടം പിടിച്ചതാണ്. ഗെയിം തോറ്റതിന് പിന്നാലെയുണ്ടായ സഹോദരങ്ങളുടെ പരിഹാസം, അതിന് പിന്നാലെ ഗെയിം ഉപയോഗിക്കുന്നതിൽ നിന്നും പിതാവിന്റെ വിലക്ക് ഇത്രയും നിസാര കാര്യങ്ങൾ പോലും നമ്മുടെ കുട്ടികളുടെ മനോനില തകർക്കുകയാണ്. സ്വന്തം ജീവനൊടുക്കുക എന്നതിന് അപ്പുറത്തേക്ക് ചിന്തിക്കാൻ പോലും നമ്മുടെ കൌമാരക്കാർക്ക് കഴിയാതെ പോകുന്നത് എന്ത് കൊണ്ട് ആകാമെന്നതും ചർച്ച ചെയ്യപ്പെടണം.

ആധാർ കേന്ദ്രങ്ങളിലേക്ക് പോകേണ്ടി വരില്ല; ആധാർ സേവനങ്ങൾ വീട്ടിലെത്തിക്കാൻ യുഐഡിഎഐആധാർ കേന്ദ്രങ്ങളിലേക്ക് പോകേണ്ടി വരില്ല; ആധാർ സേവനങ്ങൾ വീട്ടിലെത്തിക്കാൻ യുഐഡിഎഐ

അമ്മയെക്കൊന്ന പബ്ജി ഭ്രാന്ത്

അമ്മയെക്കൊന്ന പബ്ജി ഭ്രാന്ത്

ദിവസങ്ങൾക്ക് മുമ്പാണ് പബ്ജിയുമായി ബന്ധപ്പെട്ട മറ്റൊരു മരണം രാജ്യത്തെയാകെ നടുക്കിയത്. ലഖ്നൌവിൽ പബ്ജി കളിക്കുന്നതിൽ നിന്നും വിലക്കിയതിന് സ്വന്തം അമ്മയെ 16 വയസുള്ള മകൻ വെടി വച്ച് കൊന്നു. സൈനിക ഉദ്യോഗസ്ഥനായ അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ് മകൻ അമ്മയെ കൊന്നത്. കൊലപാതകത്തിന് ശേഷം അനിയത്തിയെ മറ്റൊരു റൂമിൽ പൂട്ടിയിടുകയും ചെയ്തു.

അമ്മ

3 ദിവസം ലഖ്‌നൗവിലെ പിജിഐ ഏരിയയിലെ അൽഡികോ കോളനിയിലെ വീട്ടിൽ അമ്മയുടെ മൃതദേഹം കുട്ടി ഒളിപ്പിച്ച് വയ്ക്കുകയും ചെയ്തു. ദുർഗന്ധം പുറത്തറിയാതിരിക്കാൻ മുറിക്കുള്ളിൽ റൂം ഫ്രഷ്നർ സ്പ്രേ ചെയ്യുകയും ചെയ്തു. മൃതദേഹം മറവ് ചെയ്യാൻ തന്റെ സുഹൃത്തുക്കൾക്ക് 5,000 രൂപ വാഗ്ദാനം ചെയ്തതായും ഇത് കൂട്ടുകാ‍‍ർ നിരസിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

സ്മാർട്ട് അല്ലെങ്കിലും കിടിലൻ തന്നെ; ഇന്ത്യയിലെ ഈ വർഷത്തെ മികച്ച ഫീച്ചർ ഫോണുകൾസ്മാർട്ട് അല്ലെങ്കിലും കിടിലൻ തന്നെ; ഇന്ത്യയിലെ ഈ വർഷത്തെ മികച്ച ഫീച്ചർ ഫോണുകൾ

പൊലീസ്

പിന്നീട് അമ്മ കൊല്ലപ്പെട്ടതായി അച്ഛനെ അറിയിച്ച കുട്ടി വീട്ടിലെത്തിയ ഇലക്ട്രീഷ്യനാണ് കൊലപാതകം നടത്തിയതെന്ന കഥ മെനഞ്ഞ് പൊലീസിനെ വഴി തെറ്റിക്കാനും ശ്രമിച്ചു. സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം പുറത്ത് വന്നത്. പബ്ജി കളിക്കുന്നതിൽ നിന്നും വിലക്കിയതാണ് 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്താൻ കാരണമെന്നും പൊലീസ് പറഞ്ഞു. കുട്ടി പബ്ജിക്ക് അടിമയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

