ഇതാണ് സ്യൂട്‌കേസ് സ്‌കൂട്ടര്‍; ഒരു കര്‍ഷകന്റെ കണ്ടുപിടുത്തം

Posted By:

ഭാരമുള്ള പെട്ടികളും താങ്ങിയുള്ള യാത്രകള്‍ നിങ്ങള്‍ക്ക് പ്രയാസമായി തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും. അതിനു പരിഹാരവുമായിട്ടാണ് ചൈനയിലെ ഒരു കര്‍ഷകന്‍ പുതിയ സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്.

സ്‌കൂട്ടര്‍ എന്നാല്‍ സ്യൂട്‌കേസ് കൊണ്ടുള്ള സ്‌കൂട്ടര്‍. അത്യാവശ്യ സാധനങ്ങള്‍ പെട്ടിക്കുള്ളില്‍ നിറക്കുകയും രണ്ടുപേര്‍ക്ക് അതിനു മുകളില്‍ കയറി യാത്രചെയ്യുകയും ചെയ്യാം. മണിക്കൂറില്‍ 20 കിലോമീറ്ററാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂട്ടറിന്റെ വേഗത.

ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ഹി ലിയാങ്‌സായ് എന്ന കര്‍ഷകന്‍ 10 വര്‍ഷംകൊണ്ടാണ് ഈ സ്യൂട്‌കേസ് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്.

പെട്ടിക്കുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എന്‍ജിന്‍ ഘടിപ്പിക്കുകയാണ് ഇദ്ദേഹം ചെയ്തത്. ഹാന്‍ഡില്‍, ബ്രേക്, ലൈറ്റ്, ജി.പി.എസ് നാവിഗേഷന്‍ സംവിധാനം എന്നിവയെല്ലാം ഈ സ്യൂട്‌കേസ് സ്‌കൂട്ടറിലുണ്ട്.

സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

സ്യൂട്‌കേസ് സ്‌കൂട്ടര്‍ കണ്ടുപിടിച്ച ഹി ലിയാങ്‌സായ് അതില്‍ സഞ്ചരിക്കുന്നു

 

#2

സ്‌കൂട്ടര്‍ പരിശോധിക്കുന്ന യുവാവ്

 

#3

മണിക്കൂറില്‍ 20 കിലോമീറ്ററാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വേഗത

 

#4

ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 50-60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.

 

#5

രണ്ട് പേര്‍ക്ക് സ്‌കൂട്ടറില്‍ ഒരേസമയം സഞ്ചരിക്കാം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചിത്രങ്ങള്‍ക്ക് കടപ്പാട്: CRI Online

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot