നമ്മൾ കാണുന്നതെല്ലാം അറിയാൻ പറ്റുന്ന സർക്കാരിന്റെ 'രഹസ്യചിപ്പ്'; ഇത് ഘടിപ്പിച്ചത് എവിടെ?

|

ഇനി എല്ലാം സര്‍ക്കാരിന്റെ നിരീക്ഷണത്തില്‍. അതായത് ടെലിവിഷന്‍ സെറ്റ് ടോപ്പ് ബോക്‌സുകളില്‍ ഇലക്ട്രോണിക് ചിപ്പുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നു. ഇതിലൂടെ നിങ്ങള്‍ റൂമിലിരുന്ന് എന്തൊക്കെ ചാനലുകള്‍ കാണുന്നതെന്നും എത്ര നേരം കാണുന്നതെന്നും സര്‍ക്കാരിനു മനസ്സിലാക്കാം. ഇതിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത ചിപ്പാണ് അവതരിപ്പിക്കാന്‍ പോകുന്നത്.

നമ്മൾ കാണുന്നതെല്ലാം അറിയാൻ  പറ്റുന്ന സർക്കാരിന്റെ 'രഹസ്യചിപ്പ്'; ഇത്

എന്നാല്‍ ഫലത്തില്‍ ഇത് സ്വകാര്യതയ്ക്കു മേലുളള കടന്നു കയറ്റമാണെന്നാണ് ആരോപണം. പ്രേക്ഷകര്‍ ഏതെല്ലാം ചാനലുകള്‍ എത്ര നേരം കാണുന്നുവെന്ന വിവരം കിട്ടാനെന്ന വ്യാജേന സ്വകാര്യതയിലേക്കു കടന്നു കയറാനുളള സര്‍ക്കാരിന്റെ തന്ത്രമാണ് ഈ നടപടിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്.

ഇതു കൂടാതെ കൂടുതല്‍ ശാസ്ത്രീയമായ കാഴ്ചക്കണക്കു കണ്ടെത്താനാണ് ചിപ്പുകള്‍ സ്ഥാപിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. പുതുതായി നല്‍കുന്ന ഡിറ്റിഎച്ച് കണക്ഷനുകള്‍ക്കൊപ്പം ചിപ്പ് ഘടിപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ടെലികോം അതോറിറ്റി ട്രായി നല്‍കിയ ശുപാര്‍ശയാണിത്.

കൂടാതെ പരസ്യം നല്‍കുന്നവര്‍ക്കും ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിംങ്ങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റിക്കും പരസ്യത്തിനുളള പണം വിവേകപൂര്‍വ്വം ചെലവിടാം. സാമൂഹിക മാധ്യമങ്ങളിലെല്ലാം മോദി സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ വിവിധ നേതാക്കള്‍ ശക്തമായി പ്രതികരിച്ചു. ' ഒളിഞ്ഞുനോട്ട' സര്‍ക്കാര്‍ എന്നു വിശേഷിപ്പിച്ച ട്വീറ്റില്‍ രണ്‍ദീപ് സുര്‍ജെവാല 'ബ്രെയ്ക്കിംഗ്, ബിജെപിയുടെ അടുത്തഘട്ട നിരീക്ഷണം ഇതാ വെളിപ്പെടുന്നു' എന്നാണ് ഈ നടപടിയെ വിശേഷിപ്പിച്ചത്.

സോഷ്യല്‍ മീഡിയകളിലും ഇതിനെ കുറിച്ച് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായ ലോകത്തെ ഞെട്ടിച്ച ആ 4 മരണങ്ങൾമൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായ ലോകത്തെ ഞെട്ടിച്ച ആ 4 മരണങ്ങൾ

Best Mobiles in India

Read more about:
English summary
Chips In New Set-Top Boxes To Track Channels

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X