ബഹിരാകാശത്ത് സോളാർ പാനൽ സ്ഥാപിക്കാനുള്ള പദ്ധതിയുമായി ചൈന രംഗത്ത്

|

ദിനം തോറും സാങ്കേതികതയുടെ പുതുമകൾ വെളിച്ചത്തേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് ചൈന. നമ്മൾ മനസ്സിൽ കാണുന്ന ഒരു കാര്യം അത് യാഥാർഥ്യമാക്കിയെടുക്കുവാൻ കഴിയുന്ന ഒരു പ്രതിഭാസമാണ് ചൈനയിൽ കാണുവാൻ സാധിക്കുന്നത്.

 
ബഹിരാകാശത്ത് സോളാർ പാനൽ സ്ഥാപിക്കാനുള്ള പദ്ധതിയുമായി ചൈന രംഗത്ത്

വികസനത്തിന്റെ പുതു പാതകൾ തേടിയുള്ള ചൈനയുടെ യാത്ര ഇപ്പോൾ എത്തി നിൽക്കുന്നത് ബഹിരാകാശത്ത് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുമായാണ്. ബഹിരാകാശത്ത് വെച്ച് ഊര്‍ജോല്‍പാദനം നടത്തുകയും അത് ഭൂമിയിലേക്ക് കൊണ്ടുവന്ന് നഗരങ്ങളില്‍ വെളിച്ചം പകരാനുമാണ് ചൈന പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്.

റിലയൻസ് ജിയോ 2, 3 ജി.ബി ഇന്റർനെറ്റ് പാക്കുകൾ: വിലകൾ, റീ ചാർജുകൾ, വിശദാംശങ്ങൾ ഇവിടെ വായിക്കാംറിലയൻസ് ജിയോ 2, 3 ജി.ബി ഇന്റർനെറ്റ് പാക്കുകൾ: വിലകൾ, റീ ചാർജുകൾ, വിശദാംശങ്ങൾ ഇവിടെ വായിക്കാം

സോളാര്‍ പാനല്‍

സോളാര്‍ പാനല്‍

ഇത് വളരെയധികം പ്രയാസമുളവാക്കുന്നതും ഏറെ വെല്ലുവിളികൾ നിറഞ്ഞതുമായ പദ്ധതിയാണിത്. ആ വെല്ലുവിളികളെ കൈകാര്യം ചെയ്യുവാനായി സാധിച്ചാൽ ഊര്‍ജോല്‍പാദന രംഗത്തെ വലിയൊരു വഴിത്തിരിവാകും ചൈനയുടെ ഈ പുതിയ ചുവടുവയ്പ്പ്. വായുമലിനീകരണത്തിനും ആഗോള താപനത്തിനും കാരണമാകുന്ന ഭൂമിയില്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ഊര്‍ജ സ്രോതസുകൾക്ക് പകരം വയ്ക്കാനാകും.

ചൈന

ചൈന

ബഹിരാകാശത്ത് ഉപയോഗിക്കാനുള്ള സോളാര്‍ പാനല്‍ നിര്‍മിക്കുന്നത് ഏറെ ചിലവേറിയ കാര്യമാണ്. എന്നാല്‍ പുനരുപയോഗ ഊര്‍ജ നിര്‍മാണത്തിനായി 36,700 കോടി ഡോളര്‍ ചിലവിടാനാണ് ചൈന പദ്ധതിയിട്ടിരിക്കുന്നത്. 2050 -ഓടെ ഇങ്ങനെ ഒരു സോളാര്‍ പാനല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാവുമെന്നാണ് ചൈന എയറോസ്‌പേയ്‌സ് ആന്റ് ടെക്‌നോളജി കോര്‍പറേഷന്റെ കണക്കുകൂട്ടൽ.

ബഹിരാകാശത്ത് സോളാര്‍ പാനല്‍ വഴി നിര്‍മിക്കുന്ന ഊര്‍ജം
 

ബഹിരാകാശത്ത് സോളാര്‍ പാനല്‍ വഴി നിര്‍മിക്കുന്ന ഊര്‍ജം

ബഹിരാകാശത്ത് സോളാര്‍ പാനല്‍ വഴി നിര്‍മിക്കുന്ന ഊര്‍ജം മൈക്രോവേവ് തരംഗങ്ങള്‍ ആയോ ലേസര്‍ രൂപത്തിലോ ആയിരിക്കും ഭൂമിയിലേക്ക് അയക്കുന്നത്. എന്നാല്‍ ഇത് മനുഷ്യര്‍ക്കും, മറ്റ് ജീവജാലങ്ങള്‍ക്കും ഭീഷണിയാകാന്‍ ഇടയുണ്ടെന്നും ആവശ്യമായ പരിശോധനകള്‍ നടത്തണമെന്നും ചൈന അക്കാഡമി ഓഫ് സ്‌പേസ് ടെക്‌നോളജിയിലെ ഗവേഷകന്‍ പാങ് ഷിഹാവോ പറയുന്നു.

ബഹിരാകാശത്ത് ചൈനയുടെ പുതിയ പദ്ധതി

ബഹിരാകാശത്ത് ചൈനയുടെ പുതിയ പദ്ധതി

അതേസമയം ബഹിരാകാശത്ത് ഉല്‍പാദിപ്പിക്കുന്ന ലേസര്‍ ചൈന ആയുധമാക്കുമോ എന്ന ആശങ്ക ഇല്ലാതില്ല. എങ്കിലും ഒരിക്കലും നിലയ്ക്കാത്ത ഒരു ഊര്‍ജ സ്രോതസ് ലഭിക്കുന്നത് ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പടെയുള്ളവയെ വരുതിയിലാക്കാന്‍ സഹായിക്കും എന്നത് ഏറെ ആശ്വാസം നൽകുന്ന കാര്യമാണ്.

Best Mobiles in India

English summary
While experts believe the microwaves beamed from the solar farms would be about as intense as the sun's rays on a summer's day, Pang says more research is needed into the potential long-term effects on the ecology, atmosphere, and organisms.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X