ഇന്ത്യൻ സിംഹ ഗർജനം: ​​​​ഇനി ലോകവിപണിയിൽ എത്തുക ഇന്ത്യൻ നിർമിത ഷവോമി, വിവോ, ഓപ്പോ സ്മാർട്ട്ഫോണുകൾ

|

ആഗോള മൊ​ബൈൽ വിപണിയുടെ ശ്രദ്ധാ കേന്ദ്രമായി ഇന്ത്യ മാറുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടുവരുന്നത്. ​​ചൈനയ്ക്ക് ഈ മേഖലയിൽ ഇപ്പോഴും നിർണായക സ്ഥാനം ഉണ്ടെങ്കിലും അ‌തിന്റെ ശക്തി ക്ഷയിച്ചുവരുന്നതും അ‌ത് ഇന്ത്യയ്ക്ക് ബലമായി മാറുന്നതുമാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. മൊ​ബൈൽ ബ്രാൻഡുകളിലെ രാജാവെന്ന് വിശേഷിപ്പിക്കാവുന്ന ആപ്പിൾ ഏതു വിധേനയും തങ്ങളുടെ ഐഫോൺ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ നിർമാണം ​ചൈനയ്ക്ക് പുറത്തേക്ക് മാറ്റാൻ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ചൈനയ്ക്ക് ഇപ്പോൾ മറ്റൊരു തിരിച്ചടികൂടി

എന്നാൽ ​ചൈന ഈ മേഖലയിൽ പുലർത്തിവരുന്ന ആധിപത്യം മൂലം ആപ്പിളിന്റെ ഈ നീക്കം അ‌ത്ര പെട്ടെന്ന് നടപ്പാകില്ല എന്നുമാത്രം. ആപ്പിളിന്റെ നീക്കത്തിനു പിന്നാലെ ​ചൈനയ്ക്ക് ഇപ്പോൾ മറ്റൊരു തിരിച്ചടികൂടി നേരിട്ടിരിക്കുകയാണ്. ​അ‌തും സ്വന്തം രാജ്യത്തെ കമ്പനികളിൽ നിന്ന്. പ്രമുഖ ​ചൈനീസ് മൊ​ബൈൽ നിർമാണ കമ്പനികളായ ഷവോമി, ഓപ്പോ, വിവോ എന്നിവയെല്ലാം ഇന്ത്യയിൽ നിന്ന് സ്മാർട്ട്ഫോൺ കയറ്റുമതി ആരംഭിക്കാൻ പോകുന്നു എന്നതാണ് ​ചൈനയെ ഞെട്ടിക്കുന്ന ആ വാർത്ത.

ഇന്ത്യക്ക് നേട്ടവും

നിർമിക്കുന്ന സ്മാർട്ട്ഫോണുകളുടെ അ‌ളവ് എത്ര വലുതായാലും ചെറുതായാലും ​ഈ നീക്കം ചൈനയ്ക്ക് ആഗോള തലത്തിൽ തിരിച്ചടിയും അ‌പമാനവുമാണ്. ഒപ്പം ഇന്ത്യക്ക് നേട്ടവും. സ്മാർട്ട്ഫോൺ കയറ്റുമതി സംബന്ധിച്ച് ഈ മൂന്ന് ​ചൈനീസ് കമ്പനികളും ഇന്ത്യൻ സർക്കാരുമായി ഉടൻ തന്നെ കരാറിൽ ഏ​ർപ്പെടും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ​ചൈനയുടെ നിർമാണ ​വൈദഗ്ധ്യത്തിന് ഏറെ വെല്ലുവിളി ഉയർത്തുന്ന ഒരു കരാർ ആകുമിത്.

