ചെമ്പിനെ സ്വർണ്ണമാക്കി മാറ്റി ചൈനീസ് ശാസ്ത്രജ്ഞർ

|

സ്വർണം എന്നും വളരെയധികം വിലമതിക്കുന്ന ഒരു ലോഹമാണ്, കാലം ചെല്ലും തോറും വിലനിലവാരം കുറയാത്തതും എന്നാൽ അതിവേഗത്തിൽ കൂടുന്നതുമായ ഒന്നാണ് ഇത്.

 
ചെമ്പിനെ സ്വർണ്ണമാക്കി മാറ്റി ചൈനീസ് ശാസ്ത്രജ്ഞർ

ഇന്ന് സ്വർണം എന്നത് ലോകത്തൊട്ടാകെ വ്യാപിച്ച് കിടക്കുന്നതും, സർവോപരി ആളുകൾ ഉറ്റുനോക്കുന്നതുമായ ഒരു ലോഹമാണ് ഇത് എന്ന് തന്നെ വിശേഷിപ്പിക്കാം.

ചൈനീസ് അക്കാദമി ഓഫ് സയന്‍സ്

ചൈനീസ് അക്കാദമി ഓഫ് സയന്‍സ്

ലിയോണിങ്ങിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ പ്രൊഫസർ സണ്‍ ജിയാനും സംഘവുമാണ് ഈ അത്ഭുതമുളവാക്കുന്ന ഈ പുതിയ കണ്ടെത്തലിന് പിന്നില്‍. വിലകുറഞ്ഞ ചെമ്പ് സ്വര്‍ണത്തിനോട് സാമ്യമുള്ള ലോഹമാക്കി മാറ്റുന്നതിലാണ് ഈ ചൈനീസ് ശാസ്ത്രജ്ഞര്‍ വിജയം കൈവരിച്ചിരിക്കുന്നത്.

സ്വര്‍ണത്തിന്റെ ഉപയോഗം

സ്വര്‍ണത്തിന്റെ ഉപയോഗം

സയന്‍സ് അഡ്വാന്‍സസ് ജേണലിൽ ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഫാക്ടറികളിലും മറ്റും സ്വര്‍ണത്തിന്റെ ഉപയോഗം കുറയ്ക്കാനും പകരമായി പുതിയ ലോഹത്തിന് കഴിയുമെന്നാണ് ഈ ഗവേഷകർ നൽകുന്ന അഭിപ്രായം.

ചെമ്പിനെ സ്വര്‍ണമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍
 

ചെമ്പിനെ സ്വര്‍ണമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍

പ്രാചീന കാലം മുതലേ മറ്റു ലോഹങ്ങളെ സ്വര്‍ണമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ പലനിലയില്‍ നടന്നിരുന്നു. ആല്‍ക്കെമി എന്ന പേരിലൊരു ശാസ്ത്ര ശാഖ വരെ ഇതിൽ നിന്നും ഉണ്ടായി. പത്തൊൻപതാം നൂറ്റാണ്ടുവരെ ശാസ്ത്രരംഗത്ത് മനുഷ്യര്‍ നടത്തിയ പ്രധാന മൂലധന നിക്ഷേപം സ്വര്‍ണം തേടിയുള്ള ആല്‍ക്കെമിസ്റ്റുകള്‍ക്കു വേണ്ടിയായിരുന്നു.

ചെമ്പ്

ചെമ്പ്

അതിവേഗത്തില്‍ ചലിക്കുന്ന അയണീകരിച്ച കണങ്ങള്‍ ചെമ്പ് പരമാണുക്കളെ പുറപ്പെടുവിക്കുന്നു. പിന്നീട് തണുപ്പിക്കുമ്പോള്‍ ചെമ്പ് സ്വര്‍ണ്ണത്തിന്റെ സ്വഭാവം കാണിക്കുന്നുവെന്നുമാണ് കണ്ടെത്തല്‍.

