കിഡ്‌നി വിറ്റ് ഐഫോണ്‍ 6എസ് സ്വന്തമാക്കാന്‍ യുവാക്കള്‍..!

പുതിയ ഐഫോണുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നതിന് മുന്‍പ് തന്നെ അവ വാങ്ങുന്നതിനായി ഐഫോണ്‍ സ്‌റ്റോറുകളില്‍ ദിവസങ്ങള്‍ നീളുന്ന ക്യൂകള്‍ നമ്മള്‍ വാര്‍ത്തകളില്‍ കാണാറുളളതാണ്.

ഐഫോണ്‍ 6എസ്-ന്റെ "നല്ലതും ചീത്തയും"...!

എന്നാല്‍ രണ്ട് യുവാക്കള്‍ ഐഫോണ്‍ 6എസ് വാങ്ങാന്‍ കിഡ്‌നികള്‍ വില്‍ക്കാന്‍ തയ്യാറായി എന്ന വാര്‍ത്തയാണ് പുതിയതായി എത്തിയിരിക്കുന്നത്. ഐഫോണ്‍ ഭ്രമം അതിരു വിടുന്ന ഈ വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങളറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുതിയ ഐഫോണുകള്‍

പുതിയ ഐഫോണുകള്‍ വാങ്ങാനുളള വിചിത്രമായ ഈ ഭ്രമം അരങ്ങേറിയത് ചൈനയിലാണ്. യാങുഴോ-വിലെ ജിയാങ്‌സു പ്രവിശ്യയിലാണ് വൃക്കകള്‍ പോലും വിറ്റ് ഐഫോണുകള്‍ വാങ്ങാന്‍ തയ്യാറായിരിക്കുന്നത്.

 

പുതിയ ഐഫോണുകള്‍

കിഡ്‌നികള്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് യുവാക്കള്‍ ഒരു അനധികൃത ഏജന്റിനെ സമീപിക്കുകയായിരുന്നു.

 

പുതിയ ഐഫോണുകള്‍

ചൈനയില്‍ ഐഫോണ്‍ വില്‍ക്കപ്പെടുന്ന പൈസയായ 830 ഡോളര്‍ താങ്ങാന്‍ ശേഷിയില്ലെന്ന് യുവാക്കളിലൊരളായ വു പറയുന്നു.

 

പുതിയ ഐഫോണുകള്‍

വു-ന്റെ സുഹൃത്തായ ഹുആങ് ആണ് പുതിയ ഐഫോണുകള്‍ വാങ്ങാനായി നമുക്ക് കിഡ്‌നി വില്‍ക്കാം എന്ന ആശയത്തില്‍ എത്തുന്നത്.

 

പുതിയ ഐഫോണുകള്‍

ഐഫോണ്‍ 6എസ്-ന് 2014-ലെ ചൈനയിലെ ശരാശരി മാസ ശമ്പളത്തേക്കാള്‍ കൂടുതല്‍ വിലയാണ് ഉളളത്.

 

പുതിയ ഐഫോണുകള്‍

യുവാക്കള്‍ അനധികൃത ഏജന്റിനെ ഓണ്‍ലൈനിലൂടെ ബന്ധപ്പെടുകയായിരുന്നു.

 

പുതിയ ഐഫോണുകള്‍

വൈദ്യ പരിശോധനകള്‍ക്കായി നാന്‍ജിങിലെ ആശുപത്രിയില്‍ എത്താന്‍ ഈ ഏജന്റ് യുവാക്കളെ അറിയിച്ചു.

 

പുതിയ ഐഫോണുകള്‍

എന്നാല്‍ വൈദ്യ പരിശോധന നടത്തേണ്ട സെപ്റ്റംബര്‍ 12-ന് ഏജന്റ് മുങ്ങിക്കളയുകയായിരുന്നു.

 

പുതിയ ഐഫോണുകള്‍

ഏജന്റ് മുങ്ങിയത് കാരണം യുവാക്കളിലൊരാളായ വു തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാകുകയും സുഹൃത്തിനോട് ഈ നീക്കം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ആയിരുന്നു.

 

പുതിയ ഐഫോണുകള്‍

ഹുആങ് ഇത് കേള്‍ക്കാന്‍ തയ്യാറല്ലാത്തതു കൊണ്ട് വു പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍ പോലീസ് എത്തുന്നതിന് മുന്‍പ് ഹുആങ് ഓടിക്കളയുകയും, തുടര്‍ന്ന് ഹുആങ് എവിടെയാണെന്ന് കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയുമാണ് സംജാതമായത്.

 

പുതിയ ഐഫോണുകള്‍

ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ചൈനയില്‍ ആളുകള്‍ അതിര് കടക്കുന്ന പ്രവര്‍ത്തികളിലേക്ക് പോകുന്നത് ഇത് ആദ്യമായല്ല. ഐഫോണ്‍ 5 വാങ്ങാന്‍ 2013-ല്‍ ഒരു ദമ്പതികള്‍ അവരുടെ മൂന്ന് നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ചിരുന്നു.

 

കൂടുതല്‍

ഐഫോണ്‍ 6എസ്-ന്റെ "നല്ലതും ചീത്തയും"...!

വില്‍പ്പനയില്‍ പുതിയ ഐഫോണുകള്‍ ചരിത്രം സൃഷ്ടിക്കുമെന്ന് ആപ്പിള്‍..!

പുതിയ ഐഫോണുകളിലെ 3ഡി ടെച്ച് സങ്കേതം ഇതാ...!

 

 

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Chinese Men Attempt To Sell Their Kidneys For iPhone 6s.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot