Home
News

ചിപ് കാര്‍ഡിന് കൂടുതല്‍ സുരക്ഷ നല്‍കുന്നതെന്ത്?

മാഗ്നറ്റിക് സ്ട്രിപ്പ് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഇഎംവി കാര്‍ഡുകള്‍ വന്നുകഴിഞ്ഞു. ഇഎംവി കാര്‍ഡുകളില്‍ ചെറിയൊരു ചിപ്പുണ്ടാകും. മാഗ്നറ്റിക് കാര്‍ഡുകളെ അപേക്ഷിച്ച് സുരക്ഷിതത്വമുണ്ടെന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്ക് ഒരുപരിധി വരെ തടയിടാന്‍ ഇവയ്ക്ക് കഴിയും.

അതേ സാങ്കേതികവിദ്യ

അതേ സാങ്കേതികവിദ്യ

1960 മുതല്‍ ഉപയോഗത്തിലുളള മാഗ്നറ്റിക് സ്ട്രിപ്പ് കാര്‍ഡുകളുടെ ഏറ്റവും വലിയ ന്യൂനത അവ കാലഹരണപ്പെട്ടു എന്നതാണ്. തുടക്കകാലത്ത് ഉപയോഗിച്ചിരുന്ന അതേ സാങ്കേതികവിദ്യയിലാണ് ഇപ്പോഴും ഇവയുടെ പ്രവര്‍ത്തനം. അമേരിക്ക ഒഴികെയുള്ള പാശ്ചാത്യരാജ്യങ്ങളില്‍ അധികവും ഇഎംവി കാര്‍ഡിലേക്ക് മാറിക്കഴിഞ്ഞു.

1. തട്ടിപ്പുകള്‍ തടയുന്നു

1. തട്ടിപ്പുകള്‍ തടയുന്നു

കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകള്‍ തടയാന്‍ കഴിയുന്ന വിധത്തിലാണ് ഇഎംവി കാര്‍ഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇഎംവി ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളുടെ വ്യാജപതിപ്പുണ്ടാക്കി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ പിടിവീഴുമെന്ന കാര്യം ഉറപ്പ്. പൂര്‍ണ്ണമായും ഇഎംവി കാര്‍ഡുകളിലേക്ക് മാറിയ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്.

2. വ്യാജപതിപ്പുകള്‍ ഉണ്ടാക്കാനാകില്ല

2. വ്യാജപതിപ്പുകള്‍ ഉണ്ടാക്കാനാകില്ല

മാഗ്നറ്റിക് സ്ട്രിപ്പ് കാര്‍ഡുകളില്‍ കാന്തിക ടേപ്പിലാണ് വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഇതിലെ വിവരങ്ങള്‍ ബാങ്ക് അക്കൗണ്ടുമായി താരമത്യം ചെയ്താണ് ഇടപാട് പൂര്‍ത്തിയാക്കുന്നത്. കാന്തിക ടേപ്പിലെ വിവരങ്ങള്‍ ഇടയ്ക്കിടെ മാറ്റാന്‍ കഴിയാത്തതിനാല്‍ ഇവയുടെ വ്യാജപതിപ്പ് ഉണ്ടാക്കുക എളുപ്പമാണ്.

എന്നാല്‍ ചിപ് കാര്‍ഡിലെ വിവരങ്ങള്‍ അനുനിമിഷം മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ അവ വ്യാജമായി നിര്‍മ്മിക്കാന്‍ അനായാസം സാധിക്കുകയില്ല. ചിപ്പ് തന്നെ ഇളക്കി മാറ്റിയാല്‍ മാത്രമേ വിവരങ്ങള്‍ കൈക്കലാക്കാന്‍ കഴിയൂ. ഇതിന് ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വരും. മാത്രമല്ല സാങ്കേതിക പരിജ്ഞാനവും ആവശ്യമാണ്.

3. സവിശേഷ എന്‍ക്രിപ്ഷന്‍

3. സവിശേഷ എന്‍ക്രിപ്ഷന്‍

മാഗ്നറ്റിക് കാര്‍ഡില്‍ ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍ പേയ്‌മെന്റ് ടെര്‍മിനലിലേക്ക് അയക്കുന്നു. ഇത് എന്‍ക്രിപ്റ്റ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കുന്നത് പേയ്‌മെന്റ് ടെര്‍മിനലിലെ സംവിധാനങ്ങളാണ്. ചിപ് കാര്‍ഡിലെ ചിപ്പില്‍ തന്നെ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്താണ് സൂക്ഷിച്ചിരിക്കുന്നത്. അതായത് കാര്‍ഡും പേയ്‌മെന്റ് ടെര്‍മിനലും തമ്മിലുള്ള ആശയവിനിമയം നിഗൂഢമായ ഭാഷയിലായിരിക്കും.

ലോകത്തിന്റെ പല ഭാഗങ്ങളിലും പിന്‍കോഡ് അടിക്കാതെ തന്നെ ഇഎംവി കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും. ചിപ് ആന്റ് സിഗ്നേച്ചര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ബാങ്കുകള്‍ ഇഎംവി കാര്‍ഡുകള്‍ ഇതുവരെയും പൂര്‍ണ്ണമായി വിതരണം ചെയ്തിട്ടില്ല. ഇത്തരം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തിടങ്ങളില്‍ പണമിടപാട് നടത്താന്‍ പഴയ മാഗ്നറ്റിക് കാര്‍ഡുകളെ ആശ്രയിക്കേണ്ടിവരും.

Best Mobiles in India

English summary
Chip Card Security: Why Is EMV More Secure?
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X