പോൺ വെബ്സൈറ്റുകളുടെ നിരോധനം; കാരണങ്ങൾ നിരത്തി കേന്ദ്രംപോൺ വെബ്സൈറ്റുകളുടെ നിരോധനം; കാരണങ്ങൾ നിരത്തി കേന്ദ്രം

കരാർ യാഥാർഥ്യമായാൽ

കരാർ യാഥാർഥ്യമായാൽ ഈ ചൈനീസ് ബ്രാൻഡുകളുടെ ഇന്ത്യയിൽ നിർമ്മിച്ച സ്മാർട്ട്ഫോണുകളാണ് പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റ്, ലാറ്റിനമേരിക്ക, ആഫ്രിക്ക, യൂറോപ്പിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കും എത്തി​ച്ചേരുക. അ‌തായത് ഉടമസ്ഥർ ​ചൈനീസ് കമ്പനികളാണെങ്കിലും ലോകരാജ്യങ്ങളിൽ ലഭ്യമാകുന്ന അ‌വയുടെ സ്മാർട്ട്ഫോണുകളിൽ ഇന്ത്യൻ ​കൈയൊപ്പ് ഉണ്ടാകും എന്ന് അ‌ർഥം.

ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനികൾ

ഇതാദ്യമായാണ് ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനികൾ തങ്ങളുടെ ആഗോള ഉൽപ്പാദനം ഇന്ത്യയുമായി പങ്കിടാൻ സമ്മതിക്കുന്നത്. സാംസങ്ങും ആപ്പിളും ഇതിനകം തന്നെ ഇന്ത്യയിലെ തങ്ങളുടെ ഉൽപ്പാദന കേന്ദ്രങ്ങളിൽ നിർമിക്കുന്ന സ്മാർട്ട്ഫോണുകൾ ലോകത്തിലെ മറ്റു പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. ചൈനീസ് മൊ​ബൈൽ നിർമ്മാതാക്കൾകൂടി ഇന്ത്യയിൽനിന്ന് കയറ്റുമതി ആരംഭിക്കുന്നതോടെ ഇലക്‌ട്രോണിക്‌സ് ഉൽപ്പാദനത്തിന്റെ തലസ്ഥാനമാകാനുള്ള ഇന്ത്യയുടെ സ്വപ്‌നങ്ങൾ ഫലം കണ്ടേക്കും.

മെമ്മറി തീറ്റ കുറച്ചു, ബാറ്ററി ​ലൈഫ് സംരക്ഷിക്കാൻ പഠിച്ചു; ക്രോം ഇപ്പോൾ പഴയ ഉറക്കം തൂങ്ങിയ​ല്ല കേട്ടോ!മെമ്മറി തീറ്റ കുറച്ചു, ബാറ്ററി ​ലൈഫ് സംരക്ഷിക്കാൻ പഠിച്ചു; ക്രോം ഇപ്പോൾ പഴയ ഉറക്കം തൂങ്ങിയ​ല്ല കേട്ടോ!

കോവിഡിനും ഗൽവാൻ വാലി സംഘർഷത്തിനും ശേഷം

കോവിഡിനും ഗൽവാൻ വാലി സംഘർഷത്തിനും ശേഷം ഇന്ത്യ ഏർപ്പെടുത്തിയ എഫ്ഡിഐ(ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ്) നിയന്ത്രണങ്ങളുടെ അനന്തരഫലമാണ് കരാർ എന്ന് റിപ്പോർട്ട് പറയുന്നു. എഫ്ഡിഐ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ഈ ​ചൈനീസ് കമ്പനികളുടെ ഇന്ത്യയിലെ പ്രവർത്തനത്തിന് ഫണ്ട് കൊണ്ടുവരുന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറി. ഈ കമ്പനികളുടെ മേൽ കർശന നിരീക്ഷണവും പരിശോധനകളും സർക്കാർ ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ പ്രവർത്തനം അ‌വതാളത്തിലാകുമെന്ന നില വന്നതോടെയാണ് കമ്പനികൾ പുതിയ വഴി തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

'മെയ്ക്ക് ഇൻ ഇന്ത്യ'

​​ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികൾ ഇന്ത്യയിൽ ഉൽപ്പാദനം വർധിപ്പിക്കുകയും കയറ്റുമതി ആരംഭിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്കും കരുത്താകും. വിദേശ നിക്ഷേപവും ആഭ്യന്തര ഉൽപ്പാദനവും പ്രോത്സാഹിപ്പിക്കാനും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുമായി ഒന്നാം നരേന്ദ്രമോദി സർക്കാർ ഏറെ പ്രതീക്ഷയോടെ 2014 സെപ്റ്റംബറിൽ തുടങ്ങിയ പദ്ധതിയാണ് 'മെയ്ക്ക് ഇൻ ഇന്ത്യ'.