വികൃതമാക്കപ്പെടുന്ന കുരുന്ന് മനസുകൾ

വികൃതമാക്കപ്പെടുന്ന കുരുന്ന് മനസുകൾ

ഗെയിം കളിക്കാൻ കഴിയാത്തത് സ്വന്തം അമ്മയെ കൊലപ്പെടുത്താൻ ഉള്ള കാരണമായി വരെ മാറുന്ന മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് ഇവിടെ കാണേണ്ടത്. വെർച്വൽ ലോകത്തെ ഗെയിം അവതാറുകളെ കൊല്ലുന്നത് പോലെ വളരെയെളുപ്പം സ്വന്തം അമ്മയെ കൊല്ലാനും കുട്ടിക്ക് കഴിഞ്ഞു. മൂന്ന് ദിവസം അനിയത്തിയെ പൂട്ടിയിടുക, രക്തം വാർന്ന് തളം കെട്ടിയ മൃതദേഹത്തോടൊപ്പം കഴിയുക, ദുർഗന്ധം മറയ്ക്കാൻ റൂം ഫ്രഷ്നർ ഉപയോഗിക്കുക, കഥ മെനയുക എന്നിവയെല്ലാം ചെയ്ത തെറ്റ് മറയ്ക്കാനും രക്ഷപ്പെടാനും ഉള്ള കുട്ടിയുടെ പ്രവണതയുടെ ഭാഗമാണ്.

കൊവിഡ് ബൂസ്റ്റർ വാക്സിൻ സെന്ററുകൾ ഓൺലൈൻ ആയി കണ്ടെത്താംകൊവിഡ് ബൂസ്റ്റർ വാക്സിൻ സെന്ററുകൾ ഓൺലൈൻ ആയി കണ്ടെത്താം

അപകട സൂചനകൾ അവഗണിക്കപ്പെട്ടോ?

അപകട സൂചനകൾ അവഗണിക്കപ്പെട്ടോ?

നിരവധി വിദഗ്ധർ ഓൺലൈൻ ആക്ഷൻ ഗെയിമുകളുമായി ബന്ധപ്പെട്ട് ഉള്ള മാനസിക ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വെർച്വൽ ലോകത്തേക്ക് മാത്രം ചുരുങ്ങുന്ന കുരുന്നുകൾ യഥാർഥ ജീവിതത്തിൽ പരാജയപ്പെടുമെന്നും മുന്നറിയിപ്പുകൾ വന്നിട്ടുണ്ട്. വീട്ടുകാർ ഗെയിം / മൊബൈൽ യൂസേജ് വിലക്കുന്നത് ആത്മഹത്യ ചെയ്യാനുള്ള കാരണമായി കുട്ടികൾ കാണുന്നതും ഇതിനുള്ള തെളിവാണ്.

മാർച്ച്

കഴിഞ്ഞ മാർച്ച് മാസത്തിൽ മുംബൈ താനെയിൽ ഉണ്ടായ കൊലപാതകവും പബ്ജി അഡിക്ഷന്റെ ഉദാഹരണമാണ്. പബ്ജി കളിക്കുന്നതിനിടെ ഉണ്ടായ ശത്രുതയാണ് അന്ന് യുവാവിന്റെ ജീവൻ കവർന്നത്. വർത്തക് നഗറിലെ സഹിൽ ജാദവിനെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് സുഹൃത്തുക്കളാണ് കൊലപാതകം നടത്തിയത്. ഇതിൽ രണ്ട് പേർ പ്രായപൂർത്തി ആകാത്തവർ ആണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

കമ്മീഷനും കൈമണിയുമില്ല; ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കാം, അറിയേണ്ടതെല്ലാംകമ്മീഷനും കൈമണിയുമില്ല; ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കാം, അറിയേണ്ടതെല്ലാം

പബ്ജി സ്പിൻ ഓഫുകൾ

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ ഗെയിമുകളിലൊന്നാണ് പബ്ജി സ്പിൻ ഓഫുകൾ. ചൈനീസ് ആപ്പുകളുമായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യഥാർഥ പബ്ജി ഗെയിം 2020 സെപ്റ്റംബറിൽ രാജ്യത്ത് നിരോധിച്ചിരുന്നു. പിന്നാലെ ബാറ്റിൽ ഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ( ബിജിഎംഐ ), പബ്ജി ന്യൂ സ്റ്റേറ്റ് തുടങ്ങിയ സ്പിൻ ഓഫുകൾ രാജ്യത്ത് അവതരിപ്പിക്കപ്പെട്ടു. ഇവ മാത്രമല്ല ഫ്രീഫയർ പോലെയുള്ള മറ്റ് ബാറ്റിൽ റോയൽ ഗെയിമുകളും വലിയ അഡിക്ഷൻ സൃഷ്ടിക്കുന്ന ഗെയിമുകളാണ്.

Best Mobiles in India

English summary
The mental state of children who are always playing PUBG and are extremely worried about losing the game is very dangerous. Even trivial things are upsetting our children. We also need to discuss why our teens may not even be able to think beyond committing suicide

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X