കോട്ടുവായിട്ടാല്‍ ഫ്രീ ആയിട്ടൊരു കാപ്പികുടിക്കാം

Posted By:

ക്ഷീണിച്ചവശനായി വരുമ്പോള്‍ ഒരു കപ്പ് കാപ്പി കിട്ടിയാല്‍ എങ്ങനെയുണ്ടാകും. ഹൊ.. എന്തൊരാശ്വാസം. അത് പൊതു സ്ഥലത്തുവച്ച് സൗജന്യമായിട്ടാണെങ്കിലോ? പറയുകയും വേണ്ട. സൗത്ത് ആഫ്രിക്കയിലെ ഒ.ആര്‍. ടാംബോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇത്തരമൊരു സൗകര്യമുണ്ട്. പക്ഷേ ഒരു നിബന്ധനയുണ്ടെന്നുമാത്രം. ക്ഷീണിതനായിരിക്കണം. അതിനായി ഒന്നു വാ പൊളിക്കുകയും വേണം. എന്നാല്‍ കാപ്പി റെഡി.
പറഞ്ഞുവരുന്നത് ഡച്ച് കോഫി കമ്പനിയായ ഡോവെ എഗ്ബര്‍ട്ട് സ്ഥാപിച്ച കോഫി വെന്‍ഡിംഗ് മെഷീനെ കുറിച്ചാണ്. കമ്പനി ബ്രാന്‍ഡിന്റെ പ്രചാരണത്തിനായാണ് പുതുമയുള്ള ഒരു മാര്‍ഗം കമ്പനി പരീക്ഷിച്ചത്. വിമാനത്താവളത്തിലുള്ള കമ്പനിയുടെ കോഫി മെഷീനിനു സമീപമെത്തി കോട്ടുവായിട്ടാല്‍ മെഷീന്‍ തനിയെ കാപ്പിയുണ്ടാക്കി നല്‍കും. ഒരു സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്.
മുഖത്തെ പേശികളുടെ ചലനം മനസിലാക്കി സോഫ്റ്റ്‌വെയര്‍ കോട്ടുവാ ഇടുന്നവരെ കണ്ടെത്തും. ഒരിക്കല്‍ തങ്ങളുടെ കാപ്പികുടിച്ചവര്‍ പിന്നെ അതു വിലകൊടുത്ത് വാങ്ങുമെന്ന് കമ്പനിക്ക് ഉറപ്പുള്ളതിനാലാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Tired People Get Free Coffee For Yawning

സൗത്ത് ആഫ്രിക്കയിലെ ഒ.ആര്‍. ടാംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോഫി വെന്‍ഡിംഗ് മെഷിന്‍

Tired People Get Free Coffee For Yawning

മെഷിനു മുന്നിലെത്തി ഒന്നു കോട്ടുവായിട്ടാല്‍ മതി, കാപ്പി റെഡി

Tired People Get Free Coffee For Yawning

കോഫി മെഷിനിലെ സോഫ്റ്റ് വെയറാണ് മുഖത്തെ പേശികളുടെ ചലനങ്ങള്‍ നിരീക്ഷിച്ച് കോട്ടുവായിടുന്നവരെ തിരിച്ചറിയുന്നത്്.

Tired People Get Free Coffee For Yawning

ബ്രാന്‍ഡിന്റെ പ്രചരണാര്‍ഥമാണ് മെഷീന്‍ സ്ഥാപിച്ചത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കോട്ടുവായിട്ടാല്‍ ഫ്രീ ആയിട്ടൊരു കാപ്പികുടിക്കാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot