ഐഫോണ്‍ ഗ്യാസ് സ്റ്റൗവ് വില്പനക്ക്

Posted By: Super

ഐഫോണ്‍ ഗ്യാസ് സ്റ്റൗവ് വില്പനക്ക്

 

ആപ്പിള്‍ ഐഫോണ്‍ ഗ്യാസ് സ്റ്റൗവ് വില്പനക്കെത്തി. ചൈനയാണ് ഇതിന്റെ വിപണി. ഈ ഉത്പന്നത്തില്‍ ആപ്പിളിന് യാതൊരു പങ്കുമില്ലെന്നറിയുക. ഗ്യാസ് സ്റ്റൗ നിര്‍മ്മാതാക്കളായ ഒരു ചൈനീസ് കമ്പനിയാണ് അതിന്റെ 700ഓളം ഗ്യാസ് സ്റ്റൗവുകളില്‍ ആപ്പിള്‍ ലോഗോയും ഐഫോണ്‍ എന്ന പേരും നല്‍കി വില്പനക്കെത്തിച്ചിരിക്കുന്നത്.

ഗ്യാസ് സ്റ്റൗവിന്റെ മുന്‍ഭാഗത്തായാണ് ലോഗോയും പേരും കാണാനാകുക. ആപ്പിളിന്റെ വ്യാജ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ ചൈനയിലെ ഏറ്റവും പുതിയ വാര്‍ത്തയാണ് ഈ സ്റ്റൗ. ഐഫോണ്‍ പേര് നല്‍കി ഉത്പന്നം ചൂടപ്പം പോലെ വിറ്റഴിക്കുകയാണ് ക്മ്പനിയുടെ ലക്ഷ്യമെന്ന് കരുതുന്നു.

ചൈനയില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്തകളൊന്നും ആപ്പിളിനെ സംബന്ധിച്ച് നല്ലതല്ല. കാരണം ഇതിന് മുമ്പ് ടെക് ഭീമന്‍ അറിയാതെ എത്ര വ്യാജ ആപ്പിള്‍ സ്റ്റോറുകളാണ് ഗാഡ്ജറ്റുകള്‍ വില്പന നടത്തിയത്. ഒടുവില്‍ ഒരു ബ്ലോഗില്‍ നിന്നാണ് ആപ്പിളും ലോകവും ഈ വാര്‍ത്ത അറിഞ്ഞത്. അതു വരെ ഒറിജിനല്‍ സ്‌റ്റോറിനെ പോലും തോല്‍പിക്കുന്ന രീതിയിലായിരുന്നു വ്യാജ സ്റ്റോറുകളുടെ സെറ്റ് അപ്.

ചൈനയില്‍ ഒറിജിനല്‍ ഉത്പന്നങ്ങള്‍ ഇറക്കും മുമ്പ് തന്നെ ആപ്പിള്‍ വ്യാജന്മാര്‍ എത്താറുണ്ടെന്നത് കമ്പനിയ്ക്ക് ഇവിടെയുള്ള വില്പനയെ വന്‍തോതിലാണ് കുറയ്ക്കുന്നത്. എന്തായാലും പുതിയ സ്റ്റൗവിന്റെ പേരില്‍ ഇനി എന്തെല്ലാം നടക്കുമെന്ന് കാത്തിരുന്ന് കാണാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot