പുതിയ ക്രോം ഒഎസ് അപ്‌ഡേറ്റിൽ മോശം പ്രകടനവും മറ്റ് പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്‌തു

|

ഏറ്റവും പുതിയ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം റിലീസ് ക്രോംബുക്ക് ഉടമകൾക്ക് വളരെയധികം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ആൻഡ്രോയ്‌ഡ് പോലീസ് റിപ്പോർട്ട് ചെയ്യ്തു. ഏറ്റവും പുതിയ അപ്‌ഡേറ്റ് എഡിഷൻ 91.0.4472.147 കടുത്ത പെർഫോമൻസ് പ്രശ്‌നങ്ങൾ‌ സൃഷ്‌ടിക്കുന്നുവെന്ന് വ്യക്തമാക്കി. ഇതിൻറെ അപ്‌ഡേറ്റ് കഴിഞ്ഞയുടനെ പ്രവർത്തനം മന്ദഗതിയിലാകുകയും വേഗതയിൽ പിന്നിലാകുകയും ചെയ്യുന്നുവെന്ന് പലരും റിപ്പോർട്ട് ചെയ്യുന്നു. ചില സേവനങ്ങൾ സിപിയു ലോക്ക് ചെയ്യുന്നതിലൂടെ പ്രശ്‌നമുണ്ടെന്ന് പറയുന്നു, തൽഫലമായി ഉയർന്ന പ്രോസസർ ഉപയോഗം പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നു.

 

കൂടുതൽ വായിക്കുക: ആമസോണിൽ ഐഫോൺ 12ന് 9,000 രൂപ വരെ കിഴിവ്, മറ്റ് ഫോണുകൾക്കും വിലക്കിഴിവുകൾ

പുതിയ ക്രോം ഒഎസ് അപ്‌ഡേറ്റിൽ മോശം പ്രകടനവും മറ്റ് പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്‌തു

എല്ലാ ക്രോംബുക്കുകളെയും ഈ പ്രശ്‌നങ്ങൾ ബാധിക്കുന്നതായി തോന്നുന്നില്ല എന്നതാണ് മറ്റൊരു സന്തോഷ വാർത്ത. പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഭൂരിഭാഗം ആളുകൾക്കും ഗ്രന്റ് അല്ലെങ്കിൽ ഹാച്ച് എന്ന രഹസ്യനാമമുള്ള കാർഡുകളുള്ള ക്രോംബുക്കുകൾ ഉണ്ട്, ഇതിൽ എച്ച്പി, ലെനോവോ, ഏസർ എന്നിവ നിർമ്മിച്ച മോഡലുകളും ഉൾപ്പെടുന്നു.

ആപ്പിൾ ഐഫോൺ 13 മോഡലുകൾ പുറത്തിറങ്ങുക റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടുമായിആപ്പിൾ ഐഫോൺ 13 മോഡലുകൾ പുറത്തിറങ്ങുക റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടുമായി

പുതിയ ക്രോം ഒഎസ് അപ്‌ഡേറ്റിൽ മോശം പ്രകടനവും മറ്റ് പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്‌തു

ഇന്റൽ നയൻത്ത് ജനറേഷൻ പ്രോസസറുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഹാച്ച് ബോർഡുകൾ, ഗ്രന്റ് ബോർഡുകൾ എഎംഡി പ്രോസസ്സറുകൾ ഉപയോഗിക്കുന്നു. ക്രോം ബ്രൗസറിൽ ടാബുകൾ തുറക്കൽ, യുഐ ലാഗ്, അപ്ലിക്കേഷനുകൾ തുറക്കൽ തുടങ്ങിയ അടിസ്ഥാന ജോലികളെപ്പോലും ഈ പ്രശ്നങ്ങൾ ബാധിക്കുന്നതായി പറയുന്നു. അപ്‌ഡേറ്റിന് ശേഷം എല്ലാം മന്ദഗതിയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.

ഈ പ്രശ്‌നം നിങ്ങളുടെ ഐഫോൺ വൈ-ഫൈ നെറ്റ്വർക്കിനെ തകർത്തേക്കുംഈ പ്രശ്‌നം നിങ്ങളുടെ ഐഫോൺ വൈ-ഫൈ നെറ്റ്വർക്കിനെ തകർത്തേക്കും

പുതിയ ക്രോം ഒഎസ് അപ്‌ഡേറ്റിൽ മോശം പ്രകടനവും മറ്റ് പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്‌തു
 

ചില ആളുകൾ സാധാരണ സിപിയു ഉപയോഗത്തിൽ പോലും മന്ദഗതിയിലുള്ള പ്രകടനം റിപ്പോർട്ട് ചെയ്യുന്നു. ഗൂഗിൾ ഇതുവരെ ഈ വിഷയത്തിൽ അഭിപ്രായമൊന്നും നൽകിയിട്ടില്ല, തൽക്കാലം ഏറ്റവും പുതിയ അപ്‌ഡേറ്റിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ് നിർദേശിക്കുന്ന ആകെയുള്ള ഒരു പരിഹാരം. നിങ്ങൾ ഈ പ്രശ്‌നം നേരിടുന്നവരിൽ ഒരാളാണെങ്കിൽ ''Alt + Shift + I'' അമർത്തി ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം ടീമിന് ഒരു റിപ്പോർട്ട് അയയ്‌ക്കുക.

കൈത്തണ്ടയിൽ നിന്ന് സ്മാർട്ട് വാച്ച് പൊട്ടിത്തെറിച്ച് 4 വയസുകാരിക്ക് പൊള്ളലേറ്റുകൈത്തണ്ടയിൽ നിന്ന് സ്മാർട്ട് വാച്ച് പൊട്ടിത്തെറിച്ച് 4 വയസുകാരിക്ക് പൊള്ളലേറ്റു

Most Read Articles
Best Mobiles in India

English summary
The latest Chrome OS version has been causing a slew of issues for Chromebook users. The most recent update, version 91.0.4472.147, is creating serious performance issues, with many users reporting slowdowns and glitches shortly after installing it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X