5ജി അധിഷ്ഠിത 'സ്മാര്‍ട്ട് ഹൈവേ'യുമായി ചൈന; ഓട്ടോമാറ്റിക് ടോള്‍ ബുത്ത്, സെല്‍ഫ് ഡ്രൈവിംഗ് കാര്‍ എന്നിവയുണ്ടാകും

|

5ജിയുടെ വരവോടെ ഉണ്ടാകാന്‍പോകുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്കെല്ലാം ധാരണയുണ്ട്. ഒരുപാടു മാറ്റങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റിലൂടെ നിങ്ങളേവരും വായിച്ചിട്ടുമുണ്ടാകാം. സാങ്കേതിക രംഗത്ത് വലിയ മാറ്റങ്ങളാകും 5ജിയുടെ വരവോടെയുണ്ടാവുക. സ്മാര്‍ട്ട് സിറ്റികള്‍ രൂപംകൊള്ളും ഡ്രൈവറില്ലാത്ത കാറുകള്‍ നിരത്തിലോടും അങ്ങനെ നീളുന്നു നിര.

 

 5ജി സ്മാര്‍ട്ട് ഹൈവേ

5ജി സ്മാര്‍ട്ട് ഹൈവേ

ചൈന ഒരുമുഴം മുമ്പേതന്നെ 5ജിയെ വരവേല്‍ക്കാനുള്ള പണികള്‍ ആരംഭിച്ചുകഴിഞ്ഞു. ലോകത്തിലെ ആദ്യ 5ജി സ്മാര്‍ട്ട് ഹൈവേയുടെ പണി തുടങ്ങാനിരിക്കുകയാണ് ചൈന. സെല്ലുലാര്‍ നെറ്റ്വര്‍ക്ക് അധഇഷഅഠിത യാത്രയാണ് സ്മാര്‍ട്ട് ഹൈവേയിലൂടെ ലഭിക്കുക. ചൈനയിലെ വുഹാനില്‍ സ്മാര്‍ട്ട് ഹൈവേയുടെ പണി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

5ജി സേവനം

5ജി സേവനം

ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ചൈന മൊബൈലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ കമ്പനി തന്നെയാണ് രാജ്യത്ത് 5ജി സേവനം കൊണ്ടുവരാനൊരുങ്ങുന്നതും. 5ജി സേവനം വരുന്നതോടെ മനുഷ്യരുടെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ടോള്‍ സ്റ്റേഷന്‍, കൃതൃമബുദ്ധി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ എന്നിവ വേഗത്തില്‍ സാധ്യമാകും.

 ഏറ്റവും വലിയ നേട്ടം
 

ഏറ്റവും വലിയ നേട്ടം

ഡ്രൈവറില്ലാ കാറുകളാണ് വരാന്‍പോകുന്ന ഏറ്റവും വലിയ നേട്ടം. ചൈനയെ സംബന്ധിച്ച് ഇത് അവശ്യവുമാണ്. എല്‍ജി യുപ്ലസ്, സാസംഗ് അടക്കമുള്ള കമ്പനികള്‍ നേരത്തെ തന്നെ സെല്‍ഫ് ഡ്രൈവിംഗ് കാറില്‍ 5ജി സപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സ്മാര്‍ട്ട് ഹൈവേയില്‍ ആളില്ലാ കാറോടിക്കുന്നത് ചൈനാ മൊബൈലിന്റെ സഹായത്തോടെയാകും. ഇതിനായുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

ആധാർ ചോർച്ച വീണ്ടും: 67 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നുആധാർ ചോർച്ച വീണ്ടും: 67 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു

Best Mobiles in India

Read more about:
English summary
China Is Building A 5G Connected 'Smart Highway' That Will Support Automatic Toll Booths, Self Driving Cars And More

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X