ചൈന ശത്രുരാജ്യങ്ങളെ പ്രതിരോധിക്കാനായിട്ടുള്ള കവചം പണിയുന്നു

|

ശത്രുരാജ്യങ്ങളിൽ നിന്നും വരുന്ന മിസൈലുകളെ ചെറുക്കുന്നതിനായി ശക്തിയേറിയ കവചം വികസിപ്പിച്ചതായി ചൈന. 'അണ്ടര്‍ഗ്രൗണ്ട് സ്റ്റീല്‍ ഗ്രേറ്റ് വാള്‍' അഥവാ 'ഭൂഗര്‍ഭ ലോഹ വന്‍മതില്‍' എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിരോധ സംവിധാനമാണ് ചൈന തയ്യാറാക്കിയിരിക്കുന്നത്. ഒട്ടനവധി ആയുധശേഖരങ്ങൾ സംരക്ഷിക്കുന്നതിനായിട്ടാണ് ചൈന ഇപ്പോൾ ഇങ്ങനെയൊരു മുൻകരുതലിന് മുന്നേറ്റം കുറിച്ചത്.

ചൈന ശത്രുരാജ്യങ്ങളെ പ്രതിരോധിക്കാനായിട്ടുള്ള കവചം പണിയുന്നു

 

ചൈനയിലെ പ്രതിരോധമേഖലയിലെ ഉന്നതമായ പുരസ്‌കാരമായ പ്രീമിനെന്റ് സയന്‍സ് ആന്റ് ടെക്‌നോളജി അവാര്‍ഡ് 2018ല്‍ കരസ്ഥമാക്കിയ പ്രതിരോധ ഗവേഷകന്‍ ക്വാന്‍ ക്വിഹുവിന്റെ നേതൃത്വത്തിലാണ് ഈ പ്രതിരോധ കവചം രൂപപ്പെടുത്തിയെടുത്തത്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അപ്രതീക്ഷിതമായ ഓഫറുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍!

അണ്ടര്‍ഗ്രൗണ്ട് സ്റ്റീല്‍ ഗ്രേറ്റ് വാള്‍

അണ്ടര്‍ഗ്രൗണ്ട് സ്റ്റീല്‍ ഗ്രേറ്റ് വാള്‍

പര്‍വതനിരകള്‍ക്കടിയില്‍ പരമ്പരയായി സ്ഥാപിച്ചിട്ടുള്ള പ്രതിരോധ സജ്ജീകരണങ്ങളെയാണ് ഭൂഗര്‍ഭ ലോഹ വന്‍മതില്‍ എന്ന് അറിയപ്പെടുന്നത് എന്ന് ക്വാന്‍ ക്വിഹു പറഞ്ഞു. രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആയുധശാലയ്ക്ക് നേരെയുണ്ടാവാനിടയുള്ള ആണവ ആക്രമണങ്ങളെയും ഹൈപ്പര്‍സോണിക് ആക്രമണങ്ങളെയും തടുത്തുനിർത്താൻ ഈ ഭൂഗര്‍ഭ ലോഹ വന്‍മതിലിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിന്‍റെ വികസനങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അജ്ഞാതമാണ്.

പ്രതിരോധ മിസൈലുകള്‍

പ്രതിരോധ മിസൈലുകള്‍

പര്‍വതങ്ങളിലെ പാറകള്‍ക്ക് ആയുധശാലകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുണ്ടെങ്കിലും ഈ ഭൂഗര്‍ഭ ആയുധ ശാലകളിലേക്കുള്ള കവാടങ്ങള്‍ ശക്തമല്ല. ഈ മേഖലകള്‍ക്ക് പരമാവധി സംരക്ഷണം നല്‍കുകയാണ് ഭൂഗര്‍ഭ ലോഹ വന്‍മതിലിന്റെ ഉദ്ദേശ്യലക്ഷ്യം.

ക്വാന്‍ ക്വിഹു
 

ക്വാന്‍ ക്വിഹു

ഒരുകാരണവശാലും ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്ന തീരുമാനത്തിൽ അടിയുറച്ച വിശ്വസമാണ് ചൈനക്കാർ. ഇത്തരത്തിലുള്ള അപകടം പിടിച്ചതും വളരെ തന്ത്രപ്രധാനവുമായ ആയുധങ്ങൾ പ്രയോഗിക്കുന്നതിനു മുൻപ് തങ്ങൾക്ക് നേരെയുള്ള ആയുധാക്രമണങ്ങൾ തടഞ്ഞുനിർത്തേണ്ടതുണ്ട്. ചൈനയുടെ മറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോള്‍ പ്രതിരോധം തീര്‍ക്കുന്ന സംവിധാനമാണ് ഭൂഗര്‍ഭ ലോഹ വന്‍മതില്‍.

 ഭൂഗര്‍ഭ ലോഹ വന്‍മതില്‍

ഭൂഗര്‍ഭ ലോഹ വന്‍മതില്‍

വ്യക്തമായി പറയുകയാണെങ്കിൽ, ഹൈപ്പര്‍ സോണിക്, ബങ്കര്‍ ബസ്റ്റര്‍ ആയുധങ്ങളെ ചെറുക്കുന്നതില്‍ ചൈനയുടെ സ്ട്രാറ്റജിക് മിസൈല്‍ ഇന്റര്‍സെപ്ഷവന്‍ സിസ്റ്റം, ആന്റി മിസൈല്‍ സിസ്റ്റം, ആന്റി മിസൈല്‍ സിസ്റ്റം, എയര്‍ ഡിഫന്‍സ് സിസ്റ്റം എന്നിവ പരാജയപ്പെടുമ്പോള്‍ ഒടുവില്‍ പ്രതിരോധിക്കുക ഈ ഭൂഗര്‍ഭ ലോഹ വന്‍മതിലാവും.

തന്ത്രപ്രധാനമായ ആയുധങ്ങളെ കൂടാതെ കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ സൈനിക മേധാവികള്‍ക്കും, ആയുധ ശേഖരണ/വിക്ഷേപണ സൗകര്യങ്ങള്‍ക്കും സംരക്ഷണം നല്‍കാനും ഈ ലോഹ വന്‍മതിലിന് സാധിക്കും എന്നത് മറ്റൊരു സവിശേഷതയാണ്. സാങ്കേതികതയുടെ മറ്റൊരു മർമപ്രധാനമായ വിദ്യയാണ് ചൈന ഉപയോഗപ്പെടുത്തിയിരിക്കുന്നത് എന്നത് സത്യമാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
National defence challenges do not only emerge from the development of advanced attack weapons but are also a result of an unpredictable international environment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more