ആർക്കും സംഭവിക്കാവുന്ന അ‌ബദ്ധം: യുപിഐ വഴി പണം ​കൈമാറുമ്പോൾ തെറ്റുപറ്റിയാൽ തുക തിരിച്ചുകിട്ടാൻ ചെയ്യേണ്ടത്...ആർക്കും സംഭവിക്കാവുന്ന അ‌ബദ്ധം: യുപിഐ വഴി പണം ​കൈമാറുമ്പോൾ തെറ്റുപറ്റിയാൽ തുക തിരിച്ചുകിട്ടാൻ ചെയ്യേണ്ടത്...

ഇലക്ട്രോണിക് ഉൽപന്നങ്ങൾ

പിന്നീട് ഇലക്ട്രോണിക് ഉൽപന്നങ്ങൾ ഉൾപ്പെടെ പൂർണ രൂപത്തിൽ ഇന്ത്യയിൽ നിർമിച്ച് കയറ്റുമതി ചെയ്യുകയെന്ന ലക്ഷ്യവുമായി ‘മെയ്ക്ക് ഇൻ ഇന്ത്യ'യുടെ പരിഷ്കരിച്ച രൂപമായ ‘അസംബിൾ ഇൻ ഇന്ത്യ' പദ്ധതിയും കേന്ദ്രം ആരംഭിച്ചു. പിന്നീട് ആഭ്യന്തര ഇലക്ട്രോണിക് നിർമാണരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസൻ്റീവ് സ്‌കീം (PLI). ഈ പിഎൽഐ സ്കീം ഉപയോഗിച്ച് ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാനും ഉൽപ്പാദനം കൂട്ടാനുമാണ് ​ചൈനീസ് കമ്പനികൾ ലക്ഷ്യമിടുന്നത്.

ആപ്പിളും സാംസങ്ങും

ആപ്പിളും സാംസങ്ങും ഇതിനകം തന്നെ പിഎൽഐ സ്കീം നന്നായി ഉപയോഗിച്ചു, ഈ സ്കീം ഉപയോഗിച്ച് ഇന്ത്യയി​ൽ ഉൽപ്പാദനം വർധിപ്പിച്ചാണ് പ്രാദേശിക വിപണിയിലും മറ്റ് രാജ്യങ്ങളിലുമുള്ള ആരാധകരിലേക്ക് ഈ കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ എത്തിക്കുന്നത്. ഇതേ മാർഗം പിന്തുടരാനാണ് ഷവോമി, വിവോ, ഓപ്പോ എന്നീ ​ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികളും ഇപ്പോൾ മുന്നിട്ടിറങ്ങുന്നത്. ഇന്ത്യയിൽനിന്ന് കയറ്റുമതി ആരംഭിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദവും ​ചൈനീസ് കമ്പനികളുടെ പുതിയ തീരുമാനത്തിനു പിന്നിലെ കാരണങ്ങളിലൊന്നാണ്.

ചൈനീസ് ബ്രാൻഡുകൾക്ക് പകരം നിങ്ങളീ സാംസങ് ഫോൺ സെലക്റ്റ് ചെയ്യുമോ? Samsung Galaxy M04 ഇന്ത്യയിലെത്തിചൈനീസ് ബ്രാൻഡുകൾക്ക് പകരം നിങ്ങളീ സാംസങ് ഫോൺ സെലക്റ്റ് ചെയ്യുമോ? Samsung Galaxy M04 ഇന്ത്യയിലെത്തി

Best Mobiles in India

English summary
Leading Chinese mobile manufacturing companies like Xiaomi, Oppo, and Vivo are all set to start exporting smartphones from India. If the deal materialises, the Indian-made smartphones of these brands will reach countries like Pakistan and Bangladesh, as well as the Middle East, Latin America, Africa, and parts of Europe.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X