Home
News

സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ വികസിപ്പിക്കാനൊരുങ്ങി ടിക് ടോക്ക് ഉടമയായ ബൈറ്റ്ഡാന്‍സ്

നിലവില്‍ ടിക് ടോക്ക്, മെസേജിങ് ആപ്ലിക്കേഷനായ ഫ്‌ളിപ്ചാറ്റ്, വാര്‍ത്താ ആപ്ലിക്കേഷനായി 'ജിന്‍രി ടോട്യാവോ' ടിക് ടോക്കിന്റെ ചൈനീസ് പതിപ്പ് എന്നീ ആപ്ലിക്കേഷനുകളാണ് ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ളത്.

ടിക് ടോക്ക് ഉടമയായ ബൈറ്റ്ഡാന്‍സ് സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ വികസിപ്പിക്കാനുള്ള പദ്ധതിയിലാണ്. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ബൈറ്റ്ഡാന്‍സ് ഹാര്‍ഡ് വെയര്‍ നിര്‍മാണ രംഗത്തേക്ക് കൈകടത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഫോണില്‍ ബൈറ്റ് ഡാന്‍സിന്റെ ആപ്ലിക്കേഷനുകള്‍ മുന്‍കൂര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവും.

സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ വികസിപ്പിക്കാനൊരുങ്ങി ടിക് ടോക്ക് ഉടമയായ ബൈ

ടിക് ടോക്ക്

ടിക് ടോക്ക്

നിലവില്‍ ടിക് ടോക്ക്, മെസേജിങ് ആപ്ലിക്കേഷനായ ഫ്‌ളിപ്ചാറ്റ്, വാര്‍ത്താ ആപ്ലിക്കേഷനായി 'ജിന്‍രി ടോട്യാവോ' ടിക് ടോക്കിന്റെ ചൈനീസ് പതിപ്പ് എന്നീ ആപ്ലിക്കേഷനുകളാണ് ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ളത്. ബെയ്റ്റ്ഡാൻസ് സ്ഥാപകൻ ഷാങ് യെമിംഗാണ് ഈ പുതിയ പദ്ധതിക്ക് പിന്നിൽ.

ബെയ്റ്റ്ഡാൻസ്

ബെയ്റ്റ്ഡാൻസ്

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ സ്മാർട്ടിസനിൽ നിന്ന് ഒട്ടേറെ പേറ്റന്റുകൾ സ്വന്തമാക്കി. കമ്പനി അതിന്റെ ചില ഉദ്യോഗസ്ഥരെ റിക്രൂട്ടും ചെയ്യ്തിരുന്നു. ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടു പറയുന്നത്, ബൈറ്റ്ഡൻസ് സ്വന്തം ആപ്സുമായി മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ഒരു സ്മാർട്ട്ഫോൺ വികസിപ്പിക്കുകയെന്നത് മിസ്റ്റർ ഷാങിൻറെ ഒരു നീണ്ട സ്വപ്നമായിരുന്നുവെന്നാണ്.

മ്യൂസിക് സ്ട്രീമിങ് സേവനം

മ്യൂസിക് സ്ട്രീമിങ് സേവനം

ഇതിനിടെ ആപ്പിള്‍ മ്യൂസിക്, സ്‌പോടിഫൈ പോലുള്ള സേവനങ്ങളോട് മത്സരിക്കാന്‍ ബൈറ്റ് ഡാന്‍സ് മ്യൂസിക് സ്ട്രീമിങ് സേവനം തുടങ്ങാന്‍ പദ്ധതിയിടുന്നതായി കേൾവിയുണ്ടായിരുന്നു. ടൈംസ് മ്യൂസിക്, ടി സീരീസ് എന്നിവയുമായി ബൈറ്റ്ഡാന്‍സ് ഇത് സംബന്ധിച്ച് തിരുമാനമെടുത്തിട്ടുണ്ട്.

 സ്മാര്‍ട്‌ഫോണ്‍

സ്മാര്‍ട്‌ഫോണ്‍

ബൈറ്റ് ഡാന്‍സ് ആപ്പുകള്‍ മുന്‍കൂര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഒരു സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങുന്നത് ഏറെ നാളത്തെ സ്വപ്‌നമാണെന്ന് ബൈറ്റ് ഡാന്‍സിന്റെ സ്ഥാപകനായ ഷാങ് യിമിങ് പറഞ്ഞു. അടുത്തിടെ ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണകമ്പനിയായ സ്മാര്‍ടിസാനിനെ ബൈറ്റ്ഡാന്‍സ് ഏറ്റെടുത്തിരുന്നു.

ടിക് ടോക്കിന്റെ പദ്ധതി

ടിക് ടോക്കിന്റെ പദ്ധതി

അതേസമയം, സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക് കടക്കാനുള്ള ചില അമേരിക്കന്‍
കമ്പനികളുടെ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു. ആമസോണും ഫെയ്‌സ്ബുക്കും ഇക്കൂട്ടത്തില്‍ പെടും. ഈ സാഹചര്യത്തില്‍ ടിക് ടോക്കിന്റെ ഈ പദ്ധതി വിജയകരമാവുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം. റിപോർട്ടുകൾ പ്രകാരം, പദ്ധതികൾ വിജയകരമായി പ്രവർത്തികമാക്കുമെന്നാണ്.

ചൈനീസ് സ്മാർട്ഫോൺ കമ്പനികൾ

ചൈനീസ് സ്മാർട്ഫോൺ കമ്പനികൾ

ഇപ്പോൾ, ബൈറ്റ്ഡാൻസ് സ്വന്തം സ്മാർട്ട്ഫോൺ ഇറക്കുന്നത് ചൈനയെ മാത്രം ലക്ഷ്യമിടുന്നതാണോ എന്ന് വ്യക്തമല്ല. ഇന്ത്യയിൽ ചൈനീസ് സ്മാർട്ഫോൺ കമ്പനികളുടെ വിജയം വെച്ച് നോക്കുകയാണെങ്കിൽ, പ്രത്യകിച്ചും ഷവോമിയുടെ കാര്യത്തിൽ ഇന്ത്യ ഒരു പ്രധാന വിപണന കേന്ദ്രമായിരിക്കും എന്ന കാര്യത്തിൽ തെല്ലും സംശയമേയില്ല. ചൈനീസ് സ്മാർട്ഫോൺ കമ്പനികളുടെ വിജയം തന്നെ ഇതിനുദാഹരണമാണ്.

Best Mobiles in India

English summary
Owner of the massively popular TikTok video streaming app, ByteDance, is preparing to develop its own smartphone. The news comes after the world’s most valuable startup acquired patents from Smartisan, a phone manufacturer based in China.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X