യുട്യൂബ് വീഡിയോ പ്ലേ ചെയ്യാന്‍ സ്മാര്‍ട്‌ഫോണിനെ റിമോട്ട് കണ്‍ട്രോളാക്കാം

Posted By:

യുട്യൂബ് വീഡിയോ പ്ലേ ചെയ്യാന്‍ സ്മാര്‍ട്‌ഫോണിനെ റിമോട്ട് കണ്‍ട്രോളാക്കാം

 

കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള റിമോട്ട് കണ്‍ട്രോളായി സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാം. ക്ലിക്ക് എന്ന ആപ്ലിക്കേഷനാണ് ഇതിന് സഹായിക്കുക. ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷനാണ് ക്ലിക്. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് വെബ് പിന്തുണയുള്ള ഏതൊരു സ്‌ക്രീനിലൂടെയും യുട്യൂബ് വീഡിയോ പ്ലേ ചെയ്യാന്‍ സാധിക്കും എന്നതാണ് ഈ ആപ്ലിക്കേഷന്റെ പ്രത്യേകത.

ഉദാഹരണത്തിന് വീഡിയോ ഒരു കമ്പ്യൂട്ടറിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും കയ്യിലുള്ള സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് വീഡിയോ പോസ് ചെയ്ത് വെക്കാനും സെര്‍ച്ച്, ബ്രൗസ്, ഫേവറൈറ്റ്‌സ് ആഡ് ചെയ്യുക, വീഡിയോയുടെ ശബ്ദം കുറക്കുക, കൂട്ടുക എന്നിങ്ങനെ ആ വീഡിയോയില്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ടോ അതൊക്കെ ചെയ്യാന്‍ സാധിക്കും. ഈ ആപ്ലിക്കേഷന്റെ പിന്തുണയൊഴിച്ച് മറ്റ് അധിക ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ പിന്തുണയൊന്നും ഇതിന് വേണ്ട.

വൈഫൈ, കേബിള്‍, ഡിഎസ്എല്‍, വയര്‍ലസ് എന്നിങ്ങനെ ഏതൊരു ഇന്റര്‍നെറ്റ് സംവിധാനമുള്ള സ്‌ക്രീനിലും ഇത് പ്രവര്‍ത്തിപ്പിക്കാം. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ഗൂഗിള്‍ ക്രോം, സഫാരി, മോസില്ല ഫയര്‍ഫോക്‌സ് എന്നീ ബ്രൗസറുകളേയും ഇത് പിന്തുണക്കുന്നതുമാണ്.

സൗജന്യ ആപ്ലിക്കേഷനാണ് ക്ലിക്. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ്, ഐട്യൂണ്‍സ് ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഡൗണ്‍ലോഡ് ചെയ്ത ശേഷം ബ്രൗസര്‍ ഉപയോഗിച്ച്  clikthis.comല്‍ പോയി അവിടെ നിന്ന് ഒരു പ്രത്യേക ക്യുആര്‍ കോഡ് സ്വീകരിക്കണം.

ഫോണിന്റെ നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് സ്‌ക്രീനിനേയും സ്മാര്‍ട്‌ഫോണിനേയും സിങ്ക് ചെയ്ത ശേഷം ആ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്യണം. ഇപ്പോള്‍ സ്മാര്‍ട്‌ഫോണും സ്‌ക്രീനും തമ്മില്‍ കണക്റ്റായി. ഇനി ഇഷ്ടപ്പെട്ട വീഡിയോകള്‍ യുട്യൂബില്‍ നിന്നും കാണാനാകും.

ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് യുട്യൂബ് സൈറ്റ് മാത്രമേ കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അടുത്ത ഭാവിയില്‍ തന്നെ മറ്റ് വെബ്‌സൈറ്റുകളേയും സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് കണ്‍ട്രോള്‍ ചെയ്യാന്‍ ക്ലിക് ആപ്ലിക്കേഷനിലൂടെ സാധിച്ചേക്കും എന്ന് പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot