ടിക്ടോക് നിരോധനം കവർന്നത് കോടികൾ, അനവധിപേർ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ

|

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് ദിവസവും കോടികളുടെ നഷ്ടമാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. ഗൂഗിൾ, ആപ്പിൾ സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്ത ടിക് ടോകിന് ഇന്ത്യയിൽ ദിവസവും അഞ്ചു ലക്ഷം ഡോളറിന്റെ (ഏകദേശം 3.5 കോടി രൂപ) നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

 
ടിക്ടോക് നിരോധനം കവർന്നത് കോടികൾ, അനവധിപേർ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക

ടിക്ടോക്

ടിക്ടോക്

ഇത് 250-ല്‍ അധികം ജീവനക്കാരെ ബാധിക്കുമെന്നും കമ്പനി കോടതിയില്‍ ഹാജരാക്കിയ രേഖയെ അടിസ്ഥാനമാക്കി മറ്റ് വാർത്ത ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

 വീഡിയോ സ്ട്രീമിങ് ആപ്പ്

വീഡിയോ സ്ട്രീമിങ് ആപ്പ്

ചെറുവീഡിയോകള്‍ നിർമിച്ച് പങ്കുവെക്കാന്‍ സാധിക്കുന്ന വീഡിയോ സ്ട്രീമിങ് ആപ്പ് ആണ് ടിക് ടോക്ക്. ഇന്ത്യയില്‍ മാത്രം 30 കോടിയാളുകളും ലോകവ്യാപകമായി ഉപയോഗിക്കുകയും 100 കോടിയാളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട് എന്നാണ് സെന്‍സര്‍ ടവര്‍ എന്ന അനലറ്റിക്‌സ് സ്ഥാപനം നല്‍കുന്ന കണക്ക്.

പ്ലേസ്റ്റോറില്‍ ട്രന്റിങ്

പ്ലേസ്റ്റോറില്‍ ട്രന്റിങ്

12 കോടി പേർ സ്ഥിരമായി ടിക് ടോക് ഉപയോഗിക്കുന്നവരാണ്. കുറഞ്ഞ കാലത്തിനിടെ പ്ലേസ്റ്റോറില്‍ ട്രന്റിങ് ലിസ്റ്റിൽ ഒന്നാമതെത്തിയ ആപ്പാണ് ടിക് ടോക്.

ടിക് ടോക്ക് നിരോധനം
 

ടിക് ടോക്ക് നിരോധനം

ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ്ഡാൻസിന്റെ 250 ജീവനക്കാരുടെ ജോലിയും ടിക് ടോക്ക് നിരോധനം മൂലം പ്രതിസന്ധിയിലാണ്. ഏപ്രിൽ 24-ന് മദ്രാസ് ഹൈക്കോടതിയുടെ അവസാന വിധിയും കൂടി വന്നാൽ മാത്രമാണ് ടിക് ടോകിന് എന്തു സംഭവിക്കുമെന്ന് അറിയുവാൻ സാധിക്കൂകയുള്ളു.

ടിക് ടോക് നീക്കം ചെയ്യുന്നു

ടിക് ടോക് നീക്കം ചെയ്യുന്നു

ഇന്ത്യയിൽ നിരോധനം വന്നതോടെ ഓരോ ദിവസവും പത്ത് ലക്ഷം ഡൗൺലോഡ് ആണ് ടിക് ടോകിന് നഷ്ടപ്പെടുന്നത്. ആപ്പിനെതിരെ വാർത്ത വന്നതോടെ നിരവധി പേർ ഫോണിൽ നിന്ന് ടിക് ടോക് നീക്കം ചെയ്യുന്നുണ്ട്. ഇതും കമ്പനിക്ക് വൻ തിരിച്ചടിയായി.

മദ്രാസ് ഹൈക്കോടതി

മദ്രാസ് ഹൈക്കോടതി

മദ്രാസ് ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും
ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക്ക് ആപ്ലിക്കേഷന്‍ നീക്കം ചെയ്യുവാൻ ഉത്തരവിറക്കിയത്. അശ്ലീല ദൃശ്യങ്ങള്‍ പെരുകുന്നു, നിശ്ചിത പ്രായത്തില്‍ കുറവുള്ള കുട്ടികള്‍ ഉപയോഗിക്കുന്നു തുടങ്ങിയ കാരണങ്ങളാണ് കോടതി ഇത് നിരോധിക്കുന്നതിന് പിന്നിൽ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ.

ടിക് ടോക്കിന് കനത്ത തിരിച്ചടി

ടിക് ടോക്കിന് കനത്ത തിരിച്ചടി

ഇന്ത്യയില്‍ അതിവേഗം ജനപ്രീതി നേടിക്കൊണ്ടിരുന്ന സമയത്താണ് ടിക് ടോക്കിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. ഉള്ളടക്കത്തിന്റെ പേരില്‍ ടിക് ടോക്കിനുമേല്‍ നിരോധനം വന്നത് മറ്റ് സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളേയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

ജീവനക്കാരെ ബാധിക്കും

ജീവനക്കാരെ ബാധിക്കും

"ഈ അപ്ലിക്കേഷന്റെ ഉപയോക്തൃ അടിത്തറയെ നിരോധനം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്, പ്രതിദിനം 1 ദശലക്ഷം പുതിയ ഉപയോക്താക്കളെയാണ് നഷ്ടപ്പെടുന്നത്. നിരോധനം പ്രാബല്യത്തിൽ ആയതുമുതൽ ഏകദേശം 6 ദശലക്ഷം ഡൗൺലോഡുകൾ നടക്കുന്നില്ല എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു", കമ്പനി അഭിപ്രായപ്പെട്ടു.

Best Mobiles in India

Read more about:
English summary
TikTok allows users to create and share short videos with special effects and is one of the world's most popular apps. It has been downloaded by nearly 300 million users so far in India, out of more than 1 billion downloads globally, according to analytics firm Sensor Tower.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X