പലവിധ പരീക്ഷണങ്ങള്‍

പലവിധ പരീക്ഷണങ്ങള്‍

കാഴ്ചയിലും ഭാരത്തിലും ഒരുപോലെ തോന്നിക്കുന്ന ചെമ്പിനെ സ്വര്‍ണ്ണമാക്കി മാറ്റാന്‍ നേരത്തെയും പലവിധ പരീക്ഷണങ്ങള്‍ ഗവേഷകർ നടത്തിയിട്ടുണ്ട്. പണം നേടാനുള്ള എളുപ്പവഴിയായാണ് ഇതിനെ പലരും കണ്ടിരുന്നത്. എന്നാല്‍ പുതിയ ചെമ്പില്‍ നിന്നുള്ള ലോഹം ഉപയോഗിച്ച് സ്വര്‍ണ നാണയങ്ങള്‍ പോലുള്ളവ നിര്‍മിക്കാനാകില്ല. കാരണം ഈ ലോഹത്തിന്റെ സാന്ദ്രത ചെമ്പിന്റേതാണെന്നതാണ് കാരണം.

ലോക സമ്പദ്‌വ്യവസ്ഥ

ലോക സമ്പദ്‌വ്യവസ്ഥ

എന്നാല്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്വര്‍ണത്തിന്റെ പകര ക്കാരനായി മാറാന്‍ ഈ പുതിയ ലോഹത്തിനാകുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴും ലോക സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്ന സ്ഥാനം സ്വര്‍ണമെന്ന ലോഹത്തിനുണ്ട്.

ഇലക്ട്രോണിക് ഉപകരണങ്ങളിൽ

ഇലക്ട്രോണിക് ഉപകരണങ്ങളിൽ

ഇലക്ട്രോണിക് ഉപകരണങ്ങളിൽ സ്വര്‍ണവും വെള്ളിയും പ്ലാറ്റിനവും വലിയ കണക്കിൽ ഉപയോഗിക്കുന്നുണ്ട്. ഒരു ടണ്‍ സ്വര്‍ണ അയിരില്‍ നിന്നും വേര്‍തിരിക്കുന്ന സ്വര്‍ണം ഏകദേശം 40 സ്മാര്‍ട് ഫോണുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

ചെമ്പിന്റെ ന്യൂനത

ചെമ്പിന്റെ ന്യൂനത

വ്യാവസായിക ആവശ്യങ്ങളില്‍ സ്വര്‍ണത്തിന്റെ പകരക്കാരനാകാന്‍ ചെമ്പിനാകില്ല. ഇലക്ട്രോണുകളുടെ എണ്ണക്കുറവും ന്യൂക്ലിയസിന് ചുറ്റും കറങ്ങുന്ന നെഗറ്റീവ് ചാർജുള്ള കണങ്ങളുമാണ് ചെമ്പിന്റെ ന്യൂനതയായി
കണക്കാക്കുന്നത്.

 ചൈനീസ് ശാസ്ത്രസംഘം

ചൈനീസ് ശാസ്ത്രസംഘം

ഇത് ഈ ലോഹത്തെ മറ്റു രാസപദാര്‍ഥങ്ങളുമായി എളുപ്പത്തില്‍ കൂടിച്ചേരുന്ന ഒരു മിശ്രിതമാക്കി
മാറ്റുന്നു. എന്നാല്‍, ചൈനീസ് ശാസ്ത്രസംഘം വികസിപ്പിച്ചെടുത്ത ഈ പുതിയ ലോഹം ചെമ്പിന്റെ ഈ കുറവ് നികത്തുന്നു.

 ചൈന

ചൈന

ഉയര്‍ന്ന താപനിലയേയും ദ്രവിക്കുന്നതിനെയും ഓക്‌സിഡേഷനേയും പ്രതിരോധിക്കാന്‍ ഈ ചെമ്പ് സ്വര്‍ണത്തിനാകും. ഇതോടെ വ്യാവസായിക ആവശ്യങ്ങളില്‍ സ്വര്‍ണത്തിന്റെ പകരക്കാരനാകാൻ ചെമ്പിന് കഴിയും എന്ന് സാരാംശം.

Best Mobiles in India

English summary
Professor Sun Jian and colleagues at the Dalian Institute of Chemical Physics, at the Chinese Academy of Sciences in Liaoning, shot a copper target with a jet of hot, electrically charged argon gas.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X